‘എവിടെയും കൂടെ എന്റെ പുഞ്ചിരിപ്പെണ്ണ്’; മരണമില്ലാത്ത ഓർമ്മകൾ പങ്കുവച്ച് ബിജിബാൽ
ഉറ്റവരുടെ വിയോഗം പോലെ വേദനിപ്പിക്കുന്ന മറ്റൊന്നും ഉണ്ടെന്ന് തോന്നുന്നില്ല. അതു വരെയുള്ള സന്തോഷങ്ങളെയും സ്വപ്നങ്ങളെയും എല്ലാം ഞൊടിയിട കൊണ്ട് തകർത്ത് തരിപ്പണമാക്കാൻ കഴിയും നമ്മുടെ പ്രിയപ്പെട്ടവരുടെ വിയോഗത്തിന്. വേദനകളുടെ വേലിയേറ്റങ്ങൾക്കിടയിലും ഒരു പക്ഷേ നമ്മെ ജീവിക്കാൻ പ്രേരിപ്പിക്കുന്നത് വിധി

ഉറ്റവരുടെ വിയോഗം പോലെ വേദനിപ്പിക്കുന്ന മറ്റൊന്നും ഉണ്ടെന്ന് തോന്നുന്നില്ല. അതു വരെയുള്ള സന്തോഷങ്ങളെയും സ്വപ്നങ്ങളെയും എല്ലാം ഞൊടിയിട കൊണ്ട് തകർത്ത് തരിപ്പണമാക്കാൻ കഴിയും നമ്മുടെ പ്രിയപ്പെട്ടവരുടെ വിയോഗത്തിന്. വേദനകളുടെ വേലിയേറ്റങ്ങൾക്കിടയിലും ഒരു പക്ഷേ നമ്മെ ജീവിക്കാൻ പ്രേരിപ്പിക്കുന്നത് വിധി തട്ടിയെടുത്ത ആ പ്രിയപ്പെട്ടവരുടെ ജ്വലിക്കുന്ന ഓർമ്മകളായിരിക്കും.
സംഗീതം കൊണ്ട് സന്തോഷം നിറച്ച കലാകാരന് ബിജിബാലിന്റെ ജീവിതത്തിലും സംഭവിച്ചത് മറ്റൊന്നായിരുന്നില്ല. സ്നേഹിച്ചും ജീവിച്ചും കൊതി തീരും മുമ്പേ നല്ല പാതിയെ വിധി തട്ടിയെടുത്തു. മക്കളായ ദയക്കും ദേവദത്തിനും അവരുടെ അമ്മയെ നഷ്ടമായി. കഴിഞ്ഞ ഒരു ഓഗസ്റ്റ് മാസത്തിലാണ് ബിജിബാലിന്റെ ഭാര്യ ശാന്തി മരണത്തിനു കീഴടങ്ങിയത്.
കാലഭേദങ്ങൾ കടന്നു പോകുമ്പോഴും ബിജിപാല്‍ ജീവിക്കുന്നത് ഭാര്യ ശാന്തിയുടെ ഓർമ്മകളുടെ ചിറകിലേറിയാണ്. തന്റെ പ്രിയതമയോടുള്ള ഇഷ്ടവും ആ ഓർമ്മകളോടുള്ള പ്രിയവും ഒരിക്കൽ കൂടി പങ്കുവയ്ക്കുകയാണ് ബിജിബാൽ.
ഒരു ചെറുപുഞ്ചിരിയോടെ ഇരിക്കുന്ന ശാന്തിയുടെ വിഡിയോയാണ് ബിജിബാൽ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചത്.'എവിടെയും കൂടെ എന്റെ പുഞ്ചിരിപ്പെണ്ണ്' എന്ന കുറിപ്പോടെയാണു വിഡിയോ പങ്കുവച്ചത്. ലത മങ്കേഷ്കറിന്റെ എക്കാലത്തെയും ഹിറ്റ് ഗാനമായ 'തൂജഹാം ജഹാം ചലേഗാ' യുടെ അകമ്പടിയോടെയാണു വിഡിയോ.
'അൽപം നൊമ്പരത്തോടെയല്ലാതെ ഇതു കാണാനാകില്ല. അത്രയും ഹൃദയസ്പർശിയാണ് ഇത്' എന്നാണു പലരുടെയും കമന്റുകള്‍.
നേരത്തെയും ഭാര്യയെ കുറിച്ചുള്ള ഓർമകള്‍ ബിജിബാൽ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചിരുന്നു. ശാന്തിയുടെ പിറന്നാളിനോട് അനുബന്ധിച്ചു പുറത്തിറക്കിയ 'മയീ മീനാക്ഷി' എന്ന ആൽബം ഏറെ ശ്രദ്ധനേടിയിരുന്നു. തലച്ചോറിലുണ്ടായ രക്തസ്രാവത്തെ തുടർന്നു കഴിഞ്ഞ ആഗസ്റ്റിലായിരുന്നു ശാന്തിയുടെ മരണം. മികച്ച നർത്തകി കൂടിയായിരുന്നു ശാന്തി ബിജിബാൽ.