Vanitha - Where beauty blooms, wellness flows, stars shine, and hearts grow.
February 2026
November 2025
അവധിക്കാലത്ത് അമ്മവീട്ടിലേക്കു പോകുന്നതായിരുന്നു ശ്രീപ്രിയയുടെ ആകെയുള്ള ‘പഠന യാത്രകൾ’. അതിനപ്പുറമുള്ള വിനോദയാത്രയ്ക്കു വീട്ടിലെ സാമ്പത്തികാവസ്ഥ പച്ചക്കൊടി വീശിയില്ല. അതുകൊണ്ടു തന്നെ സൈഡ് സീറ്റിലിരുന്നു കാറ്റിന്റെ കൈപിടിച്ചുള്ള ആ ബസ് യാത്രകൾ അവസാനിക്കല്ലേ എന്നു മോഹിക്കാറുണ്ടായിരുന്നു. ഇന്നും ചിറ്റൂർ
‘ഊദും ചന്ദനത്തിരിയും കൈമാറിയ വാസനയുണ്ടു കാറ്റിൽ. പിന്നെ, കടലുണ്ടിപ്പുഴയെ തൊട്ടു വന്ന തണുപ്പും. തെളിഞ്ഞ വാനിലൊരു വര പാറിപ്പോകും പോലെ പറന്നകലുന്ന വെള്ളരിപ്രാവുകൾ. ആ കൗതുക ക്കാഴ്ചയിൽ ഒരു നിമിഷം കണ്ണുടക്കി നിന്നു. പിന്നെ, അത്തറും സുറുമയും വിൽക്കുന്ന കടക്കാരനോടു കുശലം പറഞ്ഞു പരിചയത്തിലായി.
മഞ്ഞുമലയുടെ താഴ്വാരത്തിലിരുന്ന് ഒരു ക പ്പു കാപ്പി ഊതിക്കുടിക്കുക; കാപ്പിയെ പ്രണയിക്കുന്ന ഒരാൾക്കു കാണാൻ പറ്റുന്ന നല്ല സ്വപ്നം. അതായിരുന്നു ലക്ഷ്മി ഗോപാലസ്വാമിയും ഈ യാത്രയെക്കുറിച്ചു ചിന്തിച്ചിരുന്നത്. തണുത്തുറഞ്ഞ ആർട്ടിക് പ്രദേശത്തേക്കുള്ള അ പൂർവമായ യാത്ര. െഎസ് ഉറഞ്ഞു കപ്പലുകൾ അനങ്ങാതെ നിന്നു
മേഘങ്ങൾക്കു തൊട്ടു താഴെ നിന്നു സൂര്യോദയം കാണാനൊരു മോഹം തോന്നി. സൂര്യൻ ഒന്നേയുള്ളുവെങ്കിലും ഓരോ മലയുടെയും ഉച്ചിയിൽ നിന്നുമുള്ള ഉദയക്കാഴ്ച വ്യത്യസ്തമാണ്. പല സ്ഥലപ്പേരുകളും മനസ്സിൽ വന്നു. ഒടുവിൽ ആ പേര് കണ്ടതും കൗതുകം തോന്നി. ‘വെള്ള ഗവി’ തമിഴ്നാട് കൊടൈക്കനാലിലെ മലഞ്ചെരുവിൽ ഉള്ള ഗ്രാമം. അന്വേഷണത്തിൽ
അയോധ്യയിലെ എല്ലാ വഴികളും എത്തുന്നതു രാമക്ഷേത്രത്തിലേക്കാണ്. മാസങ്ങള്‍ക്കു മുന്‍പു നടന്ന പ്രാണപ്രതിഷ്ഠയുെട ആരവങ്ങള്‍ ഇപ്പോഴും തീര്‍ന്നിട്ടില്ല. എങ്ങും ആഘോഷങ്ങള്‍. പാതയോരങ്ങളില്‍ കീര്‍ത്തനങ്ങളും ഭജനകളും പൂജകളും മന്ത്രോച്ചാരണങ്ങളും ആനന്ദനൃത്തവുമായി ഭക്തജനക്കൂട്ടങ്ങള്‍. ‘‘ജനുവരിയില്‍ തന്നെ
പതിനെട്ടു മലകളുടെ നടുവിൽ പൂങ്കാവനത്തിനരികിലാണ് ശബരിമല. പന്തളം രാജകുമാരനായ അയ്യപ്പൻ മഹിഷീ വധത്തിനു ശേഷം ധ്യാനമിരുന്നത് ശബരിമലയിലാണ്. അഭയമുദ്രയിൽ അനുഗ്രഹം ചൊരിയുന്ന അയ്യപ്പന്റെ സന്നിധാനമെത്താൻ പടികൾ പതിനെട്ടു കയറണം. കെട്ടുമുറുക്കി ശരണം വിളിച്ച് പടി കടന്നെത്തുന്നവർ ഈരേഴു പതിനാലു ലോകങ്ങളും താണ്ടിയെന്നു
പല മേഖലയും പോലെ ഒരുകാലത്ത് ആൺകോയ്മയുടെ ലോകമായിരുന്നു ട്രാവൽ ആൻഡ് ടൂറിസവും. എന്നാൽ, കാലത്തിന്റെ മാറ്റം ഇവിടെയും പ്രകടമായി. പർവതങ്ങൾ കീഴടക്കാനും സാഹസിക യാത്രകൾ ചെയ്യാനും സോളോ ട്രിപ് പോകാനും മികവാർന്ന അനുഭവങ്ങൾ പകർത്താനുമെല്ലാം വനിതകൾ കടന്നു വന്നു. ജോളി ചെറിയാനും അങ്ങനെയൊരാളാണ്. യാത്രകൾ നൽകുന്ന
കൂപ്പൂകൈ പോലുള്ള ഇരുപതു സ്തൂപികകൾക്കു നടുവിലായി ആകാശം തൊട്ടു നിൽക്കുന്ന പരിശുദ്ധ മഞ്ഞുമാതാവിന്റെ തിരുരൂപം. മാതാവിന്റെ പാദങ്ങളിൽ മുത്താൻ കൊതിച്ചു പുലരി മഞ്ഞും വെൺമേഘങ്ങളും... എറണാകുളം വൈപ്പിൻകരയിലെ പള്ളിപ്പുറത്ത്, മഞ്ഞുകൊണ്ടു പണിതതോ എന്നു തോന്നിക്കുന്ന, ബസിലിക്ക ഓഫ് അവർ ലേഡി ഓഫ് സ്നോ എന്ന ദേവാലയം
ഡിസംബർ പകുതിയെത്തിയതോടെ മൂന്നാറിൽ അതിശൈത്യം ആരംഭിച്ചു. സീസണിലെ ഏറ്റവും താഴ്ന്ന താപനിലയായ മൂന്ന് ഡിഗ്രി സെൽഷ്യസ് ഇന്നലെ രേഖപ്പെടുത്തി. മൂന്നാർ ടൗൺ, നല്ലതണ്ണി, തെന്മല, ചിറ്റുവര, ചെണ്ടുവര എസ്റ്റേറ്റിലെ ലോവർ ഡിവിഷൻ എന്നിവിടങ്ങളിലാണ് താപനില ഇന്നലെ രാവിലെ മൂന്നു ഡിഗ്രി സെൽഷ്യസിലെത്തിയത്. ലക്ഷ്മിയിൽ –4,
തിരുപ്പൂരിലെ ചങ്ങാതി പറഞ്ഞത് ആയിരം രൂപയ്ക്ക് ബാഗ് നിറച്ച് ടീ ഷർട്ടുകള്‍ കൊണ്ടുപോകാം എന്നാണ്. അതുകേട്ടതോടെ ഏതു ട്രെയിനിൽ പോണം എന്നാലോ ചിക്കും മുന്നേ ടീഷർട്ടും പാന്റും കൊണ്ടുവരാനുള്ള ബാഗ് എടുത്തു വച്ചു. ബാഗ് കണ്ടപ്പോൾ പിന്നെയൊരു സംശയം. ഇനിയിപ്പോ ആ ചങ്ങാതി ഉദ്ദേശിച്ച ബാഗിന് ഇത്രയും വലുപ്പമുണ്ടാവില്ലേ?
Results 1-10 of 151