‘അക്കാലത്ത് എനിക്ക് സൂര്യയെക്കാൾ മൂന്നിരട്ടി പ്രതിഫലം ലഭിച്ചിരുന്നു, ഇപ്പോൾ അത് 30 മടങ്ങ് കുറഞ്ഞു’: തുറന്നു പറഞ്ഞ് ജ്യോതിക Jyothika's Revelation: Earned More Than Surya Initially, Now '30 Times Less'
തമിഴകത്തിന്റെ പ്രിയതാരദമ്പതികളായ സൂര്യയും ജ്യോതികയും 'ദി ഹോളിവുഡ് റിപ്പോർട്ടർ ഇന്ത്യ'യ്ക്ക് നൽകിയ അഭിമുഖം ശ്രദ്ധേയമാകുന്നു. കരിയറിന്റെ തുടക്കത്തിൽ സൂര്യയെക്കാൾ മൂന്നിരട്ടി പ്രതിഫലം ലഭിച്ചിരുന്നതായും എന്നാൽ ഇപ്പോൾ അത് 30 മടങ്ങ് കുറഞ്ഞതായും ജ്യോതിക തമാശരൂപേണ വെളിപ്പെടുത്തി. നടനും ഭർത്താവും എന്ന നിലകളിൽ സൂര്യ അസാധാരണനാണെന്നും, സ്ത്രീ-പുരുഷ തുല്യതയിൽ വിശ്വസിക്കുന്ന, ഭാര്യയുടെ ആഗ്രഹങ്ങളെയും തീരുമാനങ്ങളെയും മാനിക്കുന്ന വ്യക്തിത്വമാണെന്നും ജ്യോതിക അദ്ദേഹത്തെക്കുറിച്ച് വാചാലയായി. 1999-ൽ പുറത്തിറങ്ങിയ 'പൂവെല്ലാം കെട്ടുപ്പാർ' എന്ന ചിത്രത്തിലൂടെയാണ് ഇരുവരും ആദ്യമായി ഒന്നിച്ചഭിനയിച്ചത്, 2006-ൽ വിവാഹിതരായ ഇവർക്ക് ദിയ, ദേവ് എന്നിങ്ങനെ രണ്ട് മക്കളുണ്ട്.

തമിഴകത്തിന്റെ പ്രിയതാരദമ്പതികളാണ് സൂര്യയും ജ്യോതികയും. ഇരുവരും ചേർന്ന് ദി ഹോളിവുഡ് റിപ്പോർട്ടർ ഇന്ത്യയ്ക്ക് നൽകിയ അഭിമുഖമാണ് ഇപ്പോൾ ചർച്ചയാകുന്നത്.
നായികയായി തിളങ്ങി നിന്ന കരിയറിന്റെ തുടക്കകാലത്ത് തനിക്ക് സൂര്യയെക്കാൾ മൂന്നിരട്ടി പ്രതിഫലമാണ് ലഭിച്ചിരുന്നതെന്ന് ജ്യോതിക തുറന്നു പറയുന്നു. പിന്നാലെ, ‘ഇപ്പോൾ അത് 30 മടങ്ങ് കുറഞ്ഞു’ എന്നു തമാശയായും താരം പറയുന്നു.
‘അദ്ദേഹം ഒരു ഗ്രീൻ ഫ്ലാഗാണ്’ എന്നാണ് ജ്യോതിക സൂര്യയെക്കുറിച്ച് പറയുന്നത്.
‘‘ഒരു മനുഷ്യനെന്ന നിലയിലും ഭർത്താവെന്ന നിലയിലും നടനെന്ന നിലയിലും അദ്ദേഹം അസാധാരണനാണ്. സ്ത്രീയും പുരുഷനും തുല്യരാണെന്ന ബോധം അദ്ദേഹത്തിനുള്ളിൽ സ്വാഭാവികമായുണ്ട്. അത് അഭിനയിച്ച് കാണിക്കാൻ കഴിയുന്ന ഒന്നല്ല. ഒരു സ്ത്രീയുടെ ആഗ്രഹങ്ങളെയും തീരുമാനങ്ങളെയും മനസ്സിലാക്കാൻ കഴിയുന്ന വ്യക്തിയാണ് അദ്ദേഹം’’.– ജ്യോതിക പറയുന്നു.
1999-ൽ പുറത്തിറങ്ങിയ ‘പൂവെല്ലാം കെട്ടുപ്പാർ’ എന്ന സിനിമയിലാണ് സൂര്യയും ജ്യോതികയും ആദ്യമായി ഒന്നിച്ചഭിനയിച്ചത്. ഉയിരിലെ കലന്തതു, കാഖ കാഖ, പേരഴകൻ, മായാവി, സില്ലുനു ഒരു കാതൽ തുടങ്ങിയ ചിത്രങ്ങളിലും ഇരുവരും ഒന്നിച്ചഭിനയിച്ചു.
2006-ലാണ് ഇവർ വിവാഹിതരായത്. ദമ്പതികൾക്ക് ദിയ, ദേവ് എന്നീ രണ്ട് മക്കളുണ്ട്.