ഭാര്യ ആർതിയുമായി പിരിഞ്ഞ ശേഷം നടൻ രവി മോഹൻ ഗായിക കെനിഷ ഫ്രാൻസിസുമായി അടുപ്പത്തിലായത് സിനിമ ലോകത്ത് വലിയ ചർച്ചയായിരുന്നു. രവിയും ആർതിയും പിരിയാന്‍ കാരണം കെനിഷയാണെന്നു വരെ ആരോപണമുണ്ടായി. തനിക്കെതിരെ ഉയർന്ന സൈബർ ആക്രമണങ്ങൾക്കൊടുവിൽ ജയം രവിയുമായുള്ള സൗഹൃദം ഉപേക്ഷിക്കുകയാണെന്ന് വ്യക്തമാക്കി കെനിഷ കഴിഞ്ഞ

ഭാര്യ ആർതിയുമായി പിരിഞ്ഞ ശേഷം നടൻ രവി മോഹൻ ഗായിക കെനിഷ ഫ്രാൻസിസുമായി അടുപ്പത്തിലായത് സിനിമ ലോകത്ത് വലിയ ചർച്ചയായിരുന്നു. രവിയും ആർതിയും പിരിയാന്‍ കാരണം കെനിഷയാണെന്നു വരെ ആരോപണമുണ്ടായി. തനിക്കെതിരെ ഉയർന്ന സൈബർ ആക്രമണങ്ങൾക്കൊടുവിൽ ജയം രവിയുമായുള്ള സൗഹൃദം ഉപേക്ഷിക്കുകയാണെന്ന് വ്യക്തമാക്കി കെനിഷ കഴിഞ്ഞ

ഭാര്യ ആർതിയുമായി പിരിഞ്ഞ ശേഷം നടൻ രവി മോഹൻ ഗായിക കെനിഷ ഫ്രാൻസിസുമായി അടുപ്പത്തിലായത് സിനിമ ലോകത്ത് വലിയ ചർച്ചയായിരുന്നു. രവിയും ആർതിയും പിരിയാന്‍ കാരണം കെനിഷയാണെന്നു വരെ ആരോപണമുണ്ടായി. തനിക്കെതിരെ ഉയർന്ന സൈബർ ആക്രമണങ്ങൾക്കൊടുവിൽ ജയം രവിയുമായുള്ള സൗഹൃദം ഉപേക്ഷിക്കുകയാണെന്ന് വ്യക്തമാക്കി കെനിഷ കഴിഞ്ഞ

ഭാര്യ ആർതിയുമായി പിരിഞ്ഞ ശേഷം നടൻ രവി മോഹൻ ഗായിക കെനിഷ ഫ്രാൻസിസുമായി അടുപ്പത്തിലായത് സിനിമ ലോകത്ത് വലിയ ചർച്ചയായിരുന്നു. രവിയും ആർതിയും പിരിയാന്‍ കാരണം കെനിഷയാണെന്നു വരെ ആരോപണമുണ്ടായി. തനിക്കെതിരെ ഉയർന്ന സൈബർ ആക്രമണങ്ങൾക്കൊടുവിൽ ജയം രവിയുമായുള്ള സൗഹൃദം ഉപേക്ഷിക്കുകയാണെന്ന് വ്യക്തമാക്കി കെനിഷ കഴിഞ്ഞ ദിവസം രംഗത്തെത്തിയതു വലിയ ചർച്ചയായിരുന്നു.

വ്യാജ കഥകളും ഓൺലൈൻ പീഡനങ്ങളും തന്നെ മാനസികമായി തളർത്തിയെന്നും തന്റെ സംഗീതവും തെറാപ്പിയും ഉൾപ്പെടെയുള്ള കരിയർ ഉപേക്ഷിച്ച് പൂർണമായ നിസ്സംഗതയോടെ രവി മോഹനെ വിട്ടുനൽകുകയാണെന്നും ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച വൈകാരികമായ കുറിപ്പിൽ കെനിഷ വ്യക്തമാക്കി. ഇതിന് തൊട്ടുപിന്നാലെ കെനിഷ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളും പിൻവലിച്ചു.

ADVERTISEMENT

ഇതിനു പിന്നാലെ, വ്യക്തിജീവിതത്തിലെ പ്രശ്നങ്ങൾ കാരണം കടുത്ത മാനസികസമ്മർദത്തിലൂടെയാണ് കടന്നുപോകുന്നതെന്നു പത്രസമ്മേളനത്തിൽ രവി മോഹനും വെളിപ്പെടുത്തി. ആർതിക്കും കുടുംബത്തിനുമെതിരെ രവി ആഞ്ഞടിച്ചു.

‘എന്റെ അപ്പയും അമ്മയും എന്റെ കാലു പിടിച്ചു പറഞ്ഞതാണ് ഈ കുടുംബം വേണ്ടെന്ന്. അന്ന് അവർ പറഞ്ഞത് കേട്ടില്ല. ഇന്ന് അവർ പറഞ്ഞതു പോലെ തന്നെ സംഭവിച്ചു. എന്റെ അപ്പയും അമ്മയും പറഞ്ഞിട്ട് ഞാൻ ആർതിയെ ജോലിക്ക്് വിട്ടില്ലെന്നാണ് ആരോപണം. ഞാൻ സമ്പാദിക്കുന്നുണ്ടല്ലോ, പിന്നെ എന്തിനാണ് ആർതി ജോലി ചെയ്യുന്നതെന്ന് അവർ ചോദിച്ചു. അപ്പോഴാണ് ഞങ്ങൾ ആ വീട് വിട്ട് പുറത്തേക്ക് വന്നത്. അതിനുശേഷം ജോലിയുടെ കാര്യം ആർതി എന്തുകൊണ്ട് ചോദിച്ചില്ല? ഫെമിനിസ്റ്റ് ആയിരുന്നെങ്കിൽ എന്തു ചെയ്യണം? ഞാൻ ജോലിക്കു പോകുമെന്ന് പറയണ്ടേ ?

ADVERTISEMENT

എനിക്കെതിരെ ഇപ്പോൾ തന്നെ കുറെ കേസുണ്ട്. എന്നിട്ടും നിങ്ങളോട് എല്ലാവരോടും ഞാൻ ചിരിച്ചാണ് സംസാരിക്കുന്നത്. എപ്പോഴും ചിരിച്ചാണ് ഞാൻ‍ സംസാരിച്ചിട്ടുള്ളത്. എപ്പോഴെങ്കിലും ഞാൻ സങ്കടത്തോടെ ഇരിക്കുന്നത് നിങ്ങൾ കണ്ടിട്ടുണ്ടോ? കാരണം, സന്തോഷത്തോടെയാണ് ഞാൻ ജീവിച്ചിരുന്നത്. ഒരിത്തിരിയെങ്കിലും സ്നഹം എന്നോടു കാണിച്ചിരുന്നുവെങ്കിൽ ഇതുപോലെയൊക്കെ എനിക്കു വന്നു സംസാരിക്കേണ്ടി വരുമോ? എന്തുകൊണ്ടാണ് എന്നെ സമാധാനത്തോടെ ജീവിക്കാൻ അനുവദിക്കാത്തത്? എന്തു തെറ്റാണ് ഞാൻ ചെയ്തത്? നിയമപരമായി ഞാനെന്തെങ്കിലും ചെയ്തോ? ഈ 45–ാം വയസ്സിൽ ഇതിന്റെയൊക്കെ പിന്നാലെ ഓടേണ്ടി വരുന്നുവെന്ന് ആലോചിക്കുമ്പോൾ സഹിക്കുന്നില്ല.

എന്റെ എല്ലാം ഞാൻ കൊടുത്തു. അതാണ് ഞാൻ ചെയ്ത വലിയ തെറ്റ്. എന്റെ വിശ്വാസം, ജീവിതം – എല്ലാം കൊടുത്തു. എന്റെ പേരിൽ ഒരു അക്കൗണ്ട് പോലും ഇല്ല. എനിക്കുണ്ടായിരുന്നത് ഒരു ജോയിന്റ് അക്കൗണ്ട് ആയിരുന്നു, എന്റെ മുൻഭാര്യയുടെ കൂടെ! കാർഡ് ഉപയോഗിച്ചാൽ ഉടനെ കോൾ വരും. എന്താണ് ചെയ്തത്, എന്തിനാണ് അതു ചെയ്തത് എന്നു ചോദിച്ച്! ഞാനല്ലേ സമ്പാദിക്കുന്നത്. എന്റെ ജീവിതത്തിൽ വലിയ അന്യായം ആണ് നടന്നത്. പറയാൻ പോലും കഴിയാത്ത രീതിയിൽ അന്യായം നടന്നിട്ടുണ്ട്. ഞാനിപ്പോൾ ജീവിച്ചിരിക്കാൻ പാടില്ല, അതാണ് അവരുെട ആവശ്യം. അതു നടക്കും. പക്ഷേ, എന്നോടു ചെയ്തവർക്കുള്ളത് കൊടുത്തിട്ടേ ഞാൻ പോകൂ. സന്തോഷമായി ചിരിച്ചു പോകും. അതിനുള്ള മുന്നൊരുക്കങ്ങൾ തുടങ്ങിക്കഴിഞ്ഞു.

ADVERTISEMENT

നോക്കൂ...ഞാൻ എന്നെത്തന്നെ ഉപദ്രവിക്കാൻ തുടങ്ങിയിട്ടുണ്ട്. എന്റെ കുട്ടികളെ കാണാൻ സമ്മതിക്കുന്നില്ല. അന്നു മുതൽ ഞാൻ എന്നെത്തന്നെ വേദനിപ്പിക്കാൻ തുടങ്ങി. ഇതേ നടക്കൂ. അതാണ് അവർക്കു വേണ്ടത്. ഞാനവർക്കു വേണ്ടി എല്ലാം നൽകി. ഇനിയില്ല. അവരോട് വരാൻ പറ. എല്ലാ തെളിവുകളും എന്റെ കയ്യിലുണ്ട്. ആരാധകർ ക്ഷമിക്കണം. ഇനിയെന്ന് എന്റെയൊരു സിനിമ വരുമെന്ന് ഇപ്പോൾ പറയാൻ കഴിയില്ല. എന്നെക്കൊണ്ട് ഇപ്പോൾ അഭിനയിക്കാൻ കഴിയില്ല. എന്റെ ഇമേജ് തിരിച്ചു പിടിച്ച് ഞാൻ തിരികെ വരും. അത് എന്റെ കയ്യിലല്ല, ദൈവത്തിന്റെ കയ്യിലാണ്’ രവി പറഞ്ഞു.

‘മൂന്നക്ഷരത്തിൽ പേരുള്ള ഒരു നടിയുണ്ടല്ലോ, ഇഡ്ഡലി നടികൈ! അവരും എന്റെ പേര് നേരിട്ട് പരാമർശിക്കാതെയാണ് ഓരോന്ന് പറയുന്നത്. അവരുടെ തലമുറയിൽപ്പെട്ട മൂന്ന് സീനിയർ നായകന്മാർ എന്നോട് പറഞ്ഞിട്ടുണ്ട്, ഇവർ അവരുടെ കുടുംബം തന്നെ നശിപ്പിച്ചു എന്ന്. അവരാണ് ഇപ്പോൾ എന്റെ ജീവിതത്തെ കുറിച്ച് പറയാൻ വരുന്നത്. വേറെ എന്തേലും പ്രശ്നം വന്നാൽ, ഉടനെ ‘ഞാൻ ഫെമിനിസ്റ്റ്’ എന്നു പറഞ്ഞ് വഴുതി മാറും. ഇതൊക്കെ എന്തു നാടകമാണ് ? എന്നെക്കുറിച്ച് പറയാൻ ഇവർക്ക് എന്തു യോഗ്യതയാണുള്ളത് ? എന്തൊക്കെ തരം മനുഷ്യന്മാരാണെന്ന് മനസ്സിലാകുന്നില്ല! എന്നെക്കാൾ നന്നായി അഭിനയിക്കുന്ന ആളാണോ... അഭിനയിച്ചോളൂ. ഞാൻ തന്നെ കാലിൽ വീണോളാം! അവാർഡ് വാങ്ങുന്നുണ്ടോ, ആയിക്കോളൂ! പക്ഷേ, എന്റെ വ്യക്തിജീവിതത്തിൽ കേറി കളിക്കരുത്. നിങ്ങൾക്ക് എന്തു യോഗ്യതയാണുള്ളത്?

എനിക്കെതിരെ കൂടോത്രം വരെ ചെയ്തു. അവർ പറയുന്നത് മാത്രം കേൾക്കാൻ പണ്ടും അവർ ഇത് ചെയ്തിട്ടുണ്ട്. എനിക്ക് അതെല്ലാം അറിയാമായിരുന്നു. പക്ഷേ, അപ്പയും അമ്മയും എന്നെ പഠിപ്പിച്ച സംസ്കാരം മൂലം ഞാൻ അതു സഹിച്ചു. എത്ര വർഷം! പിന്നിൽ നിന്ന് എന്നെ കുത്തുകയായിരുന്നു. ഞാൻ ഇതൊന്നും അറിയുന്നില്ല എന്നാണ് അവർ കരുതിയത്. അവർ മാറുമെന്ന് കരുതി ഞാൻ കാത്തിരുന്നു, പ്രാർഥിച്ചു. പക്ഷേ, സമാധാനം ഇല്ലാതായാൽ എന്തു ചെയ്യും? ഒരു ബഹുമാനം ഇല്ലെങ്കിൽ എന്തു ചെയ്യും? അത്രയും അടിസ്ഥാനപരമായ കാര്യങ്ങളല്ലേ ചോദിച്ചുള്ളൂ! ഇതിലെന്ത് ആൺ–പെൺ വിഷയം? എനിക്കു മനസ്സിലാകുന്നില്ല’ എന്നും താരം പറയുന്നു.

കെനിഷയുടെ തുറന്നു പറച്ചിലിനു ശേഷം ഈ വിഷയത്തിൽ പ്രതികരണവുമായി ആര്‍തിയും രംഗത്തെത്തി.

‘ഉറങ്ങിക്കിടക്കുന്ന സിംഹത്തെ ഉണർത്താൻ ശ്രമിക്കരുത്. ഇനി അവളൊരു പെൺസിംഹമാണെങ്കിൽ നിങ്ങളെ രക്ഷിക്കാൻ ഒരു ദൈവം തന്നെ വരേണ്ടിവരും. എന്റെ മാന്യമായ നിശബ്ദതയെ ഒരിക്കലും ബലഹീനതയായി കാണുകയോ അത് ചൂഷണം ചെയ്യാൻ നോക്കുകയോ ചെയ്യരുത്. എന്റെ മക്കളെയും എന്റെ അന്തസ്സിനെയും സംരക്ഷിക്കാൻ ആവശ്യമായി വന്നാൽ, ഞാൻ എന്റെ സുരക്ഷിതവലയത്തിൽ നിന്നും പുറത്തുകടന്ന് സത്യവുമായി ഈ ലോകത്തെ നേരിടും. കാരണം, സത്യം എപ്പോഴും വിജയിക്കുക തന്നെ ചെയ്യും.’

നടി ഖുശ്ബു അടക്കമുള്ളവർ ഈ വിഷയത്തിൽ ആർതിയെ പിന്തുണച്ചെത്തി. ‘ഒരു അമ്മയോടും ഏറ്റുമുട്ടാൻ നിൽക്കരുത്. അവൾ അവളുടെ കുഞ്ഞുങ്ങളോടൊപ്പമുള്ള ഒരു പെൺസിംഹമാണ്. എന്റെ കുഞ്ഞേ, നിനക്ക് കൂടുതൽ ശക്തിയുണ്ടാവട്ടെ’ എന്നാണ് ഖുശ്ബു കുറിച്ചത്.

ഖുശ്ബു ആർതിയെ പിന്തുണച്ചു രംഗത്തെത്തിയതോടെ രവി പറഞ്ഞ ഇഡ്ഡലി നടികൈ ഖുശ്ബു ആണെന്ന തരത്തിൽ ചിലർ സോഷ്യൽ മീഡിയയിൽ ആരോപണം ഉയരുന്നുണ്ട്.

Actor Ravi Mohan and Singer Kenisha Francis's Relationship Controversy:

Ravi Mohan's personal life has become a major topic of discussion following his separation from his wife Aarti and subsequent closeness with singer Kenisha Francis. After facing significant cyberbullying and false accusations, Kenisha announced she is ending her friendship with Ravi, citing mental distress and the impact on her career. Ravi Mohan has also spoken out about his struggles, criticizing his ex-wife Aarti and her family, and expressing his deep disappointment and sense of injustice.

ADVERTISEMENT