നടിമാരും അവതാരകയുമായ രഞ്ജിനി ഹരിദാസ് തൻ്റെ മുപ്പത് വർഷത്തെ കരിയറിൽ നേരിട്ട മോശം അനുഭങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞ സംഭവം പുറത്തുവന്നിരിക്കുന്നു. ഒരു പ്രമുഖ നടൻ ലൈംഗികച്ചുവയോടെ ചിത്രങ്ങൾ അയച്ചെന്നും, സംഗീതലോകത്തെ പ്രശസ്തനായ ഒരാൾ കിടപ്പുമുറി പങ്കിടാൻ ആവശ്യപ്പെട്ടെന്നും രഞ്ജിനി വെളിപ്പെടുത്തി. പ്രമുഖ മോഡൽ-ഷോ കോർഡിനേറ്റർമാർ ഉദ്ഘാടന ചടങ്ങുകളിൽ മറ്റ് ആവശ്യങ്ങളുന്നയിക്കുന്നതിനെക്കുറിച്ചും അവർ സൂചിപ്പിച്ചു. ദുബായിലെ ഒരു ഷോയ്ക്കിടയിൽ തന്നെ കെണിയിലാക്കാൻ ശ്രമിച്ച സംഘാടകർക്കെതിരെയും, കണ്ണൂരിലെ പരസ്യ ചിത്രീകരണത്തിന് ശേഷം പ്രതിഫലം നൽകി മുറിയിൽ തങ്ങാൻ ആവശ്യപ്പെട്ട വ്യക്തിക്കെതിരെയും പ്രതികരിച്ച അനുഭവങ്ങളും രഞ്ജിനി പങ്കുവെച്ചു. വിട്ടുവീഴ്ചകൾക്ക് തയ്യാറാകാത്തതുകൊണ്ട് മാത്രമാണ് ഇൻഡസ്ട്രിയിൽ അന്തസ്സോടെ നിലനിൽക്കാൻ കഴിഞ്ഞതെന്നും, പ്രതികരിക്കാൻ ഭയക്കുന്ന മറ്റ് പെൺകുട്ടികളുടെ അവസ്ഥ ഓർക്കുമ്പോൾ ആശങ്കയുണ്ടെന്നും അവർ പറഞ്ഞു.

മലയാളത്തിലെ ഒരു പ്രശസ്ത നടനിൽ നിന്നു മോശം അനുഭവം ഉണ്ടായെന്ന് തുറന്നു പറഞ്ഞ് നടിയും അവതാരകയുമായ രഞ്ജിനി ഹരിദാസ്.

തന്റെ മുപ്പത് വർഷത്തെ കരിയറിൽ നേരിടേണ്ടി വന്ന കടുത്ത മാനസികാവസ്ഥകളെയും വ്യക്തിപരമായ ദുരനുഭവങ്ങളെയും കുറിച്ച് സ്വന്തം യൂട്യൂബ് ചാനലിൽ പങ്കുവച്ച വിഡിയോയിൽ ആണ് രഞ്ജിനിയുടെ വെളിപ്പെടുത്തൽ.

ADVERTISEMENT

‘‘നമുക്കെല്ലാവർക്കും അറിയാവുന്ന ഒരു നടൻ, അദ്ദേഹം എന്റെ വളരെ നല്ല സുഹൃത്തായിരുന്നു. ഒരിക്കൽ എനിക്ക് വളരെ അസ്വസ്ഥത ഉണ്ടാക്കുന്ന ഒരു സംഭവം നടന്നു. പൊതുവെ ഞാൻ എല്ലാവരോടും അടുത്തിടപഴകുന്ന ആളല്ല. ഒരിക്കൽ ആ വ്യക്തി ഒരു ഷർട്ട് ഇടാത്ത ചിത്രം എനിക്ക് അയച്ചു തന്നു, തിരിച്ചു ഞാനും അത്തരത്തിൽ ഒരു ഫോട്ടോ അയക്കാൻ പറഞ്ഞു, ഞാൻ ചോദിച്ചു – ‘‘നിങ്ങൾക്ക് എന്താണ് കുഴപ്പം ?’’. മറ്റൊരിക്കൽ സംഗീതലോകത്ത് പ്രശസ്തനായ ഒരു വ്യക്തി എന്നോട് മോശമായ രീതിയിൽ സംസാരിക്കുകയും കിടക്ക പങ്കിടാൻ ആവശ്യപ്പെടുകയും ചെയ്തു.

ഞാൻ എനിക്ക് താല്പര്യമില്ല എന്ന് പറഞ്ഞു. അപ്പോൾ അയാളുടെ ഡയലോഗ് “ഞാൻ എല്ലാ വാതലിലും മുട്ടും താല്പര്യമുള്ളവർ തുറക്കും, ഇല്ലാത്തവർ പോകട്ടെ” എന്നായിരുന്നു. ഞാൻ പറഞ്ഞു, വളരെ നല്ല കാര്യം, പെർമിഷൻ ചോദിച്ച് എന്ത് കോപ്പ് വേണമെങ്കിലും ചെയ്തോളൂ അത് തരാത്തവരെ ബുദ്ധിമുട്ടിക്കരുത്. അത്തരം സന്ദർഭങ്ങളിൽ ഞാൻ ശക്തമായി പ്രതികരിക്കാറുണ്ട്. അതുപോലെ തന്നെ, എനിക്ക് അറിയാവുന്ന ഒരു പ്രമുഖ മോഡൽ-ഷോ കോർഡിനേറ്റർ ഉണ്ട്. അദ്ദേഹം പലപ്പോഴും എന്നെ വിളിച്ച്, ഇന്ന നാട്ടിൽ ഒരു ഉദ്ഘാടന പരിപാടിയുണ്ടെന്നും ചോദിക്കുന്ന അത്രയും പണം അവർ തരുമെന്നും പറയും. എന്നാൽ അതിനൊപ്പം ‘പക്ഷേ’ എന്ന് ചേർത്ത് മറ്റ് ചില ആവശ്യങ്ങൾ കൂടി ഉണ്ടെന്ന് സൂചിപ്പിക്കും. അപ്പൊ ഞാൻ പറയും ചേട്ടാ ഈ ‘പക്ഷേ’ വർക്ക് ചെയ്യില്ല. അദ്ദേഹം കുറെ ആർട്ടിസ്റ്റിന്റെ പേര് ഒക്കെ പറഞ്ഞു. പക്ഷെ, ഞാൻ പറഞ്ഞു, അത്തരം കാര്യങ്ങൾ എന്നോട് ചോദിക്കാൻ നിൽക്കേണ്ട എന്ന്. ഞാൻ അദ്ദേഹത്തോട് കർശനമായി പറഞ്ഞിട്ടുണ്ട്. ആർട്ടിസ്റ്റുകളുടെ ചോയ്‌സ് നോക്കാതെ ഇത്തരം ആവശ്യങ്ങളുമായി സമീപിക്കുന്ന ഷോ കോർഡിനേറ്റർമാർ ഇന്നും ഈ നാട്ടിലുണ്ട് എന്നത് വളരെ സങ്കടകരമാണ്. നമ്മൾ ഒരു ഉദ്ഘാടനത്തിന് പോകുന്നത് നമ്മുടെ കരിയറിലെ ടാലന്റും പ്രശസ്തിയും കണ്ടിട്ടാണ്, അല്ലാതെ മറ്റ് ആവശ്യങ്ങൾക്കല്ല. ക്ലീൻ ആയിട്ടുള്ള ഷോകൾക്ക് അദ്ദേഹം വിളിക്കുമ്പോൾ ഞാൻ ഇന്നും പോകാറുണ്ട്’’.– രഞ്ജിനി പറഞ്ഞു.

ADVERTISEMENT

ദുബായ് ഷോയ്ക്കിടയിൽ കെണിയിലാക്കാൻ നോക്കിയ സംഘാടകർക്കെതിരെ പ്രതികരിച്ചതും, കണ്ണൂരിലെ പരസ്യചിത്രീകരണത്തിന് ശേഷം പ്രതിഫലം നൽകി മുറിയിൽ തങ്ങാൻ ആവശ്യപ്പെട്ട വ്യക്തിയെയും കോർഡിനേറ്ററെയും ഡ്രൈവർ ആശിഖിനെ സാക്ഷിനിർത്തി ഹോട്ടലിന് പുറത്തിട്ട് ചോദ്യം ചെയ്തതും രഞ്ജിനി വെളിപ്പെടുത്തി. താൻ വിട്ടുവീഴ്ചകൾക്ക് തയ്യാറാകാത്ത കടുപ്പക്കാരിയായതുകൊണ്ട് മാത്രമാണ് ഇത്രയും കാലം ഇൻഡസ്ട്രിയിൽ അന്തസ്സോടെ പിടിച്ചുനിന്നതെന്നും, പ്രതികരിക്കാൻ ഭയപ്പെടുന്ന മറ്റ് പെൺകുട്ടികളുടെ അവസ്ഥ ഓർക്കുമ്പോൾ ആശങ്കയുണ്ടെന്നും രഞ്ജിനി ഹരിദാസ് തുറന്നുപറയുന്നു...

Renjini Haridas Reveals Disturbing Industry Encounters:

Renjini Haridas, a well-known Malayalam actress and TV anchor, has openly spoken about her negative experiences with a prominent actor and others in the entertainment industry. In a video shared on her YouTube channel, she detailed instances of inappropriate behavior and demands for sexual favors during her three-decade-long career, highlighting her strong stance against such misconduct.

ADVERTISEMENT