Wednesday 13 March 2019 04:54 PM IST : By സ്വന്തം ലേഖകൻ

ഞാൻ ബിക്കിനി ധരിക്കുന്നത് തടയാൻ സെയ്ഫ് ആരാണ്; മുഖമടച്ച് കരീനയുടെ മറുപടി

kareena

വിവാഹത്തോടെ സിനിമയോടും ഗ്ലാമർ ലോകത്തോടും ഗുഡ്ബൈ പറയുന്ന താര സുന്ദരിമാരിൽ നിന്നും നേർവിഭിന്നമാണ് കരീന കപൂർ. അമ്മയായതിനു ശേഷവും വെള്ളിത്തിരയുടെ ലൈം ലൈറ്റിലും ഫാഷൻ ലോകത്തും ഈ സുന്ദരിയെ കാണാം. തൈമൂറിന്റെ അമ്മയെന്ന നിലയിലുള്ള കരുതലും സ്നേഹവും കരീനയെ വാർത്തകളിൽ വ്യത്യസ്തയാക്കുന്നുണ്ട്.

കുറച്ചു നാൾ‌ മുന്‍പു കരീനയും സെയ്ഫും തൈമൂറും അവധിക്കാലം ആഘോഷിക്കാനായി യാത്രകള്‍ നടത്തിയിരുന്നു. രാജ്യത്തിനകത്തും പുറത്തുമായി പലസ്ഥലങ്ങൾ ഇവർ സന്ദർശിച്ചു. സെയ്ഫ് അലി ഖാന്റെ സഹോദരി സോഹയും ഭർത്താവും മകളും ഇവർക്കൊപ്പം ഉണ്ടായിരുന്നു. ഈ യാത്രകൾക്കിടയിൽ പകർത്തുന്ന ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കാറുണ്ട്.

‘നിങ്ങളെ പ്രസവിക്കുമ്പോൾ നിങ്ങളുടെ അമ്മ ഹോട്ട് ആയിരുന്നോ?’; ബോഡി ഷെയ്മിംഗുകാരെ പറപ്പിച്ച് സമീറ

ശ്രദ്ധക്കുറവ് നേരത്തേ അറിയൂ; കുട്ടികളുടെ പഠനത്തിലും ഭാവിയിലും വലിയ മാറ്റങ്ങൾ കൊണ്ടുവരാം!

‘നൊന്ത്പെറ്റ കുഞ്ഞിനെ ലാളിക്കാൻ ഭാഗ്യമില്ലാത്ത അമ്മയാണ് ഞാൻ’; വൃക്കരോഗത്തിൽ പിടഞ്ഞ് വീട്ടമ്മ; കണ്ണീരുവറ്റും കഥ

ഗ്രീൻ ടീ കൊണ്ട് മാത്രം തടി കുറയില്ല; അരവണ്ണവും, വയറും കുറയ്ക്കാൻ ഈസി ടിപ്സ്; വിഡിയോ

എല്ലാവരും സ്വിമ്മിങ് പൂളില്‍ സമയം ചെലവഴിക്കുന്ന ഒരു ചിത്രം കൂട്ടത്തിലുണ്ടായിരുന്നു. കരീനയും സോഹയും ബിക്കിനിയിലായിരുന്നു. ആ ചിത്രത്തിനു താഴെ വന്ന ഒരു കമന്റിനു മറുപടി നൽകിയിരിക്കുകയാണു കരീന. ‘‘നരകത്തിലേക്ക് പോകൂ സെയ്ഫ് അലിഖാൻ. ഭാര്യ ബിക്കിനി ധരിക്കുമ്പോൾ നിങ്ങൾക്കു നാണക്കേടു തോന്നുന്നില്ലേ’’ എന്നായിരുന്നു ഒരാളുടെ കമന്റ്. അർബാസ് ഖാനുമായുള്ള ചാറ്റ് ഷോയിലാണു കരീന ഇതിനു മറുപടി നൽകിയത്.

‘‘ഞാൻ ബിക്കിനി ധരിക്കുന്നതു തടയാൻ സെയ്ഫ് ആരാണ്. നീ എന്തുകൊണ്ടാണു ബിക്കിനി ധരിക്കുന്നത്? അല്ലെങ്കിൽ നീ എന്തിനാണ് ഇത് ചെയ്തത് എന്നു സെയ്ഫ് ചോദിക്കുന്ന തരത്തിലുള്ള ബന്ധമാണ് ഞങ്ങളുടേത് എന്ന് ഇതുവരെ തോന്നിയിട്ടില്ല. എനിക്ക് അങ്ങനെ ചിന്തിക്കാൻ തന്നെ സാധ്യമല്ല. വളരെയേറെ ഉത്തരവാദിത്തത്തോടെയുള്ള ബന്ധമാണു ഞങ്ങളുടേത്. അദ്ദേഹം എന്നെ വിശ്വസിക്കുന്നു. ഞാൻ ബിക്കിനി ധരിക്കുന്നുവെങ്കില്‍ അതിനൊരു കാരണമുണ്ടായിരിക്കും’’– കരീന പറഞ്ഞു.