‘ഏഴ് വർഷം മുമ്പ് ഞാൻ മറ്റൊരാളുടെ കൂടെ ഒളിച്ചോടി എന്നു പറയുന്നു...എല്ലാം നുണ...’! പീറ്റർ പോളിന്റെ മുൻ ഭാര്യ ഹെലൻ എലിസബത്തിന്റെ അഭിമുഖം: വിഡിയോ
വനിത വിജയകുമാർ – ലക്ഷ്മി രാമകൃഷ്ണൻ വാക്പോര് മുറുകുന്നതിനിടെ വിവാദത്തിന് പുതിയ മാനം നൽകി വനിത വിജയകുമാറിന്റെ ഭർത്താവ് പീറ്റർ പോളിന്റെ മുൻഭാര്യ ഹെലൻ എലിസബത്തിന്റെ അഭിമുഖം. ഹെലൻ എലിസബത്തുമായുള്ള നടി ലക്ഷ്മി രാമകൃഷ്ണന്റെ വിഡിയോ അഭിമുഖം ഇതിനോടകം വൈറൽ ആണ്. നിയമപരമായി താനുമായി വിവാഹമോചനം നേടാതെയാണ് പീറ്റർ

വനിത വിജയകുമാർ – ലക്ഷ്മി രാമകൃഷ്ണൻ വാക്പോര് മുറുകുന്നതിനിടെ വിവാദത്തിന് പുതിയ മാനം നൽകി വനിത വിജയകുമാറിന്റെ ഭർത്താവ് പീറ്റർ പോളിന്റെ മുൻഭാര്യ ഹെലൻ എലിസബത്തിന്റെ അഭിമുഖം. ഹെലൻ എലിസബത്തുമായുള്ള നടി ലക്ഷ്മി രാമകൃഷ്ണന്റെ വിഡിയോ അഭിമുഖം ഇതിനോടകം വൈറൽ ആണ്.
നിയമപരമായി താനുമായി വിവാഹമോചനം നേടാതെയാണ് പീറ്റർ വനിതയെ വിവാഹം കഴിച്ചതെന്ന് എലിസബത്ത് പറയുന്നു.
‘എനിക്ക് രണ്ട് കുട്ടികളുണ്ട്. പെൺകുട്ടിയും ആൺകുട്ടിയും. പൊലീസ് സ്റ്റേഷനിൽ പോലും എനിക്ക് സഹായം ലഭിച്ചില്ല. ഇവർ എനിക്കെതിരെ കേസ് കൊടുത്തിരിക്കുകയാണ്. മാത്രമല്ല എനിക്കെതിരെയും വളരെ മോശമായ ആരോപണമാണ് നടത്തിയിരിക്കുന്നത്. ഏഴ് വർഷം മുമ്പ് ഞാൻ മറ്റൊരാളുടെ കൂടെ ഒളിച്ചോടി, ആ കാരണം കൊണ്ടാണ് എന്നെ വിട്ട് ഓടിപ്പോയതെന്നാണ് ഇവർ ആരോപിക്കുന്നത്. ഞാൻ എന്റെ ഭർത്താവിന് നല്ല ഭാര്യയും കുട്ടികൾക്ക് നല്ല അമ്മയുമാണ്. ഇതുവരെ എന്റെ ഭാഗത്തുനിന്നും ഒരു മോശം കാര്യവും ജീവിതത്തിൽ ഉണ്ടായിട്ടില്ല’.– എലിസബത്ത് പറഞ്ഞു.
പീറ്റർ പോളിനെപ്പോലെ ഒരാൾക്ക് എലിസബത്തിനെപ്പോലെ ഒരാളെ ഭാര്യയായി കിട്ടാൻ അർഹതയില്ലെന്നായിരുന്നു ലക്ഷ്മി രാമകൃഷ്ണൻ പ്രതികരിച്ചത്. പീറ്ററിന് ഒന്നിലധികം ജീവിതം തുടങ്ങാമെങ്കിൽ എലിസബത്ത് ഇനി മുതൽ ജീവിതത്തിലെ പുതിയൊരു ഘട്ടത്തിലേയ്ക്ക് കടക്കണമെന്ന് ലക്ഷ്മി പറഞ്ഞു.
ഈ അഭിമുഖം കണ്ടതിനു ശേഷമാണ് വനിത വിജയകുമാർ ലക്ഷ്മിക്കു നേരെ അസഭ്യവർഷം നടത്തിയത്. വിഡിയോ അഭിമുഖത്തിനായി ലക്ഷ്മി രാമകൃഷ്ണനുമായി സംസാരിക്കണമെന്ന് ചാനലിനെ അറിയിച്ച വനിത, അഭിമുഖം തുടങ്ങിയ ശേഷം ലക്ഷ്മിയെ കടന്നാക്രമിക്കുകയായിരുന്നു. ഇതിന്റെ വിഡിയോയും കഴിഞ്ഞ ദിവസം വൈറൽ ആയിരുന്നു.