Tuesday 11 June 2019 07:16 PM IST : By സ്വന്തം ലേഖകൻ

അമ്മയുടെ വിവാഹമാണ്, പുച്ഛത്തിന്റെയും വെറുപ്പിന്റെയും കണ്ണുകൾ കൊണ്ട് ആരും ഇങ്ങോട്ട് നോക്കണ്ട; മകന്റെ കുറിപ്പ്

gs

ഒരു മകനെയോർത്ത് അഭിമാനം കൊള്ളുകയാണ് സോഷ്യൽ മീഡിയ. വേദനയുടെ കയ്പുനീർ കുടിച്ച് കാലം കഴിക്കേണ്ടി വന്ന അമ്മയ്ക്കു വേണ്ടി പ്രായശ്ചിത്തം ചെയ്തൊരു മകൻ. ദുരന്ത പൂർണമായൊരു ദാമ്പത്യം മാത്രമായിരുന്നു ആ അമ്മയ്ക്ക് ബാക്കിയാക്കാനുണ്ടായിരുന്നത്. എല്ലാ പീഡനങ്ങളും യാതനകളും അവർ സഹിച്ചത് മകനു വേണ്ടി. ക്ഷമയുടെ നെല്ലിപ്പലകയും കടന്ന് പുറത്തു വരുമ്പോൾ ആ അമ്മയുടെ മകൻ കരുതിയുറപ്പിച്ചത് ഒരേ ഒരു കാര്യം. സ്വപ്നം പാതിവഴിക്കാക്കിയ അമ്മയ്ക്ക് പുതിയൊരു ജീവിതം. ആ സ്വപ്ന സാക്ഷാത്കാരം സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കേണ്ട താമസം നിറഞ്ഞ ഹൃദയം നൽകിയിരിക്കുകയാണ് സഹൃദയർ.

രണ്ടാം വിവാഹത്തെ അംഗീകരിക്കാൻ ബുദ്ധിമുട്ടുള്ള സമൂഹത്തിനു മുന്നിലേക്ക് ഗോകുൽ ശ്രീധർ എന്ന മകനാണ് ഈ അനുഭവം പങ്കുവച്ചിരിക്കുന്നത്. ചുരുങ്ങിയ സമയം കൊണ്ട് തന്നെ ഗോകുലിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് സോഷ്യൽ മീഡിയയിൽൈ വൈറലായിട്ടുണ്ട്.

അവൾ മറ്റൊരാൾക്കൊപ്പം ഇറങ്ങിപ്പോയി, അന്നെന്റെ കുഞ്ഞിന് രണ്ട് മാസം പ്രായം; മനസ് കല്ലാക്കി ജീവിച്ച ഒരച്ഛൻ; കുറിപ്പ്

‘സഹായിക്കാന്‍ ശ്രമിക്കുന്നവരെ അപമാനിക്കരുത്, പത്തു രൂപ പോലും വലിയ ആശ്വാസം’! ശരണ്യയ്ക്ക് ഇന്ന് ശസ്ത്രക്രിയ

ഇഷ ഡിയോളിന് പെൺകുഞ്ഞ്! മകൾ ജനിച്ച് പിറ്റേന്നു തന്നെ പേര് വെളിപ്പെടുത്തി താരം

‘ഇത്രയ്ക്ക് മനോഹരമായ ഒരിടത്ത് ബോഡി ഷെയ്മിങ്ങുകാരുടെ സ്ഥാനം ചപ്പ് ചവറുകൾക്കൊപ്പം മാത്രമാണ്…’! വേറിട്ട കുറിപ്പുമായി യുവ ഡോക്ടർ


ഫെയ്‌സ്ബുക്ക് കുറിപ്പ് വായിക്കാം;

അമ്മയുടെ വിവാഹമായിരുന്നു.

ഇങ്ങനെ ഒരു കുറിപ്പ് വേണോ എന്ന് ഒരുപാട് ആലോചിച്ചതാണ്, രണ്ടാം വിവാഹം ഇപ്പോഴും അംഗീകരിക്കാൻ പറ്റാത്ത ആളുകൾ ഉള്ള കാലമാണ്.

സംശയത്തിന്റെയും പുച്ഛത്തിന്റെയും വെറുപ്പിന്റെയും കണ്ണുകൾകൊണ്ട് ആരും ഇങ്ങോട്ട് നോക്കരുത്, അങ്ങനെ നോക്കിയാൽ തന്നെ ഇവിടെ ആരും ചൂളി പോകില്ല..

ജീവിതം മുഴുവൻ എനിക്ക് വേണ്ടി മാറ്റിവെച്ച ഒരു സ്ത്രീ.ദുരന്തമായ ദാമ്പത്യത്തിൽ ഒരുപാട് അനുഭവിച്ചിട്ടുണ്ട്, അടികൊണ്ട് നെറ്റിയിൽ നിന്ന് ചോരയൊലിക്കുമ്പോൾ ഞാൻ ചോദിച്ചിട്ടുണ്ട് എന്തിന് ഇങ്ങനെ സഹിക്കുന്നു എന്ന്?,അന്ന് അമ്മ പറഞ്ഞത് ഓർമ്മയുണ്ട് നിനക്ക് വേണ്ടിയാണ് ഞാൻ ജീവിക്കുന്നത്,ഇനിയും സഹിക്കുമെന്ന്.

അന്ന് ആ വീട്ടിൽ നിന്ന് അമ്മയുടെ കൈപിടിച്ചിറങ്ങിയപ്പോ ഞാൻ തീരുമാനം എടുത്തതാണ് ഈ നിമിഷത്തെ കുറിച്ച്, ഇത് നടത്തുമെന്ന്...
യൗവനം മുഴുവൻ എനിക്കായി മാറ്റിവെച്ച എന്റെ അമ്മക്ക് ഒരുപാട് സ്വപ്നങ്ങളും ഉയരങ്ങളും കീഴടക്കാൻ ഉണ്ട്....കൂടുതൽ ഒന്നും പറയാൻ ആഗ്രഹിക്കുന്നില്ല, ഇങ്ങനെ ഒരു കാര്യം നടന്നത് രഹസ്യമായി വെക്കേണ്ട ആവശ്യമില്ല എന്ന് തോന്നി..

അമ്മ? Happy Married Life..