നടനും അവതാരകനുമായ രാജേഷ് കേശവന്റെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്ന് സുഹൃത്ത് പ്രതാപ് ജയലക്ഷ്മി അറിയിച്ചു. കഴിഞ്ഞ വർഷം ഓഗസ്റ്റ് 24ന് 'ലോകം' സിനിമയുടെ പരിപാടിക്കിടെ തളർന്നുവീണ രാജേഷ് ഇപ്പോഴും ചികിത്സയിലാണ്. കിടപ്പിലാണെങ്കിലും ചുറ്റുമുള്ള കാര്യങ്ങളെല്ലാം അറിയുന്നുണ്ടെന്നും സുഹൃത്തുക്കളുടെ സംസാരങ്ങൾക്ക് പ്രതികരിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. തെറാപ്പികൾ മുടങ്ങാതെ നടക്കുന്നുണ്ട്, നല്ല മൂഡിലാണെങ്കിൽ കൂട്ടുകാരുടെ കൈ മുറുക്കി പിടിക്കുകയും പുഞ്ചിരിക്കാൻ ശ്രമിക്കുകയും ചെയ്യുന്നുണ്ട്. ഇത്തവണ ഓണത്തിനും സുഹൃത്തുക്കളും സഹപ്രവർത്തകരും അദ്ദേഹത്തെ സന്ദർശിച്ചു. കഴിഞ്ഞ വർഷം വെന്റിലേറ്ററിൽ ആയിരുന്ന രാജേഷ് ഇത്തവണ വീട്ടിലുണ്ടെന്നത് ആശ്വാസമാണ്. രാജേഷിന്റെ പൂർണ ആരോഗ്യത്തിനായി എല്ലാവരും പ്രാർത്ഥനയോടെ കാത്തിരിക്കുന്നു.

ഹൃദയാഘാതത്തെത്തുടർന്ന് ചികിത്സയില്‍ കഴിയുന്ന അവതാരകനും നടനുമായ രാജേഷ് കേശവിന്റെ ആരോഗ്യസ്ഥിതിയിലെ പുതിയ വിവരങ്ങള്‍ പങ്കുവച്ച് സുഹൃത്ത് പ്രതാപ് ജയലക്ഷ്മി. രാജേഷ് പൂർണ ആരോഗ്യവാനായി തിരിച്ചെത്തുന്ന അന്നാണ് തങ്ങളുടെ ഓണമെന്നും പ്രതാപ് കുറിച്ചു.

‘രാജേഷിന്റെ ഓണം.
രാജേഷ് കിടപ്പിലായിട്ടു ഒരു വർഷമായി അല്ലേ എന്ന് ചോദിച്ചത് വേഫയർ ഫിലിംസിലെ സംഗീത് ആണ്. ‘ലോക’ സിനിമയുടെ റിലീസിനു അനുബന്ധിച്ചുള്ള പരിപാടിക്കിടയിലാണല്ലോ രാജേഷ് വീണുപോയത്. കഴിഞ്ഞ വർഷം ആഗസ്റ്റ് 24 രാത്രി, അത് ഞങ്ങൾ എങ്ങിനെ മറക്കാനാണ്...

ADVERTISEMENT

രാജേഷ് ഇപ്പോഴും കിടപ്പിലാണ്. പക്ഷേ അവൻ എല്ലാം അറിയുന്നുണ്ട്. ആ മുഖത്ത് അത് വായിച്ചെടുക്കാൻ ഞങ്ങൾക്കും കഴിയുന്നുണ്ട്. അതുകൊണ്ട് തന്നെ മറുപടി പറഞ്ഞില്ലെങ്കിലും ഞങ്ങൾ എല്ലാ വിശേഷങ്ങളും അവനോടു പറയും. കൂട്ടുകാരുടെ കാര്യങ്ങൾ, സിനിമാ വിശേഷങ്ങൾ, അവന്റെ കാര്യങ്ങൾ തിരക്കി വിളിക്കുന്നവരുടെ പേരുകൾ, മെസജുകൾ എല്ലാം... എല്ലാം... ചിലപ്പോൾ കണ്ണ് തുറന്നു പിടിച്ചു ശ്രദ്ധയോടെ കേൾക്കും, ചിലപ്പോൾ പാതി മിഴിയിൽ എല്ലാം അവസാനിപ്പിക്കും. നല്ല മൂഡാണെങ്കിൽ കൈ പിടിക്കുമ്പോൾ നമ്മുടെ കൈ അവൻ മുറുകെ പിടിക്കും, ചെറുതായി ചിരിക്കാനും ചുണ്ടനക്കാനും ശ്രമിക്കും.

ഇപ്പോഴും തെറാപ്പികൾ എല്ലാം മുടങ്ങാതെ നടക്കുന്നുണ്ട്. കഴിഞ്ഞ വർഷം ഓണത്തിന് ലേക്‌ഷോർ ഹോസ്പിറ്റലിൽ രാജേഷിനു കൂട്ടായി ഇരിക്കുക ആയിരുന്നു ഞങ്ങൾ പലരും. ഇത്തവണയും ഓണത്തിന് അവന്റെ കൂടെ കുറച്ചു സമയം ഇരിക്കാൻ ഹരിച്ചേട്ടൻ കുടുംബത്തോടോപ്പം വന്നിരുന്നു. കോളജിൽ ഞങ്ങളുടെ ജൂനിയറായിരുന്ന ഡോ. ഷീനയും ഉണ്ടായിരുന്നു. സൗദിയിൽ നിന്നും നിഹാദും ആലപ്പുഴയിൽ നിന്നും രാജീവേട്ടനും കാനഡയിൽ നിന്നും ബിജുവും വിളിച്ചു.

ADVERTISEMENT

തിരുവോണ ദിവസം സിന്ധു ഒരു നീളൻ കുപ്പായം തയ്‌പ്പിച്ചു രാജേഷിനെ അണിയിച്ചു. നഴ്സിന്റെ സഹായത്തോടെ വീൽ ചെയറിൽ ഇരുത്തി, രൂപേഷ് ഇച്ചിരി പായസം രാജേഷിന്റെ ചുണ്ടിൽ ചെറുതായി നനച്ചു കൊടുത്തു. കഴിഞ്ഞ വർഷം ഇതേ ദിവസം വെന്റിലേറ്ററിൽ ആയിരുന്നവൻ ഇത്തവണ വീട്ടിലെങ്കിലും ഉണ്ടല്ലോ എന്നൊരു സമാധാനം മാത്രം ബാക്കി.

രാജേഷിന് വേണ്ടിയുള്ള പ്രാർത്ഥനകൾക്കും സ്നേഹത്തിനും പൂർണ ഫലമുണ്ടാകുന്ന ആ നല്ല ദിവസത്തിനായുള്ള കാത്തിരിപ്പിലാണ് എല്ലാവരും. അന്നാണ് ഞങ്ങളുടെ യഥാർത്ഥ ഓണം’ എന്നാണ് പ്രതാപ് കുറിച്ചത്.

ADVERTISEMENT

2025 ഓഗസ്റ്റ് 27ന്, കൊച്ചിയിലെ ഹോട്ടലിൽ നടന്ന പരിപാടിക്കു ശേഷം രാജേഷ് തളർന്നുവീഴുകയായിരുന്നു.

Rajesh Keshavan's Health Update: Friends Share Glimmers of Hope:

Rajesh Keshavan's recovery is progressing, as shared by his friend Prathap Jayalakshmi. The actor and presenter, who collapsed during an event related to the movie 'Lokam' release last year, has been undergoing continuous therapies. Although still bedridden, Rajesh is aware of his surroundings and responds to his friends and family's conversations. His condition has shown improvement, with him being able to hold hands and attempt smiles. Friends and colleagues continue to visit and offer support, marking this Onam with hope for his full recovery. The true Onam for them will be when Rajesh returns to complete health.

ADVERTISEMENT