Wednesday 13 March 2019 04:54 PM IST : By സ്വന്തം ലേഖകൻ

‘നിങ്ങളെ പ്രസവിക്കുമ്പോൾ നിങ്ങളുടെ അമ്മ ഹോട്ട് ആയിരുന്നോ?’; ബോഡി ഷെയ്മിംഗുകാരെ പറപ്പിച്ച് സമീറ

sameera

താരങ്ങളുടെ സ്വകാര്യ ജീവിതത്തിലേക്ക് വട്ടമിട്ട് പറക്കുന്നതിലാണ് ചില ഗോസിപ്പ് മാധ്യമങ്ങൾക്കും പാപ്പരാസികൾക്കും താത്പര്യം. രണ്ടാമത്തെ കുഞ്ഞിനായുള്ള കാത്തിരിക്കുന്ന ബോളിവുഡ് താരം സമീറ റെഡ്ഡിയാണ് നിർഭാഗ്യവശാൽ പാപ്പരാസികളുടെ പുതിയ ഇര. ട്രോളുകൾക്കും കളിയാക്കലുകൾക്കും അനാവശ്യ താരമ്യങ്ങൾക്കും ഇപ്പോഴിതാ കുറിക്കു കൊള്ളുന്ന മറുപടി നൽകിയിരിക്കുകയാണ് താരം. ഗര്‍ഭകാലത്ത് സ്ത്രീകൾ നേരിടേണ്ടി വരുന്ന ബോഡി ഷെയിമിങ്ങ് ചൂണ്ടിക്കാട്ടിയാണ് സമീറയുടെ കുറിക്കു കൊള്ളുന്ന മറുപടി. എല്ലാവരും കരീന കപൂറല്ല എന്നാണ് സമീറ ഇത്തരം ട്രോളുകൾക്ക് നൽകുന്ന ഉത്തരം.

'പ്രസവശേഷം കരീന കപൂറിനെപ്പോലെ സെക്സിയായി തിരിച്ചെത്തുന്നവരുണ്ട്. പക്ഷേ എന്നെപ്പോലെ പഴയ രൂപം വീണ്ടെടുക്കാൻ സമയമെടുക്കുന്നവരുമുണ്ട്. ഇനി ഈ പ്രസവം കഴിയുമ്പോഴും അത് അങ്ങനെ തന്നെയാകും. എന്നെപ്പോലെയും ഇഷ്ടം പോലെ ആളുകളുണ്ടാകും...എല്ലാവരും കരീന കപൂർ അല്ലല്ലോ"- സമീറ പറഞ്ഞു. 2015ലാണ് സമീറക്കും ഭര്‍ത്താവ് അക്ഷയ് വാർദെക്കും ആദ്യകുഞ്ഞ് ജനിച്ചത്. 

ഞാൻ ബിക്കിനി ധരിക്കുന്നത് തടയാൻ സെയ്ഫ് ആരാണ്; മുഖമടച്ച് കരീനയുടെ മറുപടി

ശ്രദ്ധക്കുറവ് നേരത്തേ അറിയൂ; കുട്ടികളുടെ പഠനത്തിലും ഭാവിയിലും വലിയ മാറ്റങ്ങൾ കൊണ്ടുവരാം!

‘നൊന്ത്പെറ്റ കുഞ്ഞിനെ ലാളിക്കാൻ ഭാഗ്യമില്ലാത്ത അമ്മയാണ് ഞാൻ’; വൃക്കരോഗത്തിൽ പിടഞ്ഞ് വീട്ടമ്മ; കണ്ണീരുവറ്റും കഥ

ഗ്രീൻ ടീ കൊണ്ട് മാത്രം തടി കുറയില്ല; അരവണ്ണവും, വയറും കുറയ്ക്കാൻ ഈസി ടിപ്സ്; വിഡിയോ

ആദ്യപ്രസവത്തിന് ശേഷം രൂപഭംഗി വീണ്ടെടുക്കാൻ നല്ല സമയമെടുത്തെന്ന് സമീറ പറയുന്നു. 'ഭാരം കുറക്കാൻ സമയമെടുത്തു. ഇതിനെയൊക്കെ ട്രോളുന്നവർക്ക് ലജ്ജയില്ലേ? ട്രോളുകൾക്കുള്ള എന്റെ മറുപടി ഇതാണ്: എനിക്കൊരു സൂപ്പര്‍ പവറുണ്ട്. ഞാനൊരു കുഞ്ഞിന് ജന്മം നൽകുകയാണ്.

'നിങ്ങളൊക്കെ എങ്ങനെ ഉണ്ടായതാണ്? ഒരമ്മയില്‍ നിന്ന് തന്നെ വന്നവരല്ലേ? നിങ്ങളെ പ്രസവിക്കുമ്പോള്‍ നിങ്ങളുടെ അമ്മ ഹോട്ട് ആയിരുന്നോ? ഇത്രയും ജൈവികവും സുന്ദരവുമായ ഒരു ശാരീരിക പ്രക്രിയയെയാണ് നിങ്ങള്‍ ട്രോളുന്നത് എന്നത് എത്രമാത്രം നാണംകെട്ട ഏര്‍പ്പാടാണ്..'- സമീറ പറഞ്ഞു.

2015ലാണ് സമീറ റെഡ്ഡിക്കും ഭര്‍ത്താവ് അക്ഷയ് വാര്‍ദെയ്ക്കും ആദ്യകുഞ്ഞ് ജനിച്ചത്. അതിന് ശേഷം പഴയ രൂപത്തിലേക്ക് തിരിച്ചുവരാന്‍ താന്‍ ഏറെ സമയമെടുത്തുവെന്ന് സമീറ പറയുന്നു.

2016 ഡിസംബറിലാണ് കരീന കപൂർ തൈമൂർ അലി ഖാന് ജന്മം നൽകിയത്. ഗർഭകാലത്ത് മോഡലിങ് രംഗത്ത് സജീവമായിരുന്നു കരീന. പ്രസവശേഷം വളരെപ്പെട്ടെന്ന് വ്യായാമത്തിലൂടെ പഴയ രൂപത്തിൽ കരീന മടങ്ങിയെത്തി. വീരെ ഡി വെഡ്ഡിംഗ് എന്ന ചിത്രത്തിൽ അഭിനയിക്കുമ്പോൾ കുഞ്ഞിനെ നോക്കാതെ ജോലി ചെയ്യുന്നു എന്ന തരത്തിൽ കരീനക്കെതിരെ ട്രോളുകൾ വന്നിരുന്നു. 

അമ്മയാണെന്നും വസ്ത്രധാരണത്തിൽ ശ്രദ്ധിക്കണമെന്നും ചിലർ ഉപദേഷിച്ചു. ഇത്തരം വിമർശങ്ങളോട് കരീന പ്രതികരിച്ചത് ഇങ്ങനെ; ഒരു സ്ത്രീ അവള്‍ക്കിഷ്ടമുള്ള ജീവിതമാണ് നയിക്കേണ്ടത്. ഭയമില്ലാതെ ആത്മവിശ്വാസമില്ലാതെ വേണം ജീവിക്കാൻ. എന്റെ ജീവിതമന്ത്രം അതാണ്".

കഴിഞ്ഞ വർഷം ഏപ്രിലിലാണ് വീരെ ഡി വെഡ്ഡിംഗ് എന്ന  ചിത്രത്തിന്റെ പ്രഖ്യാപനം നടന്നത്. പ്രസവശേഷം ഭാരം കൂടിയതിനാൽ തനിക്ക് പകരം മറ്റാരെയെങ്കിലും ചിത്രത്തില്‍ ഉൾപ്പെടുത്തണമെന്ന് കരീന ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഭര്‍ത്താവ് സെയ്ഫ് കരീനക്കൊപ്പം നിന്നു. വ്യായാമത്തിലൂടെ രൂപഭംഗി വീണ്ടെടുത്ത് ജോലിയിലേക്ക് മടങ്ങിയെത്താൻ കരീനയോട് നിർദേശിച്ചു. ജിമ്മിൽ പോകുമ്പോൾ മകനെയും കൊണ്ടുപോകൂ, മറ്റ് അമ്മമാർക്ക് മാതൃകയാകട്ടെ എന്നാണ് സെയ്ഫ് പറഞ്ഞതെന്ന് കരീന പറയുന്നു.