‘ഈ 7 വര്‍ഷങ്ങള്‍ അത്ര എളുപ്പമായിരുന്നില്ല, പക്ഷേ ഏറ്റവും മനോഹരമായിരുന്നു’: വിവാഹവാര്‍ഷിക ദിനത്തിൽ പേളിയുടെ കുറിപ്പ് Pearle Maaney and Srinish Aravind Celebrate 7 Years of Love
മലയാളികൾക്കു പ്രിയങ്കരരായ താരദമ്പതികളാണ് നടിയും അവതാരകയുമായ പേളി മാണിയും നടൻ ശ്രീനിഷ് അരവിന്ദും. നില, നിതാര എന്നിങ്ങനെ രണ്ട് മക്കളാണ് ഇവർക്ക്. ഇപ്പോഴിതാ, പേളിയുടെയും ശ്രീനിഷിന്റെയും ഏഴാം വിവാഹവാര്‍ഷിക ദിനത്തിൽ പേളി പങ്കുവച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്. ‘ഞങ്ങള്‍ക്ക് വിവാഹവാര്‍ഷികാശംസകള്‍. 7 വര്‍ഷം

മലയാളികൾക്കു പ്രിയങ്കരരായ താരദമ്പതികളാണ് നടിയും അവതാരകയുമായ പേളി മാണിയും നടൻ ശ്രീനിഷ് അരവിന്ദും. നില, നിതാര എന്നിങ്ങനെ രണ്ട് മക്കളാണ് ഇവർക്ക്.
ഇപ്പോഴിതാ, പേളിയുടെയും ശ്രീനിഷിന്റെയും ഏഴാം വിവാഹവാര്‍ഷിക ദിനത്തിൽ പേളി പങ്കുവച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്.
‘ഞങ്ങള്‍ക്ക് വിവാഹവാര്‍ഷികാശംസകള്‍. 7 വര്‍ഷം പുറകോട്ട് പോയി അന്ന് നമ്മുടെ ആ പഴയ രൂപങ്ങളോട് എനിക്ക് പറയാന്‍ കഴിഞ്ഞിരുന്നെങ്കില്‍. നമ്മള്‍ ഇത് ഭംഗിയായി മുന്നോട്ട് കൊണ്ടുപോകുമെന്ന് മാത്രമല്ല, നില എന്നും നിതാര എന്നും പേരുള്ള രണ്ട് കൊച്ചു മോമോസിനെ നമുക്ക് ലഭിക്കുമെന്നും. ഈ 7 വര്‍ഷങ്ങള്‍ അത്ര എളുപ്പമായിരുന്നില്ല, പക്ഷേ അത് ഏറ്റവും മനോഹരമായിരുന്നു. കാരണം നമ്മള്‍ എപ്പോഴും പരസ്പരം താങ്ങായി ഉണ്ടായിരുന്നു. കാരണം നമ്മള്‍ മൗനത്തേക്കാള്‍ സംസാരത്തിന് പ്രാധാന്യം നല്‍കി. മറ്റാരേക്കാളും ഉപരിയായി നമ്മള്‍ പരസ്പരം തിരഞ്ഞെടുത്തു.
എന്തിനാണ് നമ്മള്‍ വിവാഹിതരായതെന്ന് എല്ലാ ദിവസവും നമ്മള്‍ ഓര്‍ത്തു. പരസ്പരമുള്ള അഭിപ്രായങ്ങള്‍ക്കും വികാരങ്ങള്‍ക്കും നമ്മള്‍ മൂല്യം നല്‍കി. ഒന്നിച്ച് വളരാന്‍ നമ്മള്‍ തീരുമാനിച്ചു, നമ്മളില്‍ ഒരാള്‍ക്ക് അല്പം സാവധാനം പോകേണ്ടി വന്നപ്പോള്‍ മറ്റേയാള്‍ കാത്തുനിന്നു. ഏറ്റവും സാധാരണമായ ദിവസങ്ങളില്‍ പോലും നമ്മളെ ആഘോഷിക്കാന്‍ നമ്മള്‍ തീരുമാനിച്ചു.
എന്റെ എന്നെന്നേക്കുമായുള്ള ആളെ കണ്ടെത്താന്‍ കഴിഞ്ഞത് എന്റെ ഭാഗ്യമാണ്. ഇന്നലെ അദ്ദേഹം എന്നെ അത്രമേല്‍ സ്‌പെഷ്യലായി തോന്നിപ്പിച്ചു. ഞാന്‍ വെറുതെ ആഗ്രഹിച്ച ഒരു കാര്യം എനിക്ക് സമ്മാനമായി നല്‍കിക്കൊണ്ട്. ആ സമ്മാനം വെറുമൊരു സമ്മാനം മാത്രമല്ല. ഞാന്‍ പോലും അറിയാതെ അദ്ദേഹം എന്നെ എത്രമാത്രം ശ്രദ്ധിക്കുന്നുണ്ടെന്ന് അത് എന്നെ ബോധ്യപ്പെടുത്തി. കൂടെയുണ്ടാവുക എന്നതാണ് ഒരു ഭര്‍ത്താവ് എന്ന നിലയില്‍ അദ്ദേഹം എനിക്ക് നല്‍കിയ ഏറ്റവും വലിയ സമ്മാനം. ഐ ലവ് യു കുട്ടാ’ എന്നാണ് പേളി കുറിച്ചത്.
ഒപ്പം തങ്ങളുടെ ചില മനോഹരചിത്രങ്ങളും പേളി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തു.