Thursday 02 May 2024 02:05 PM IST : By സ്വന്തം ലേഖകൻ

ഇളയരാജയ്ക്കൊപ്പം നൂറോളം പാട്ടുകൾ...ഉമ രമണൻ ഇനി ഓർമകളിൽ

uma-ramanan

പ്രശസ്ത തമിഴ് പിന്നണി ഗായിക ഉമ രമണൻ അന്തരിച്ചു. 72 വയസ്സായിരുന്നു. ചെന്നൈയിലെ വസതിയിൽ കഴിഞ്ഞദിവസമായിരുന്നു അന്ത്യം.

1977ൽ ഭർത്താവ് എ.വി. രമണനൊപ്പം ‘ശ്രീകൃഷ്ണലീല’ എന്ന ഗാനമാലപിച്ചുകൊണ്ടാണ് ഉമ രമണൻ പിന്നണിഗാനരംഗത്തെത്തുന്നത്. തുടർന്ന്, തമിഴിൽ നിരവധി ഹിറ്റ് ഗാനങ്ങളുടെ ഭാഗമാകാൻ ഉമയ്ക്ക് സാധിച്ചു. ഇളയരാജയ്‌ക്കൊപ്പം നൂറോളം പാട്ടുകൾ ഉമ പാടി.

വിജയ്‌ നായകനായെത്തിയ തിരുപ്പാച്ചി എന്ന സിനിമയില്‍ ‘കണ്ണും കണ്ണുംതാൻ കലന്താച്ചു’ എന്ന ഗാനമാണ് ഉമ രമണൻ അവസാനമായി പാടിയത്.