ADVERTISEMENT

കുറച്ചു ദിവസം മുൻപു രജീഷ സോഷ്യൽ മീഡിയയെ ഒന്നു ഞെട്ടിച്ചു. ബോഡി ട്രാൻസ്ഫർമേഷനിലൂടെ 15 കിലോ ഭാരം കുറച്ചു പുതിയ ലുക്കിൽ ഒരു വിഡിയോ. സോഷ്യൽമീഡിയയിൽ തരംഗമായ ആ വിഡിയോയ്ക്കു പിന്നാലെയാണ് ആ മാറ്റത്തിനു പിന്നിലെ രഹസ്യത്തെക്കുറിച്ചു രജിഷ വനിതയോടു സംസാരിച്ചത്. സിനിമയിലെ പുതിയ വിശേഷങ്ങളും സ്വപ്നങ്ങളും ആ സംസാരത്തിൽ നിറഞ്ഞു.

പുതിയ ലുക്കിൽ ഞെട്ടിച്ചല്ലോ ?

ADVERTISEMENT

ക്രിഷാന്ത് സംവിധാനം ചെയ്യുന്ന മസ്തിഷ്ക മരണം എന്ന സിനിമയ്ക്കായാണ് ലുക്കിൽ മാറ്റം വരുത്തിയത്. അതിലെ മോഡേൺ വേഷത്തിന് ഈ ചെയ്ഞ്ച് വേണം.മുൻപു പല സിനിമകൾക്കു വേണ്ടിയും ഭാരം കൂട്ടുകയും പെട്ടെന്നു കുറയ്ക്കുകയും ചെയ്തിട്ടുണ്ട്. അതൊന്നും ശ രിയായ രീതിയിൽ അല്ലായിരുന്നു എന്ന് ഇപ്പോഴറിയാം. അ തുകൊണ്ട് ഇത്തവണ ഷിഫാസ് എന്ന ട്രെയ്നറുടെ കീഴിൽ വെയ്റ്റ് ലോസ് വിത് മസില്‍ ഗെയ്ൻ പ്ലാൻ എടുത്തു. ആറു മാസം കൊണ്ടു 15 കിലോ കുറച്ചു.

രണ്ടു വർഷമാകുന്നു രജിഷയെ മലയാളത്തിൽ കണ്ടിട്ട്. മറ്റു ഭാഷകളിൽ തിരക്കാണോ ?

ADVERTISEMENT

മധുരമനോഹര മോഹമാണ് അവസാനം റിലീസായത്. ത മിഴിൽ രണ്ടു സിനിമകൾ ചെയ്തു, കാർത്തി നായകനാകുന്ന സർദാർ ടുവും ധ്രുവ് വിക്രമിനൊപ്പം ബൈസണും. രണ്ടും ദീപാവലി റിലീസാണ്. മലയാളത്തിലും തമിഴിലും ഹിന്ദിയിലും ഓരോ പ്രോജക്ടുകൾ ഉണ്ട്. കളം കാവലാണു മലയാളത്തിൽ റിലീസാകാനുള്ളത്. മമ്മൂക്കയ്ക്കൊപ്പം വേഷമെന്ന സ്വപ്നമാണ് അതിലൂടെ സാധിച്ചത്.

കോവർടി എന്ന ഷോർട് ഫിലിമാണു പിന്നെയുള്ളത്.നെറ്റ്ഫ്ലിക്സിനു വേണ്ടി ഒരുപാടു ഹിറ്റു സീരിസുകൾ ചെയ്ത മുംബൈ മലയാളിയായ റോഹിനാണ് അതിന്റെ സംവിധായകൻ. ആദ്യമായി ഞാനഭിനയിച്ച ഷോർട്ട് ഫിലിമാണത്. മുംബൈ ഫിലിം ഫെസ്റ്റിവലിന്റെയും ആപ്പിളിന്റെയും കൊളാബറേഷനായതു കൊണ്ടുതന്നെ സിനിമ ഷൂട്ട് ചെയ്തിരിക്കുന്നത് ഐഫോണിലാണ്. മുംബൈയിലെ ആദ്യ സ്ക്രീനിങ്ങിനു ഷബാന ആസ്മി അടക്കമുള്ള താരങ്ങളുണ്ടായിരുന്നു. ജാവേദ് അക്തർ ഈ സിനിമ കണ്ടു കരഞ്ഞു. സിനിമ തരുന്ന ഭാഗ്യങ്ങളാണ് ഇത്തരം നിമിഷങ്ങൾ.

ADVERTISEMENT

സിനിമയിലെത്തിയതും അങ്ങനെയൊരു ഭാഗ്യത്തിലാണല്ലോ?

ഭാഗ്യമെന്നോ നിയോഗമെന്നോ അതിനെ പറയാം. കോഴിക്കോടാണു സ്വന്തം നാടെങ്കിലും ആർമി ഉദ്യോഗസ്ഥനായ അച്ഛൻ വിജയന്റെ സ്ഥലംമാറ്റത്തിനനുസരിച്ച് ഏഴു സ്കൂളുകളിലായാണു ‍ഞാൻ പ്ലസ്ടു വരെ പഠിച്ചത്. അമ്മ ഷീല ടീച്ചറായതു കൊണ്ടു ഞാനും അനുജത്തി അഞ്ജുഷയും പഠിപ്പിസ്റ്റുകളായിരുന്നു. യാദൃശ്ചികമായാണ് ജേണലിസം പഠിച്ചത്. ഡൽഹി അമിറ്റിയിൽ നിന്നു ബിരുദം പൂർത്തിയാക്കിയ പിറകേ ആങ്കറിങ് ചെയ്തു തുടങ്ങി. അതുവഴിയാണു സിനിമയിലേക്ക്.

rajisha-vijayan-5

അനുരാഗ കരിക്കിൻവെള്ളത്തിന്റെ ആദ്യ ഷോട്ട് കഴിഞ്ഞതോടെ തീരുമാനിച്ചു, ഇതാണ് എനിക്കു വേണ്ടത്. ആ ക്‌‌ഷനും കട്ടിനും ഇടയിലുള്ള സമയത്താണ് ഏറ്റവും കൂടുതൽ സന്തോഷിക്കുന്നതെന്നും മനസ്സിലായി.

ഫിറ്റ്നസ് രഹസ്യം

‘ഡയറ്റ് ക്രമീകരിക്കുകയാണ് ആദ്യം ചെയ്തത്. ശരീരഭാരത്തിനനുസരിച്ചു കഴിക്കേണ്ട കാർബോഹെഡ്രേറ്റും പ്രോട്ടീനും പച്ചക്കറികളുമൊക്കെ കണക്കാക്കി. എ ന്റെ ശരീരത്തിനു ദിവസവും 1000– 1200 കാലറി മതിയാകും. അതിനനുസരിച്ചു മെനു തയാറാക്കി.

രാവിലെ മുട്ടയും ഏതെങ്കിലും ഫ്രൂട്ടുമാണ് കഴിക്കു ന്നത്. ആപ്പിളോ പേരയ്ക്കയോ ഒരു ഇഡ്ഡലിയോ ക ഴിച്ചു കാർബോഹൈഡ്രേറ്റ് ഉറപ്പാക്കും. ഉച്ചയ്ക്ക് നന്നായി ഭക്ഷണം കഴിക്കും. ക്ലീഷേയായി പോകുമെങ്കിലും ചോറ് എടുക്കുന്ന അളവിൽ കറികളും കറിയുടെ അളവിൽ ചോറുമാണു പ്ലേറ്റിലെടുക്കുക. കുക്കുമ്പറും കാരറ്റുമൊക്കെ ആദ്യം കഴിക്കും, പിന്നെ ചിക്കനോ മീനോ. അവസാനമാണു ചോറ്. അത്താഴവും ഇങ്ങനെ തന്നെയെങ്കിലും അളവു കുറയ്ക്കും. വൈകിട്ട് ആറരയ്ക്കു മുൻപു ഡിന്നർ ഫിനിഷ് ചെയ്യും.

കഴിക്കാൻ പാടില്ലാത്ത സാധനങ്ങൾ കഴിക്കാൻ കൊതി തോന്നിയാൽ അതിനനുസരിച്ചു മറ്റു വിഭവങ്ങൾ കുറയ്ക്കും. മധുരം മുഴുവനായി കട്ട് ചെയ്താൽ കൊതി കൂടും. അപ്പോൾ കോർട്ടിസോൾ പോലുള്ള ഹോർമോണുകൾ ശരീരത്തിൽ ഉണ്ടാകും. മധുരം കട്ടു കഴിക്കുന്നതും അതിലേറെ ദോഷമാണ്.

ആഴ്ചയിൽ ആറു ദിവസം വ്യായാമം ചെയ്യും. കിക് ബോക്സിങ്ങും പരിശീലിച്ചു. ഡയറ്റ് ചെയ്യുമ്പോൾ ചർമവും മുടിയും ശ്രദ്ധിക്കണം. അവയ്ക്കു വേണ്ടിയുള്ള കാര്യങ്ങളും ഭക്ഷണത്തിൽ ഉൾപ്പെടുത്തി.

അഭിമുഖത്തിന്റെ പൂർണരൂപം മേയ് 24– ജൂൺ 06, 2025 ലക്കത്തിൽ

ADVERTISEMENT