ADVERTISEMENT

ഒരുപിടി ഹിറ്റ് ചിത്രങ്ങൾ പ്രേക്ഷകർക്ക് സമ്മാനിച്ച ഭാവന സ്റ്റുഡിയോസിന്‍റെ ആറാമത്തെ ചിത്രം പ്രഖ്യാപിച്ചു. ഭാവന സ്റ്റുഡിയോസിന്റെ ബാനറിൽ ദിലീഷ് പോത്തന്‍, ഫഹദ് ഫാസില്‍, ശ്യാം പുഷ്കരന്‍ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന പുതിയ ചിത്രത്തിൽ നിവിൻ പോളി നായകൻ. മമിത ബൈജുവാണ് നായിക.'ബത്‌ലഹേം കുടുംബ യൂണിറ്റ് എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ സംവിധായകൻ തുടർ ഹിറ്റുകൾ ഒരുക്കിയ ഗിരീഷ് എ ഡിയാണ്. ചിത്രത്തിന്റെ അനൗൺസ്മെന്റ് പോസ്റ്ററിലടക്കം പുതുമ പരീക്ഷിച്ചു കൊണ്ടാണ് അണിയറക്കാർ എത്തിയിരിക്കുന്നത്.

വൻ വിജയമായി മാറിയ 'പ്രേമലു'വിന് പിന്നാലെ ഭാവനാ സ്റ്റുഡിയോസ് ഒരുക്കുന്ന ചിത്രമെന്ന പ്രത്യേകതയുമുണ്ട് പുതിയ ചിത്രത്തിന്. ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് ഗിരീഷ് എ.ഡിയും കിരൺ ജോസിയും ചേർന്നാണ്. റൊമാന്റിക് കോമഡി ജോണറിൽ തന്നെയാണ് ഈ ചിത്രവും ഒരുങ്ങുന്നത്.

ADVERTISEMENT

വിഷ്ണു വിജയ് ആണ് സംഗീത സംവിധാനം, ഛായാഗ്രഹണം: അജ്മൽ സാബു, എഡിറ്റർ: ആകാശ് ജോസഫ് വർഗ്ഗീസ്. സെപ്റ്റംബറിലാണ് സിനിമയുടെ ഷൂട്ടിംഗ് ആരംഭിക്കാനിരിക്കുന്നത്. ഭാവന റിലീസ് ആണ് വിതരണം. പിആർഒ: ആതിര ദിൽജിത്ത്.

ADVERTISEMENT
ADVERTISEMENT