ആകര്‍ഷകവും ഈടു നില്‍ക്കുന്നതുമായ ത്രീഡി പ്രിന്റഡ് ലോഫറുകൾ പുറത്തിറക്കി ജർമ്മൻ ഫാഷൻ ബ്രാൻഡായ ഹ്യൂഗോ ബോസ്. ത്രീഡി പ്രിന്റിങ് ഷൂ നിർമ്മാതാവായ സെല്ലർഫെൽഡുമായി സഹകരിച്ചാണ് ഹ്യൂഗോ ബോസിന്റെ ഹ്യൂഗോ ലൈൻ ത്രീഡി പ്രിന്റഡ് ലോഫറുകൾ പുറത്തിറക്കിയത്. പാദരക്ഷാ വ്യവസായത്തെ ജനാധിപത്യവൽക്കരിക്കാൻ ആഗ്രഹിക്കുന്നതായി പുത്തന്‍ നിര്‍മ്മാണരീതി വിശദീകരിച്ചുകൊണ്ട് കമ്പനി പറഞ്ഞു.
തുന്നൽ, പശ അല്ലെങ്കിൽ ചേർത്തുവച്ച ഭാഗങ്ങൾ ആവശ്യമില്ലാത്ത ത്രീഡി പ്രിന്റഡ് സ്റ്റൈൽ, ജർമ്മനിയിലെ ഹാംബർഗിലെ സെല്ലർഫെൽഡിന്റെ ഓട്ടോമേറ്റഡ് സൗകര്യത്തില്‍ ഒരൊറ്റ റീസൈക്കിൾ കൊണ്ട് ചെയ്യാവുന്ന രീതിയിലാണ് നിര്‍മ്മാണം. ബെയ്ജ്, കറുപ്പ്, ചുവപ്പ്, ഓറഞ്ച്, നീല നിറങ്ങളിൽ ലോഫറുകൾ ലഭ്യമാകും.
സെല്ലർഫെൽഡിന്റെ ഫൂട്ട് സ്കാൻ സാങ്കേതികവിദ്യ ഉപയോഗിച്ച് ഓരോ ഉപഭോക്താവിനും സ്വന്തം കാലുകളുടെ അളവുകള്‍ക്ക് അനുസരിച്ച് ലോഫറുകൾ നിര്‍മ്മിച്ച് എടുക്കാം. ഈ സ്റ്റൈലിഷ് ലോഫറുകള്‍ Zellerfeld.com ൽ ലഭ്യമാകും.
