‘എന്റെ അച്ഛനല്ലേ ഇരിക്കുന്നത്, നിന്റെ അച്ഛനല്ലല്ലോ..!’: കുടുംബച്ചിത്രത്തെ വിമര്‍ശിച്ച വ്ലോഗര്‍ക്ക് അനുമോളുടെ മറുപടി Vlogger Criticizes Anumol's Wedding Picture
നടി അനുമോളും തമിഴ് നടൻ ഭുവനേഷും വിവാഹിതരായതിന് പിന്നാലെ, അവരുടെ വിവാഹച്ചിത്രത്തെച്ചൊല്ലി സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാണ് നടക്കുന്നത്. ചിത്രത്തിൽ അനുമോളുടെ അച്ഛൻ കാലിന്മേൽ കാൽ കയറ്റി വെച്ചിരുന്നതിനെ പിതൃമേധാവിത്വത്തിന്റെ സൂചനയായി ഒരു വ്ലോഗർ വിമർശിച്ചതാണ് വിവാദങ്ങൾക്ക് തിരികൊളുത്തിയത്. ഇതിനെതിരെ അനുമോൾ ശക്തമായി പ്രതികരിക്കുകയും ചെയ്തതോടെ സംഭവം കൂടുതൽ വഷളായി. നിരവധിപേർ അനുമോൾക്ക് പിന്തുണയുമായി രംഗത്തെത്തിയപ്പോൾ, വ്ലോഗർ അമീറും പങ്കാളി തസ്ലിമയും തങ്ങളുടെ വീഡിയോ ഫെമിനിസത്തെ പിന്തുണച്ചും പിതൃമേധാവിത്വത്തിനെതിരായും ആണെന്ന് വിശദീകരണം നൽകി. എന്നാൽ, ഈ വിഷയത്തിൽ ഇരുവർക്കുമെതിരെയും കടുത്ത വിമർശനങ്ങൾ സോഷ്യൽ മീഡിയയിൽ ഉയർന്നുവരുന്നുണ്ട്.

അടുത്തിടെയാണ് നടിയും റിയാലിറ്റി ഷോ താരവുമായ അനുമോളും തമിഴ്നടന്‍ ഭുവനേഷും വിവാഹിതരായത്. വിവാഹത്തിനെടുത്ത ഒരു കുടുംബച്ചിത്രത്തെ ചുറ്റിപ്പറ്റി സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനങ്ങള്‍ നടക്കുകയാണ്. അനുമോളുടെ വിവാഹ ചിത്രത്തെ 'ഒരു ഹിമാലയന്‍ ബ്ലണ്ടര്‍' എന്ന വിശേഷിപ്പിച്ച വ്ലോഗര്‍ അമീറിനു അനു കൊടുത്ത മറുപടിയാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്.
'അനുമോളുടെ കല്യാണ ഫോട്ടോയില്‍ അച്ഛന്‍ കയറി കാലിന്‍മേല്‍ കാലും കയറ്റിവച്ചിരിക്കുന്നത് കണ്ടിട്ട് എനിക്കൊരു ബുദ്ധിമുട്ട് തോന്നുന്നു. ഒരു പിതൃമേധാവിത്വത്തിന്റെ അടയാളമല്ലേ ഇത്. ഇതിന്റെ ആവശ്യമുണ്ടോ? ഒരു ഫാമിലി ഫങ്ഷന്‍ നടക്കുമ്പോള്‍ തുല്യത തോന്നിക്കുന്ന ചിത്രമാണ് എല്ലാവരും എടുക്കാറുള്ളത്. പിന്നെ പാട്രിയാര്‍ക്കി എന്താണെന്ന് അനുമോളെ പോലെയുള്ളവര്‍ക്ക് അറിയില്ലല്ലോ. അനുമോള്‍ക്ക് കുറച്ച് കരഞ്ഞുമെഴുകി എങ്ങനെയെങ്കിലും കുറച്ച് പ്രശസ്തി ഉണ്ടാക്കുക, പൈസ ഉണ്ടാക്കുക എന്നൊക്കെയുള്ളൂ..'- എന്നായിരുന്നു വ്ലോഗര്‍ അമീറിന്റെ വിമര്‍ശനം.
അമീറിന്റെ വിഡിയോക്ക് അനുമോളുടെ മറുപടിയുമെത്തി. 'എന്റെ അച്ഛനല്ലേ ഇരിക്കുന്നത് നിന്റെ അച്ഛന്‍ ഒന്നുമല്ലല്ലോ കയറി ഇരിക്കുന്നത്..' എന്നായിരുന്നു അനുമോളുടെ മറുപടി. മറ്റു കണ്ടന്റ് ക്രിയേറ്റേഴ്സ് ഉള്‍പ്പെടെ നിരവധിപ്പേര്‍ അനുമോളെ പിന്തുണച്ചും അമീറിനെ വിമര്‍ശിച്ചും രംഗത്തെത്തി. സംഭവം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായതോടെ കൂടുതല്‍ വിശദീകരണവുമായി അമീറും പങ്കാളി തസ്ലിമും എത്തി.
"അനുമോളും കമന്റ് ചെയ്തതിന് ശേഷം അത് അവിടെ കഴിഞ്ഞെന്നാണ് കരുതിയത്. പക്ഷേ പിറ്റേദിവസം വീണ്ടും അനുമോള്‍ മെസേജ് അയച്ചു. അതിനുശേഷം ഇന്‍സ്റ്റഗ്രാം ഹാക്കായി. അനുമോള്‍ ആ സംഭവം വിട്ടിട്ടില്ലായിരുന്നു, ഫോളോഅപ്പ് ചെയ്യുന്നുണ്ടായിരുന്നു. പക്ഷേ അനുമോളാണ് ഹാക്ക് ചെയ്യുന്നതെന്ന് ഞാന്‍ പറയുന്നില്ല.
റീച്ചിന് വേണ്ടിയോ, പൈസക്ക് വേണ്ടിയോ അല്ല വിഡിയോ ഇടുന്നത്. ആ അക്കൗണ്ട് ഇതുവരെ റിക്കവര്‍ ചെയ്യാന്‍ പറ്റിയിട്ടില്ല. പണിയെടുത്ത് ജീവിക്കൂ എന്നാണ് അനുമോളും ബാക്കിയുള്ളവരും പറയുന്നത്. പക്ഷേ, ഈ ചാനലില്‍ നിന്നും ലഭിക്കുന്ന പണം കൊണ്ടല്ല ഞങ്ങള്‍ ജീവിക്കുന്നത്. ഇത് പാട്രിയാര്‍ക്കിക്കും ടോക്സിക് മസ്കുലിനിറ്റിക്കും എതിരേയും ഫെമിനിസത്തെ പിന്തുണച്ചുമുള്ള ചാനലാണ്.
ചിലപ്പോള്‍ ആ ഫോട്ടോഗ്രാഫര്‍ പറഞ്ഞ പോസായിരിക്കാം അത്, അയാളുടെ പ്രശ്നമാണത്. ആ പോസ് പറഞ്ഞുകൊടുക്കുന്നതിലൂടെ നമ്മള്‍ വര്‍ഷങ്ങളായി അനുഭവിക്കുന്ന പാട്രിയാര്‍ക്കിയെ ഊന്നിയുപ്പിക്കുകയാണ് നിങ്ങള്‍. ഒരു അച്ഛന്റെ സ്നേഹമല്ല അവിടെ കാണാനായത്. അവര്‍ സെലിബ്രിറ്റിയാണ്. ലക്ഷക്കണക്കിന് ആളുകളെ സ്വാധീനിക്കും. നാളെ മറ്റ് പലരും അത് അനുകരിക്കാം. അച്ഛന് കൂടുതല്‍ ഊന്നല്‍ നല്‍കിയതിനെയാണ് ഞങ്ങള്‍ എതിര്‍ത്തത്. ഈ തെറ്റ് വീണ്ടും ആവര്‍ത്തിക്കപ്പെടാതിരിക്കാനാണ് അങ്ങനെയൊരു വിഡിയോ ചെയ്തത്. ഞങ്ങള്‍ പറയുന്ന ആശയം എന്നെങ്കിലും നിങ്ങള്‍ക്ക് മനസിലാവും." - അമീറും തസ്ലിമും വ്യക്തമാക്കി. അതേസമയം സോഷ്യല്‍ മീഡിയയില്‍ ഇരുവര്‍ക്കുമെതിരെ കടുത്ത വിമര്‍ശനമാണ് ഉയരുന്നത്.