Tuesday 11 June 2019 07:16 PM IST : By സ്വന്തം ലേഖകൻ

അവൾ മറ്റൊരാൾക്കൊപ്പം ഇറങ്ങിപ്പോയി, അന്നെന്റെ കുഞ്ഞിന് രണ്ട് മാസം പ്രായം; മനസ് കല്ലാക്കി ജീവിച്ച ഒരച്ഛൻ; കുറിപ്പ്

hob

ഹൃദയം പറിച്ചെറിയുന്ന വേദനയിലും കെടാത്ത കനലു പോലെ നിന്നൊരു അച്ഛൻ! ജീവിതത്തിന്റെ ക്രോസ് റോഡിൽ വച്ച് അയാൾക്ക് നഷ്ടമായത് ഭാര്യയെയാണ്. രണ്ട് മാസം പ്രായമുള്ള മകളെയും തന്നെയും ഉപേക്ഷിച്ച് മറ്റൊരാൾക്കൊപ്പം ഭാര്യ പോയപ്പോൾ അയാൾ തളർന്നില്ല... ആത്മഹത്യയില്‍ അഭയം തേടിയില്ല. പിന്നെയോ, ജീവിതത്തിന്റെ സകല സന്തോഷങ്ങളുടേയും ആകെത്തുകയായ കുഞ്ഞു മകളോടൊപ്പം ജീവിച്ചു, അന്തസായി തന്നെ. അമ്മയില്ലാത്ത കുഞ്ഞിനെ വളർത്തുമ്പോൾ അവളുടെ ശോഭനനമായ ഭാവി മാത്രമായിരുന്നു അയാളുടെ ലക്ഷ്യം. ഹൃദയം തൊടുന്ന ആ അച്ഛന്റെ കഥ ഹ്യൂമൻസ് ഓഫ് ബോംബെ എന്ന ഫെയ്സ്ബുക്ക് പേജാണ് സോഷ്യൽ മീഡിയക്ക് പരിചയപ്പെടുത്തുന്നത്.

അമ്മയുടെ വിവാഹമാണ്, പുച്ഛത്തിന്റെയും വെറുപ്പിന്റെയും കണ്ണുകൾ കൊണ്ട് ആരും ഇങ്ങോട്ട് നോക്കണ്ട; മകന്റെ കുറിപ്പ്

‘സഹായിക്കാന്‍ ശ്രമിക്കുന്നവരെ അപമാനിക്കരുത്, പത്തു രൂപ പോലും വലിയ ആശ്വാസം’! ശരണ്യയ്ക്ക് ഇന്ന് ശസ്ത്രക്രിയ

ഇഷ ഡിയോളിന് പെൺകുഞ്ഞ്! മകൾ ജനിച്ച് പിറ്റേന്നു തന്നെ പേര് വെളിപ്പെടുത്തി താരം

‘ഇത്രയ്ക്ക് മനോഹരമായ ഒരിടത്ത് ബോഡി ഷെയ്മിങ്ങുകാരുടെ സ്ഥാനം ചപ്പ് ചവറുകൾക്കൊപ്പം മാത്രമാണ്…’! വേറിട്ട കുറിപ്പുമായി യുവ ഡോക്ടർ

കുറിപ്പിങ്ങനെ;

'അവളെന്റെ കുഞ്ഞുമോളാണ്, എന്റെ ജീവിതത്തിലെ വെളിച്ചമാണ്. അവൾക്ക് രണ്ട് മാസം പ്രായമുള്ളപ്പോഴാണ് അവളുടെ അമ്മ ഞങ്ങളെ വിട്ട് മറ്റൊരാളുടെ ഒപ്പം പോയത്. എന്റെ സമ്പാദ്യങ്ങളും അവൾ കൊണ്ടുപോയി. ഞാൻ ഒറ്റപ്പെട്ടു. ഞാൻ സ്നേഹിച്ചിരുന്ന പെണ്ണ് എന്നോട് ഇങ്ങനെ ചെയ്യുമെന്ന് വിശ്വസിക്കാൻ സാധിച്ചില്ല. അതിനേക്കാളേറെ എന്നെ വേദനിപ്പിച്ചത് എന്റെ മകൾക്ക് അവളുടെ അമ്മയെ നഷ്ടപ്പെട്ടല്ലോ എന്നോർത്താണ്. 

അന്ന് ഞാൻ ഉറപ്പിച്ചു ഒരിക്കലും അവൾക്ക് അമ്മയുടെ ഒരു കുറവും വരുത്തരുത് എന്ന്. അന്ന് അവൾ ചെറിയ കുഞ്ഞായിരുന്നു. എനിക്ക് അവളെ നന്നായി എടുക്കാൻ പോലും അറിയില്ല. പക്ഷേ എന്നെ എന്റെ അമ്മ സഹായിച്ചു. ഒഴിവു സമയങ്ങളിലൊക്കെ ഞാൻ അവളോടൊപ്പം ചിലവഴിച്ചു. അവൾ കുറച്ചൊന്നു വളർന്നപ്പോൾ എന്റെ ജോലിസ്ഥലത്തേക്ക് കൂട്ടി. ഇപ്പോൾ അഞ്ചു വർഷം കഴിഞ്ഞിരിക്കുന്നു. ഇതുവരെ മകളെ ഒരു നോക്കു കാണാൻ അവളുടെ അമ്മ വന്നിട്ടില്ല. 

പക്ഷേ എനിക്ക്, ഞങ്ങൾക്ക് പരിഭവമില്ല.ഞാനും മകളും പരസ്പരം സ്നേഹിച്ചും കരുതലോടെയും കഴിയുന്നു. എപ്പോഴെങ്കിലും ഞാൻ വിഷമിച്ചിരിക്കുകയാണെങ്കിൽ അവൾ എന്റെ അടുത്ത് വന്ന് എന്തെങ്കിലുമൊക്കെ സംസാരിക്കും. എന്റെ പ്രശ്നങ്ങളൊക്കെ ഞാൻ‌ മറക്കും. ഞാൻ ഒന്നിനുവേണ്ടിയും ആഗ്രഹിക്കുന്നില്ല. അവളാണ് എന്റെ ജിവിതത്തിലെ ഏറ്റവും വലിയ ഭാഗ്യം. എന്നെക്കൊണ്ടാകുന്നതുപോലെ അവൾക്ക് ഞാൻ എല്ല സൗഭാഗ്യങ്ങളും നൽകും. അത് അവൾ അർഹിക്കുന്നുണ്ട്'. അച്ഛൻ പറയുന്നു.