‘അയാൾ എന്നെ കള്ളക്കേസിൽ കുടുക്കി, അമിതമായ ലൈംഗിക ആസക്തിയുള്ളവളും മയക്കുമരുന്നിന് അടിമയെന്നും മുദ്രകുത്തി’: ഹീര രാജഗോപാൽ
മോഹൻലാൽ നായകനായ ‘നിർണയം’ എന്ന സിനിമയിലൂടെ മലയാളികൾക്കു സുപരിചിതയായ നടിയാണ് ഹീര രാജഗോപാൽ. ഇപ്പോഴിതാ, ലോക ആത്മഹത്യാ പ്രതിരോധ ദിനത്തിൽ ആത്മഹത്യയെക്കുറിച്ച് ചിന്തിച്ച നാളുകളെക്കുറിച്ച് വെളിപ്പെടുത്തി നടി ഹീര പങ്കുവച്ച കുറിപ്പാണ് ചർച്ചയാകുന്നത് പ്രശസ്തനായ നടനെയാണ് താൻ സ്നേഹിച്ചിരുന്നതെന്നും അയാൾക്ക്

മോഹൻലാൽ നായകനായ ‘നിർണയം’ എന്ന സിനിമയിലൂടെ മലയാളികൾക്കു സുപരിചിതയായ നടിയാണ് ഹീര രാജഗോപാൽ. ഇപ്പോഴിതാ, ലോക ആത്മഹത്യാ പ്രതിരോധ ദിനത്തിൽ ആത്മഹത്യയെക്കുറിച്ച് ചിന്തിച്ച നാളുകളെക്കുറിച്ച് വെളിപ്പെടുത്തി നടി ഹീര പങ്കുവച്ച കുറിപ്പാണ് ചർച്ചയാകുന്നത്
പ്രശസ്തനായ നടനെയാണ് താൻ സ്നേഹിച്ചിരുന്നതെന്നും അയാൾക്ക് നട്ടെല്ലിൽ പരിക്കുപറ്റി കിടന്നപ്പോൾ രാപകലില്ലാതെ ആശുപത്രിയിൽ നിന്ന് ശുശ്രൂഷിച്ച തന്നെ ഒരു മുന്നറിയിപ്പുമില്ലാതെയാണ് അയാൾ വലിച്ചെറിഞ്ഞിട്ട് പോയതെന്നും ഹീരാ തന്റെ വെബ്‌സൈറ്റിൽ പങ്കുവച്ച ബ്ലോഗിൽ കുറിച്ചു.
‘25 വർഷങ്ങൾക്ക് മുമ്പ് ഞാൻ ആത്മഹത്യയെക്കുറിച്ച് ചിന്തിച്ചിരുന്നു. ചെറുപ്പത്തിൽ തന്നെ ഞാൻ സ്നേഹിച്ച നടനിൽ നിന്ന് വളരെ വലിയ സ്വഭാവഹത്യയാണ് നേരിട്ടത്. ഞാൻ വഞ്ചകിയും മയക്കുമരുന്നിന് അടിമയുമാണെന്നും മുദ്രകുത്തി പൊതുജനങ്ങൾക്കിടയിൽ എന്നെപ്പറ്റി വളരെ മോശമായ അപവാദ പ്രചാരണങ്ങൾ നടത്തുന്നതിൽ അയാൾക്കും പങ്കുണ്ടായിരുന്നു. എന്റെ സ്നേഹം സ്വീകരിച്ച് ഞാൻ പിന്തുണച്ചു പ്രോത്സാഹിപ്പിച്ച ആൾ രാത്രി ഇരുണ്ടു വെളുത്തപ്പോൾ എങ്ങനെ ഒരു വില്ലനായി മാറിയെന്ന് എനിക്ക് മനസ്സിലായതേയില്ല.
നട്ടെല്ലിന് പരിക്കുപറ്റി ആശുപത്രിയിൽ ആയിരുന്ന അയാളെ രാപകലില്ലാതെ കിടക്കയ്ക്ക് അരികിലിരുന്ന് മലമൂത്രവിസർജനങ്ങൾ വരെ മാറ്റി പരിചരിച്ചവളാണ് ഞാൻ. അയാളാണ് പെട്ടെന്നൊരു ദിവസം ഒരു ആശയവിനിമയവുമില്ലാതെ എന്നെ പൂർണമായി ഒഴിവാക്കി മറഞ്ഞു കളഞ്ഞത്. ഈ നടന്റെ ബോധമില്ലാത്ത ഫാൻസ് എനിക്കെതിരെ അപവാദപ്രചാരണവും അസഭ്യവർഷവും ചൊരിഞ്ഞ് എന്റെ അന്തസ്സിനെ ചോദ്യം ചെയ്ത് അപകീർത്തിപ്പെടുത്താൻ തുടങ്ങിയപ്പോഴാണ് ഞാൻ ആത്മഹത്യയെക്കുറിച്ച് ചിന്തിച്ചത്.
ജീവിതം അവസാനിപ്പിക്കാനുള്ള തീരുമാനമെടുത്തത് ചെറുപ്പത്തിൽ എനിക്കുണ്ടായ ഒരു ബന്ധം പരാജയപ്പെട്ടതിലോ അല്ലെങ്കിൽ എന്റെ കാമുകൻ എന്നെ ഉപേക്ഷിച്ചു പോയതിനോ അല്ല. മറിച്ച് ഞാൻ ഒരിക്കലും ഉപേക്ഷിച്ചിട്ടില്ലാത്ത എന്റെ കാമുകന്റെ ആരാധകർ എനിക്കെതിരെ അസഭ്യവർഷവും അപവാദപ്രചാരണവും നടത്തുന്നത് കണ്ടതിലുള്ള ഷോക്കിലാണ്. ഒരു സാഡിസ്റ്റായ അയാൾ എന്നെ കള്ളക്കേസിൽ കുടുക്കി. അമിതമായ ലൈംഗിക ആസക്തിയുള്ളവൾ, മാനസിക രോഗി, മദ്യപാനി തുടങ്ങി നിരവധി ആരോപണങ്ങൾ എനിക്കെതിരെ ഉന്നയിച്ചു. നിരന്തരം എന്നെ വേദനിപ്പിക്കുകയും അപവാദപ്രചരണങ്ങളുടെ ബലിയാടാക്കുകയും ചെയ്യുന്നത് സഹിക്കവയ്യാതെ വീണ്ടും ഞാൻ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചിരുന്നു.
എന്തിനാണ് എന്നോടിത് ചെയ്യുന്നതെന്ന് ഞാൻ ചോദിച്ചപ്പോൾ ക്രൂരമായ ചിരിയാണ് ആ നടനിൽ നിന്ന് ഉണ്ടായത്. അയാൾ എന്നോട് പറഞ്ഞു ‘വേലക്കാരിയെപ്പോലെ തോന്നിക്കുന്ന ഒരു സ്ത്രീയെ ഞാൻ വിവാഹം കഴിക്കാൻ പോകുന്നു. ആരും അവളെ നോക്കില്ല, എനിക്ക് ഇഷ്ടമുള്ള ആരുമായും ലൈംഗിക ബന്ധത്തിൽ ഏർപ്പെടാം.’
ജീവിതത്തിൽ ഇത്രയധികം വെല്ലുവിളികൾ നേരിട്ടിട്ടും ഞാൻ സത്യം മാത്രം മുറുകെപ്പിടിച്ചു. വളരെ വിജയിച്ചു നിന്ന ഒരു പബ്ലിക് ഫിഗർ ആയ എനിക്ക് പോലും ഇതൊന്നും സഹിക്കാൻ കഴിഞ്ഞില്ല. ദൈവത്തിൽ വിശ്വസിക്കുന്നു എന്ന് ഊറ്റംകൊള്ളുന്ന സമൂഹവും സോഷ്യൽ മീഡിയയും അയാളുടെ ആരാധകരും മീഡിയയും ഉൾപ്പടെ അയാൾക്കൊപ്പം നിന്ന് എനിക്കെതിരെ അപവാദപ്രചരണം നടത്തി. കുട്ടിക്കാലം മുതൽ ഞാൻ പലതും അതിജീവിച്ചു വന്നതാണ്, അതെന്റെ ഉത്തരവാദിത്തമാണ്’.– താരം കുറിച്ചു.
ഒരു അഭിഭാഷകന്റെ കേസ് ഡയറി, മിന്നാമിനുങ്ങിനും മിന്നുകെട്ട് , പൂത്തിരുവാതിര രാവില്‍ എന്നിങ്ങനെ ഏതാനും മലയാള സിനിമകളിലും നിരവധി തമിഴ് ചിത്രങ്ങളിലും നായികയായി തിളങ്ങി നിന്ന ഹീര 1999 നു ശേഷം എന്നേക്കുമായി സിനിമ അവസാനിപ്പിച്ചു പോയി.