‘പ്യുവർ ഗോൾഡ് കപ്പിൾ’: കല്യാണം കഴിഞ്ഞോ ? ചർച്ചയായി ചാർമിയുടെ കമന്റ് Superstar Vijay's Birthday: Trisha's Wish Ignites New Rumors
തമിഴ്‌നാട് മുഖ്യമന്ത്രിയും തമിഴ് സിനിമയിലെ സൂപ്പർതാരവുമായ വിജയ്‌യുടെ പിറന്നാളായിരുന്നു കഴിഞ്ഞ ദിവസം. പ്രധാനമന്ത്രിയുൾപ്പടെയുള്ള പ്രമുഖരും ആരാധകരും വിജയ്ക്ക് ആശംസകളുമായി എത്തിയെങ്കിലും സോഷ്യൽ മീഡിയ ഒന്നടങ്കം തിരഞ്ഞത് നടി തൃഷയുടെ പോസ്റ്റിനു വേണ്ടിയാണ്. എന്നാൽ തൃഷയുടെ ആശംസ വന്നില്ലെന്നു മാത്രമല്ല,

തമിഴ്‌നാട് മുഖ്യമന്ത്രിയും തമിഴ് സിനിമയിലെ സൂപ്പർതാരവുമായ വിജയ്‌യുടെ പിറന്നാളായിരുന്നു കഴിഞ്ഞ ദിവസം. പ്രധാനമന്ത്രിയുൾപ്പടെയുള്ള പ്രമുഖരും ആരാധകരും വിജയ്ക്ക് ആശംസകളുമായി എത്തിയെങ്കിലും സോഷ്യൽ മീഡിയ ഒന്നടങ്കം തിരഞ്ഞത് നടി തൃഷയുടെ പോസ്റ്റിനു വേണ്ടിയാണ്. എന്നാൽ തൃഷയുടെ ആശംസ വന്നില്ലെന്നു മാത്രമല്ല, ഇന്‍സ്റ്റഗ്രാമില്‍ വിജയ്‌യെ തൃഷ അണ്‍ഫോളോ ചെയ്തതായും കണ്ടെത്തി. ഇതോടെ ഇവർ തമ്മിൽ പിണങ്ങിയെന്ന തരത്തിൽ വലിയ അഭ്യൂഹങ്ങളുണ്ടായി. ചർച്ചകളും കൊഴുത്തു.
എന്നാല്‍, ഒക്കെയും കാറ്റിൽ പറത്തി വിജയ്ക്കുള്ള തൃഷയുടെ പിറന്നാൾ ആശംസകൾ എത്തി. വിജയ്‌യും തൃഷയും വളരെ സന്തോഷത്തോടെ കേക്കുകൾക്ക് മുന്നിലിരിക്കുന്ന ചിത്രത്തിനൊപ്പമാണ് ആശംസാ കുറിപ്പ്. മേശപ്പുറത്ത് വലിയ പിങ്ക് - വൈറ്റ് തീം കേക്കും, അതിനടുത്ത് മറ്റൊരു കേക്കും മൂന്ന് ചെറിയ ഡെസേർട്ടുകളും ഉണ്ട്. മെഴുകുതിരി വെളിച്ചത്തിൽ കേക്കിലേക്ക് നോക്കി ചിരിക്കുന്ന വിജയ്‌യെയും അദ്ദേഹത്തെ സന്തോഷത്തോടെ നോക്കുന്ന തൃഷയെയും കാണാം.
‘എല്ലാറ്റിനെയും അർഥവത്താക്കുന്ന ആ വ്യക്തിക്ക്, ജന്മദിനാശംസകൾ’ എന്നാണ് ചിത്രത്തിനൊപ്പം താരം കുറിച്ചത്. ഇതിനുപുറമെ, ഏഞ്ചൽ നമ്പർ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ‘00:00’ എന്ന സംഖ്യയും തൃഷ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഇപ്പോഴിതാ, തൃഷ പങ്കുവച്ച കുറിപ്പിനു ചാർമിയുടെ കമന്റാണ് പുതിയ ചർച്ച. വിജയ് - തൃഷ ബന്ധത്തെ ‘പ്യുവർ ഗോൾഡ് കപ്പിൾ’ എന്നാണ് ചാർമി വിശേഷിപ്പിച്ചത്. ദമ്പതികൾ എന്നർഥം വരുന്ന ‘കപ്പിൾ’ എന്ന പദം ചാർമി ഉപയോഗിച്ചത് പുതിയ അഭ്യൂഹങ്ങളാണ് ഉയർത്തുന്നത്.
വിജയ്‍യുടെ ഭാര്യ സംഗീത വിവാഹമോചന ഹര്‍ജി കൊടുത്തതിനു പിന്നാലെയാണ് വിജയ്‌യും തൃഷയും തമ്മില്‍ പ്രണയത്തിലാണെന്ന അഭ്യൂഹങ്ങള്‍ ഉയര്‍ന്നത്. പല പൊതുവേദികളിലും ഇരുവരും ഒരുമിച്ചെത്തിരുന്നു. വിജയ് മുഖ്യമന്ത്രിയായി സത്യപ്രതിഞ്ജ ചെയ്യുന്ന ചടങ്ങിനും തൃഷ ശ്രദ്ധാകേന്ദ്രമായിരുന്നു.