മലയാള സിനിമയുടെ സമാന്തര ധാരയിൽ വേറിട്ട പ്രമേയങ്ങളുമായി പ്രതിഭാധനരായ ഒരു കൂട്ടം ചെറുപ്പക്കാർ എക്കാലത്തും കരുത്തുള്ള സാന്നിധ്യമറിയിച്ചിട്ടുണ്ട്. അതിൽ പുതുതലമുറക്കാരനാണ് സജിൻ ബാബു. ആദ്യ സിനിമയായ ‘അസ്തമയം വരെ’ മുതൽ പുതിയ ചിത്രമായ ‘ബിരിയാണി’ വരെ സജിൻ പ്രേക്ഷകർക്ക് മുന്നിലെത്തിച്ചത് ശക്തമായ ആശയങ്ങളും

മലയാള സിനിമയുടെ സമാന്തര ധാരയിൽ വേറിട്ട പ്രമേയങ്ങളുമായി പ്രതിഭാധനരായ ഒരു കൂട്ടം ചെറുപ്പക്കാർ എക്കാലത്തും കരുത്തുള്ള സാന്നിധ്യമറിയിച്ചിട്ടുണ്ട്. അതിൽ പുതുതലമുറക്കാരനാണ് സജിൻ ബാബു. ആദ്യ സിനിമയായ ‘അസ്തമയം വരെ’ മുതൽ പുതിയ ചിത്രമായ ‘ബിരിയാണി’ വരെ സജിൻ പ്രേക്ഷകർക്ക് മുന്നിലെത്തിച്ചത് ശക്തമായ ആശയങ്ങളും വേറിട്ട ചലച്ചിത്രസമീപനങ്ങളുമാണ്. ഇപ്പോഴിതാ, 67-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനത്തില്‍ പ്രത്യേക ജൂറി പരാമര്‍ശവും താൻ സംവിധാനം ചെയ്ത ‘ബിരിയാണി’യിലൂടെ ഈ ചെറുപ്പക്കാരനെ തേടിയെത്തിയിരിക്കുന്നു.

‘‘തീർച്ചയായും വലിയ സന്തോഷം. ശ്രദ്ധിക്കാതെ പോയില്ലല്ലോ. മാർച്ച് 26 ന് ചിത്രം തിയറ്ററിലെത്തും. ഈ ഘട്ടത്തിൽ, റിലീസിനു തൊട്ടു മുൻപേ, ഇത്ര വലിയൊരു അംഗീകാരം ലഭിച്ചതാണ് എനിക്ക് പ്രധാനമായി തോന്നിയത്. അത് സിനിമയ്ക്ക് കുറച്ചു കൂടി പ്രേക്ഷക ശ്രദ്ധ നൽകും. ഇങ്ങനെയൊരു സിനിമയുണ്ടെന്ന് കൂടുതൽ ആളുകൾക്ക് അറിയാൻ സാധിച്ചു’’. – സജിന്‍ ‘വനിത ഓൺലൈനോട്’ പറഞ്ഞു.

ADVERTISEMENT

പ്രേക്ഷകരാണ് പ്രധാനം

ഈ അവാർഡ് മാത്രമല്ല, എല്ലാ അവാർഡുകളും പ്രചോദനമാണ്. സിനിമ കൂടുതൽ ആളുകളിലേക്ക് എത്താൻ അത് സഹായകമാകും. കൂടുതൽ സിനിമകൾ ചെയ്യാനുള്ള ഊർജവും പകരും. അതിനൊക്കെയപ്പുറം ഏതു സിനിമയും പ്രേക്ഷകരുമായി എങ്ങനെ ബന്ധിക്കപ്പെടുന്നു എന്നതാണ് കാര്യം. അതിൽ അവാർഡിന് കാര്യമായ പ്രാധാന്യമില്ലെന്നത് മറ്റൊരു സത്യം.

ADVERTISEMENT

ഇതിനോടകം ‘ബിരിയാണി’ 50 ൽ അധികം രാജ്യാന്തര ചലച്ചിത്ര മേളകളിൽ പ്രദർശിപ്പിച്ചു. 20 ൽ അധികം പ്രധാന പുരസ്കാരങ്ങൾ നേടി. എന്നു കരുതി ‘ബിരിയാണി’ ഒരു അവാർഡ‍് പടമല്ല. അവാർഡുകള്‍ കിട്ടും എന്നു പ്രതീക്ഷിച്ചെടുത്തതുമല്ല. സാധാരണക്കാർക്കു കൂടി ഇഷ്ടപ്പെടുന്ന തരത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഇപ്പോൾ അവാർഡിന്റെ കാര്യത്തിലും വലിയ മാറ്റങ്ങൾ വന്നല്ലോ. അവാർഡ് സിനിമ കച്ചവട സിനിമ എന്ന തരംതിരിവും ഇല്ലാതെയായിത്തുടങ്ങി. അതാണ് യഥാർഥത്തിൽ വരേണ്ടതും.

നിയമപ്രകാരം...

ADVERTISEMENT

ചിത്രത്തിന് ‘എ’ സർട്ടിഫിക്കറ്റ് ആണ് സെൻസര്‍ ബോർഡ് നൽകിയിരിക്കുന്നത്. അങ്ങനെയെങ്കില്‍, ഇവിടുത്തെ നിയമ പ്രകാരം, ഇത് 18 വയസ്സിൽ താഴെയുള്ളവർക്ക് കാണാൻ പറ്റുന്ന ഒരു സിനിമയല്ല. അതിൽ നിരാശയില്ല....

ADVERTISEMENT