ഇഷ ഡിയോളിന് പെൺകുഞ്ഞ്! മകൾ ജനിച്ച് പിറ്റേന്നു തന്നെ പേര് വെളിപ്പെടുത്തി താരം
ബോളിവുഡ് സുന്ദരി ഇഷ ഡിയോളിനും ഭർത്താവ് ഭരത് ടക്താനിക്കും പെൺകുഞ്ഞ് പിറന്നു. ഇന്നലെയാണ് ഇരുവർക്കും രണ്ടാമത്തെ പെൺകുഞ്ഞ് പിറന്നത്. ഇപ്പോഴിതാ ഇൻസ്റ്റഗ്രാമിലൂടെ ഇഷ കുഞ്ഞിന്റെ പേരും പങ്കുവച്ചിരിക്കുന്നു. മിരായ ടക്താനി എന്നാണ് ഇളയ മകൾക്കായി ഇഷയും ഭരതും കണ്ടെത്തിയ പേര്.
‘നിങ്ങളുടെ സ്നേഹത്തിനും പ്രാർത്ഥനകൾക്കും നന്ദി’ എന്ന് മകളുടെ പേരിനൊപ്പം ഇഷ കുറിച്ചു.
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
മൂത്ത മകൾ രാധ്യ ടക്താനി സോഫയിൽ ഇരിക്കുന്ന ചിത്രം പോസ്റ്റ് ചെയ്ത്, കഴിഞ്ഞ ജനുവരിയിലാണ് താൻ രണ്ടാമതും ഗർഭിണിയായി എന്ന വിവരം ഇഷ വെളിപ്പെടുത്തിയത്.
കുഞ്ഞനിയത്തി വരാൻ പോകുന്നുണ്ടെന്നറിഞ്ഞതു മുതൽ രാധ്യ വളരെയധികം സന്തോഷത്തിലാണെന്നും ഇഷ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.
2018 ഒക്ടോബർ 20-നാണ് രാധ്യ ടക്താനി ജനിച്ചത്. സൂപ്പർതാരം ധർമേന്ദ്രയുടെയും ഹേമമാലിനിയുടെയും മകളാണ് ഇഷ ഡിയോൾ.
ADVERTISEMENT