‘ബെസ്റ്റ് ഫ്രണ്ടും കാമുകനും തമ്മില്‍ പ്രണയത്തിൽ, ആ ഷോക്ക് വിഷാദ രോഗിയാക്കി’: താങ്ങായത് മുൻ ഭർത്താവെന്ന് ആര്യ

പ്രേക്ഷക മനസുകളില്‍ ചിരിയുടെ രാജകുമാരിയാണ് ആര്യ. മിനി സ്ക്രീനിലൂടെയും ബിഗ് സ്ക്രീനിലൂടെയും ഒത്തിരിചിരി നിമിഷങ്ങൾ സമ്മാനിച്ച താരം. തന്റെ മകളക്കുറിച്ചും കടന്നു പോകുന്ന ജീവിതത്തെക്കുറിച്ചും സോഷ്യൽ മീഡിയയിലെ പ്രിയപ്പെട്ടവരോട് പലപ്പോഴായി ആര്യ പങ്കുവച്ചിട്ടുണ്ട്. ഇപ്പോഴിതാ തന്റെ വിവാഹ മോചനത്തെപ്പറ്റിയും

പ്രേക്ഷക മനസുകളില്‍ ചിരിയുടെ രാജകുമാരിയാണ് ആര്യ. മിനി സ്ക്രീനിലൂടെയും ബിഗ് സ്ക്രീനിലൂടെയും ഒത്തിരിചിരി നിമിഷങ്ങൾ സമ്മാനിച്ച താരം. തന്റെ മകളക്കുറിച്ചും കടന്നു പോകുന്ന ജീവിതത്തെക്കുറിച്ചും സോഷ്യൽ മീഡിയയിലെ പ്രിയപ്പെട്ടവരോട് പലപ്പോഴായി ആര്യ പങ്കുവച്ചിട്ടുണ്ട്. ഇപ്പോഴിതാ തന്റെ പ്രണയ നഷ്ടത്തെപ്പറ്റി ഇതാദ്യമായി തുറന്നു പറയുകയാണ് താരം. ഒരു സ്വകാര്യ ചാനലിലെ റിയാലിറ്റി ഷോയിൽ പങ്കെടുക്കവേയാണ് ജീവിതത്തെക്കുറിച്ച് താരം തുറന്നു പറഞ്ഞത്.
‘ഞങ്ങൾ നല്ല സുഹൃത്തുക്കളായിരുന്നു. രണ്ട് തവണ വിവാഹം കഴിച്ച് ഡിവോഴ്സ് ആയ വ്യക്തി. എന്റെ മുൻ ഭർത്താവിന്റെ സഹോദരിയുടെ സുഹൃത്തായിരുന്നു. അങ്ങനെയാണ് പരിചയപ്പെടുന്നത്. മൂന്നു വർഷത്തോളം ഞങ്ങൾ ശക്തമായി പ്രണയിച്ചു.’– ആര്യ പറയുന്നു.
‘ബിഗ് ബോസിൽ പോയതു പോലും അദ്ദേഹത്തിന്റെ അറിവോടെയാണ്. എന്നെ നല്ല രീതിയിൽ പ്രോത്സാഹിപ്പിച്ചിട്ടാണ് ബിഗ് ബോസിലേക്ക് പോയത്. പോയപ്പോൾ ഒരൊറ്റ കണ്ടീഷനാണ് വച്ചത്. അദ്ദേഹത്തിന്റെ പേരോ ആളിനെ മനസിലാക്കുന്ന സൂചനകളോ നൽകരുത് എന്നായിരുന്നു. പ്രണയം പുറത്തു പറയരുതെന്ന് കൃത്യമായി പറഞ്ഞു. ആളിന്റെ പേര് ഞാൻ പറഞ്ഞിരുന്നില്ല. പ്രണയമുണ്ടെന്ന് മാത്രം ഷോയിൽ പറഞ്ഞു. അദ്ദേഹത്തിന്റെ പെറ്റ് നെയിം മാത്രമാണ് അന്ന് ഷോയിൽ പറഞ്ഞത്.’
ആ റിലേഷൻ തുടരുതെന്ന് പലരും ഉപദേശിച്ചു. പക്ഷേ ഞാൻ അത് കേട്ടില്ല. ബിഗ് ബോസിൽ പോകുമ്പോൾ എന്നെ സന്തോഷത്തോടെ യാത്ര അയച്ച ആളാണ്. ഷോയിൽ കയറും മുമ്പ് ഫോൺ ഹാൻഡ് ഓവർ ചെയ്യുമ്പോൾ അവസാനം വിഡിയോകോൾ ചെയ്ത് യാത്ര പറഞ്ഞത് അദ്ദേഹത്തോടാണ്. യാത്ര പറയുമ്പോൾ അദ്ദേഹം കരയുന്നുണ്ടായിരുന്നു.
‘ബിഗ് ബോസിൽ 75 ദിവസം ചിലവഴിച്ച് പുറത്തിറങ്ങുമ്പോൾ ആദ്യം വിളിച്ചത് അദ്ദേഹത്തെയാണ്. പക്ഷേ ഫോൺ എടുത്തില്ല. പതിയെയാണ് ആ സത്യം മനസിലാക്കുന്നത്. തന്റെ ബെസ്റ്റ് ഫ്രണ്ടും തന്റെ കാമുകനും തമ്മില്‍ പ്രണയത്തിലായിരുന്നു.’– ആര്യ പറയുന്നു.
ഈ വിവരം അറിഞ്ഞ് താന്‍ ചോദിച്ചപ്പോള്‍ തങ്ങള്‍ സുഹൃത്തുക്കള്‍ മാത്രമാണെന്നായിരുന്നു കാമുകന്‍ പറഞ്ഞതെന്നും ഇതുവരേയും അത് സമ്മതിച്ച് തന്നിട്ടില്ലെന്നും ആര്യ പറയുന്നുണ്ട്. വിവാഹിത കൂടിയായിരുന്ന കൂട്ടുകാരി തന്റെ ജീവിതത്തിലെ പ്രശ്‌നങ്ങള്‍ പറയാനായിരുന്നു തന്നോട് സംസാരിച്ചിരുന്നതെന്നാണ് കാമുകന്‍ നല്‍കിയ വിശദീകരണം. എന്നാല്‍ അതല്ല സത്യമെന്ന് താന്‍ മനസിലാക്കിയെന്നും ആര്യ പറയുന്നു.
ഈ പ്രണയ നൈരാശ്യം തന്നെ വല്ലാതെ തളര്‍ത്തിയെന്നാണ് ആര്യ പറയുന്നത്.ഒരു വര്‍ഷം തനിക്ക് വിഷാദരോഗമായിരുന്നുവെന്നാണ് ആര്യ പറയുന്നത്. ഇതിനിടെ ഒരിക്കല്‍ പാനിക്ക് അറ്റാക്ക് വന്ന് താന്‍ ആശുപത്രിയിലായെന്നും ആര്യ പറയുന്നുണ്ട്. ഈ സമയത്ത് തനിക്ക് താങ്ങായത് മുന്‍ ഭര്‍ത്താവാണെന്നും താരം പറയുന്നു.