ADVERTISEMENT

ഡിസംബർ പകുതിയെത്തിയതോടെ മൂന്നാറിൽ അതിശൈത്യം ആരംഭിച്ചു. സീസണിലെ ഏറ്റവും താഴ്ന്ന താപനിലയായ മൂന്ന് ഡിഗ്രി സെൽഷ്യസ് ഇന്നലെ രേഖപ്പെടുത്തി. മൂന്നാർ ടൗൺ, നല്ലതണ്ണി, തെന്മല, ചിറ്റുവര, ചെണ്ടുവര എസ്റ്റേറ്റിലെ ലോവർ ഡിവിഷൻ എന്നിവിടങ്ങളിലാണ് താപനില ഇന്നലെ രാവിലെ മൂന്നു ഡിഗ്രി സെൽഷ്യസിലെത്തിയത്. ലക്ഷ്മിയിൽ –4, സെവൻമല –5, ചൊക്കനാട് –4 ഡിഗ്രി സെൽഷ്യസ് എന്നിങ്ങനെയായിരുന്നു ഇന്നലെ താപനില.

വരും ദിവസങ്ങളിൽ താപനില പൂജ്യത്തിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ ദിവസം മൂന്നാറിൽ താപനില 6 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയിരുന്നു. രാത്രി അതിശൈത്യം തുടരുമ്പോഴും പകൽ ചൂട് 22 ഡിഗ്രി സെൽഷ്യസാണ്. ക്രിസ്മസ്, പുതുവത്സര അവധി തുടങ്ങിയതോടെ മൂന്നാറിൽ തണുപ്പ് ആസ്വദിക്കാനെത്തുന്ന സഞ്ചാരികളുടെ തിരക്ക് ആരംഭിച്ചിട്ടുണ്ട്.

ADVERTISEMENT
ADVERTISEMENT
English Summary:

Munnar weather: Extreme cold has begun in Munnar as we reach mid-December. The lowest temperature of the season, three degrees Celsius, was recorded yesterday.

ADVERTISEMENT
ADVERTISEMENT