ADVERTISEMENT

സിനിമയിൽ ഗായികയായി അരങ്ങേറാനൊരുങ്ങി രേണു സുധി. ‘അവൻ അഭയകുമാർ’ എന്ന സിനിമയിലെ ടൈറ്റിൽ ഗാനമാണ് രേണു ആലപിക്കുന്നത്. ആലപ്പുഴയെക്കുറിച്ചാണ് പാട്ട്. ഈ പാട്ടിനായി ആകാംക്ഷയോടെ കാത്തിരിക്കുന്നുവെന്ന രേണുവിന്റെ തമിഴ് ആരാധകർ പറയുന്ന വിഡിയോയും സോഷ്യൽ മീഡിയയിൽ വൈറൽ ആണ്.
അന്തരിച്ച നടനും മിമിക്രി കലാകാരനുമായ കൊല്ലം സുധിയുടെ ഭാര്യയാണ് രേണു. ഇപ്പോൾ സോഷ്യൽ മീഡിയയിലെ വൈറൽ താരമായ രേണു, റീൽസ് വിഡിയോസിലും മ്യൂസിക് ആൽബങ്ങളിലുമായി അഭിനയരംഗത്ത് സജീവമാണ്.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT