Vanitha - Where beauty blooms, wellness flows, stars shine, and hearts grow.
June 2026
May 2026
കുട്ടികളുടെ ഉച്ചഭക്ഷണത്തിൽ വൈവിധ്യവും രുചിയും ആരോഗ്യവും നിറയ്ക്കാൻ ലളിതമായ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതിയാകും. കുട്ടികൾക്ക് ഇഷ്ടമുള്ളതും എന്നാൽ ധാരാളം പച്ചക്കറികൾ ഉൾപ്പെടുത്തിയതുമായ വിഭവങ്ങൾ തയ്യാറാക്കുക. ഭക്ഷണത്തിന്റെ താപനില നിലനിർത്താൻ കഴിയുന്ന ലഞ്ച് ബോക്സുകൾ ഉപയോഗിക്കാം, കൂടാതെ വെള്ളത്തോടൊപ്പം മോരും നാരങ്ങാവെള്ളവും പോലുള്ള പാനീയങ്ങളും നൽകാം. എല്ലും മുള്ളും കളഞ്ഞ ചിക്കനും മീനും ചെറിയ കഷണങ്ങളാക്കി നൽകുന്നത് കുട്ടികൾക്ക് കഴിക്കാൻ എളുപ്പമാകും. ഫ്രൂട്ട് സാലഡ് ടൂത്ത്പിക്കിൽ കോർത്ത് നൽകുന്നത് ഒരു മികച്ച ഓപ്ഷനാണ്. കൂടാതെ, ഓരോ ദിവസത്തേക്കുമുള്ള വിഭവങ്ങൾ ഒരാഴ്ച മുൻപേ കുട്ടിയുടെ ഇഷ്ട്ടാനുസരണം പ്ലാൻ ചെയ്യുന്നത് ഉച്ചഭക്ഷണം കൂടുതൽ ആകർഷകമാക്കും. മഷ്റൂം കോൺ റോൾ, ചിക്കൻ സാലഡ് റാപ്, മിൻസ്ഡ് മീറ്റ് ഇടിയപ്പം, തേങ്ങ സാദം, നാരങ്ങ സാദം, പുളി സാദം തുടങ്ങിയ വിഭവങ്ങൾ കുട്ടികൾക്ക് ഇഷ്ട്ടപ്പെടുന്നവയാണ്.
ബാല്യകാല ഓർമ്മകളിലെ വാഴയില പൊതിച്ചോറിന് പകരം ഇന്നത്തെ കുട്ടികൾക്ക് വിത്യസ്തവും രുചികരവും ആരോഗ്യകരവുമായ ലഞ്ച് വിഭവങ്ങൾ നൽകേണ്ടതിന്റെ ആവശ്യകത ലേഖനം അടിവരയിടുന്നു, ഇതിനായി തയ്യാറാക്കാവുന്ന ഒരു വിഭവമാണ് മഷ്റൂം കോൺ റോൾ, ഇതിന്റെ ചേരുവകളും തയ്യാറാക്കുന്ന വിധവും വിശദീകരിക്കുന്നു.
വെക്കേഷൻ പകുതിയായതോടെ കുട്ടികളുടെ അമിത സ്ക്രീൻ സമയവുമായി ബന്ധപ്പെട്ടുണ്ടാകുന്ന പ്രശ്നങ്ങളും കൂടുകയാണ്. മാതാപിതാക്കൾ മനസ്സിലാക്കേണ്ട കാര്യം, അവധിക്കാലം കുട്ടിയെ എൻഗേജ്ഡ് ആയും സന്തോഷമായും നിർത്താനുള്ള കാലം മാത്രമല്ല; കുട്ടിയുടെ വ്യക്തിത്വവികസനം (Personality Development), സാമൂഹിക ഇടപെടലുകൾ (Social
ചുമയും കഫക്കെട്ടുമല്ലേ, മൂന്നാലു ദിവസം കൊണ്ട് മാറിക്കോളും എന്നു കരുതരുത്. കുഞ്ഞുങ്ങളിലെ കഫക്കെട്ടു നിസ്സാരമല്ല. തക്ക സമയത്തു ശരിയായ ചികിത്സ കിട്ടിയില്ലെങ്കിൽ അതു ന്യുമോണിയ ആയി മാറാം. ജീവനു തന്നെ ഭീഷണിയാകും. കുഞ്ഞുങ്ങളിലെ കഫക്കെട്ടിനെക്കുറിച്ചും പ്രതിരോധ മാർഗങ്ങളെ പറ്റിയും അറിയാം. അവയവങ്ങളുടെ കാവൽ
ശരിയല്ലെന്നു മനസ്സു പറയുമെങ്കിലും പലപ്പോഴും പല അമ്മമാർക്കും ഒഴിവാക്കാൻ കഴിയാത്ത ഒരു കാര്യമുണ്ട്. രണ്ടുവയസ്സുപോലും തികയാത്ത കുഞ്ഞിനു മുന്നിൽ ഫോൺ വച്ചു കൊടുക്കുക. കാർട്ടൂണിലോ കുട്ടിക്കഥകളിലോ അവരെ പിടിച്ചിരുത്തുന്നതു ചിലപ്പോൾ ഭക്ഷണം കഴിപ്പിക്കാനാകാം. അല്ലെങ്കിൽ അമ്മയ്ക്ക് അത്യാവശ്യ ജോലികൾ ചെയ്തു
അമ്മയുടെ ഹൃദയത്തിലാണു കുഞ്ഞു ജനിക്കുന്നത്. കുഞ്ഞിനു നൊന്താൽ അമ്മ മനസ്സും വേദനിക്കും. അപ്പോൾ ജീവൻ പോലും നിലച്ചു പോകുന്ന രോഗങ്ങൾ വന്നാലോ? കുട്ടികളിലെ ഹൃദ്രോഗ സാധ്യതകളെ കുറിച്ച് അറിയാം. ജന്മനാ ഉള്ള ഹൃദയത്തകരാറുകൾ ഏതൊക്കെയാണ്? കുട്ടികളിൽ ജന്മനാ ഉണ്ടാകുന്ന ഹൃദ്രോഗങ്ങളെ കൺജനിറ്റൽ ഹാർട് ഡിഫക്ട് എന്നാണു
വേനലവധിയാണ്. കുട്ടികൾ തിമിർത്തു രസിക്കുന്ന കാലം. ഈ സമയത്ത് കുട്ടികൾ വീടിനു പുറത്തിറങ്ങുമ്പോഴും യാത്ര ചെയ്യുമ്പോഴും സൂര്യരശ്മികൾ ഇവരുടെ ചർമത്തെ ബാധിക്കാം. സൺസ്ക്രീൻ പുരട്ടുന്നത് കരിവാളിപ്പ് അകറ്റിനിർത്താൻ മാത്രമല്ല, ചർമത്തിന്റെ ആരോഗ്യം കാക്കാൻ വേണ്ടിയുമാണ്. കുട്ടികളുടെ ചർമ സംരക്ഷണത്തിന്റെ കാര്യത്തിൽ
കുഞ്ഞുങ്ങളുടെ ആരോഗ്യത്തിനും വളർച്ചയ്ക്കും പഴങ്ങൾ വളരെ സഹായകമാണ്. ഡയറ്റിൽ പഴങ്ങൾ ചേരുമ്പോൾ മലബന്ധം ഉണ്ടാകാതിരിക്കുകയും ചെയ്യും. കുഞ്ഞുങ്ങൾക്കു എപ്പോൾ മുതൽ പഴങ്ങൾ നൽകാം, എങ്ങനെ നൽകാം എന്നറിയാം. ∙ ഏഴു മാസം പ്രായമാകുമ്പോൾ മുതൽ കുഞ്ഞുങ്ങൾക്കു പഴങ്ങൾ നൽകിത്തുടങ്ങാം. ∙ തുടക്കത്തിൽ പഴങ്ങൾ വേവിച്ചു
ഒരു വയസ്സുവരെ കുഞ്ഞിന് സസ്യാഹാരങ്ങൾ മാത്രം കൊടുക്കുന്നതാണ് നല്ലത്. പിന്നീട് ആദ്യം മുട്ടയുടെ മഞ്ഞക്കരു കൊടുക്കാം. മറ്റു പ്രശ്നങ്ങളില്ലെങ്കിൽ മുട്ടവെള്ള നൽകാം. മത്സ്യം, മാംസം എന്നിവ നല്കുമ്പോൾ കുഞ്ഞിന് അലര്ജിയില്ലെന്ന് ഉറപ്പു വരുത്തണം. ഓരോ പുതിയ രുചി പരിചയപ്പെടുത്തുമ്പോഴും രണ്ടാഴ്ചയെങ്കിലും
വാക്സീനോ മരുന്നോ കണ്ടെത്താത്ത പലരോഗങ്ങളും കടന്നുവരാം. അതിനെ നേരിടാൻകുട്ടികളുടെആരോഗ്യത്തിൽ വേണംമുൻകരുതൽ. അഞ്ചു വർഷം മുൻപ് കൊറോണയായിരുന്നെങ്കിൽ ഇപ്പോൾ എച്ച്എംപിവി. കൊറോണയ്ക്കു പ്രതിരോധ വാക്സീൻ കണ്ടെത്തിയതോടെ ആ ഭീഷണി വരുതിയിലായി. പക്ഷേ, വാക്സീനോ മരുന്നോ കണ്ടെത്താത്ത പല രോഗങ്ങളും ഇനിയും വരാം. നമുക്കു
രാത്രിയിലെ ചുമ വലയ്ക്കുന്നോ? മുതിർന്നവരേക്കാൾ കുട്ടികളെയാണ് രാത്രിസമയങ്ങളിലെ ചുമ അധികമായി ബുദ്ധിമുട്ടിക്കുന്നത്. രാത്രികാല ചുമ സാധാരണയായി ആസ്ത്മ, ബ്രോങ്കൈറ്റിസ് അല്ലെങ്കിൽ ശ്വാസകോശ സംബന്ധമായ അണുബാധ പോലുള്ള രോഗത്തിന്റെ ലക്ഷണങ്ങളായി കരുതാം. അസിഡിറ്റി പോലുള്ള ദഹന പ്രശ്നങ്ങൾ ഉണ്ടെങ്കിലും രാത്രി
കുട്ടികളിലെ പഠന വൈകല്യം എന്താണ്? ഒരു കുട്ടിക്ക് ചില സ്കൂൾ വിഷയങ്ങള് പഠിക്കുന്നതിൽ പ്രശ്നമുണ്ടാകുന്നതാണ് പഠനവൈകല്യം. നിങ്ങളുടെ കുട്ടിക്ക് വായന, കണക്ക് അല്ലെങ്കിൽ എഴുത്ത് എന്നിവയിൽ പ്രശ്നങ്ങൾ ഉണ്ടാകാം. പഠന വൈകല്യങ്ങൾ നേരത്തെ കണ്ടെത്തിയാൽ പരിഹാരം കൂടുതൽ എളുപ്പമായി. കുട്ടികളിലെ പഠന വൈകല്യം
മൂന്നു നേരവും പീത്സയും ബർഗറും ന്യൂഡിൽസും കിട്ടിയാൽ കുട്ടികൾക്കു സന്തോഷമാകും. ഇത്തരം ഭക്ഷണശീലങ്ങൾ വട്ടം ചുറ്റിക്കുന്നതു മാതാപിതാക്കളെയാണ്. കുട്ടികളുടെ ശാരീരികവും മാനസികവും ബുദ്ധിപരവുമായ വളർച്ചയ്ക്ക് ആവശ്യമായ പോഷകങ്ങൾ ഉറപ്പാക്കിയേ മതിയാകൂ. കുട്ടിക്ക് ഇഷ്ടമാകുന്ന രീതിയിൽ എങ്ങനെയാണ് ആരോഗ്യകരവും
കുഞ്ഞുങ്ങളിൽ ജനനം മുതലോ ജനിച്ച് ഏതാനും മാസങ്ങൾക്കോ വർഷങ്ങൾക്കോ ശേഷമോ വരണ്ട ഉയർന്നുനിൽക്കുന്ന ശൽക്കങ്ങളോടുകൂടിയ തൊലിയും, ചൊറിച്ചിലും ഒക്കെയായി കാണുന്ന ഒരു രോഗാവസ്ഥയാണ് ഇത് അടോപ്പിക്ക് ഡെർമടൈറ്റിസ്. ആയുർവേദത്തിൽ പൊതുവേ ഇതിനെ കരപ്പൻ എന്ന രോഗാവസ്ഥയായിട്ടാണ് കാണാറുള്ളത്. മുഖത്തും കവിളുകളിലും ശലഭ
ഈയിടെ ‘കോമൺ സെൻസ് മീഡിയ’ കുട്ടികളിൽ നടത്തിയൊരു സർവേയിൽ ഒരു കണക്കു പുറത്തു വന്നു. നമ്മിൽ പലരും ശ്രദ്ധിക്കാതെ പോയ... എന്നാൽ ഏറെ ശ്രദ്ധിക്കേണ്ടിയിരുന്ന കണക്ക്. ലോകത്താകമാനം 72 ശതമാനം കുട്ടികൾ എഐയെ കൂട്ടാളിയായി കണ്ട് അതിനെ ഉപയോഗിക്കുന്നു. അതിൽ തന്നെ 52 ശതമാനം പേർ എഐയോട് സ്ഥിരമായി സംവദിക്കുന്നുമുണ്ട്.
Results 1-15 of 66