വീണ്ടും അമ്മയായി...ഗർഭകാല വിശേഷങ്ങൾ പങ്കുവയ്ക്കാൻ താൽപര്യമുണ്ടായിരുന്നില്ല...: ഷാലു കുര്യന് ആൺകുഞ്ഞ്
‘ചന്ദനമഴ’യിലെ വർഷ എന്ന വില്ലത്തിയെ മലയാളികൾ അത്രവേഗം മറക്കില്ല. ആ കഥാപാത്രം ഷാലു കുര്യന് നൽകിയ പ്രശസ്തിയും സ്വീകാര്യതയും വലുതാണ്. എന്നാൽ ‘തട്ടീം മുട്ടീ’മിൽ എത്തിയപ്പോൾ പ്രേക്ഷകരെ ഞെട്ടിച്ച് കോമഡി റോളിലാണ് ഷാലു തിളങ്ങുന്നത്. അർജുനനും മോഹനവല്ലിക്കും ഒപ്പം കട്ടയ്ക്ക് പിടിച്ച് ഷാലുവും മുന്നേറുമ്പോൾ

‘ചന്ദനമഴ’യിലെ വർഷ എന്ന വില്ലത്തിയെ മലയാളികൾ അത്രവേഗം മറക്കില്ല. ആ കഥാപാത്രം ഷാലു കുര്യന് നൽകിയ പ്രശസ്തിയും സ്വീകാര്യതയും വലുതാണ്. എന്നാൽ ‘തട്ടീം മുട്ടീ’മിൽ എത്തിയപ്പോൾ പ്രേക്ഷകരെ ഞെട്ടിച്ച് കോമഡി റോളിലാണ് ഷാലു തിളങ്ങുന്നത്. അർജുനനും മോഹനവല്ലിക്കും ഒപ്പം കട്ടയ്ക്ക് പിടിച്ച് ഷാലുവും മുന്നേറുമ്പോൾ പ്രേക്ഷകർക്ക് ലഭിക്കുന്നത് ചിരിയുടെ ഒരുപിടി മുഹൂർത്തങ്ങളാണ്.
ജീവിതത്തിലെ മറ്റൊരു വലിയ സന്തോഷത്തിലാണ് മലയാളത്തിന്റെ ഈ പ്രിയതാരം ഇപ്പോൾ. ഷാലു വീണ്ടും അമ്മയായി. അല്ലുക്കുട്ടന് കൂട്ടായി ഒരു കുഞ്ഞനിയനെത്തി. മേയ് 24 നാണ് ഷാലു ഒരു ആൺകുട്ടിക്ക് കൂടി ജൻമം നൽകിയത്. ഒന്നര വയസ്സുകാരൻ അല്ലു എന്ന അലിസ്റ്റർ ആണ് ഷാലുവിന്റെയും ഭർത്താവ് മെൽവിന്റെയും ആദ്യത്തെ കണ്‍മണി.
‘‘ഗർഭകാലത്തെ ഫോട്ടോസ് പോസ്റ്റ് ചെയ്തും വിശേഷങ്ങൾ കുറിച്ചുമുള്ള പബ്ലിസിറ്റി താൽപര്യമില്ലാത്തതിനാലാണ് ഗർഭിണിയാണെന്ന വിവരം സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാതിരുന്നത്. ആദ്യത്തെ ഗർഭകാലത്തും ഇങ്ങനെയായിരുന്നു. മോന്‍ ജനിച്ച് രണ്ടു മാസം കഴിഞ്ഞാണ് ഞാനത് സോഷ്യൽ മീഡിയയിൽ കുറിച്ചതും അവന്റെ ചിത്രം പോസ്റ്റ് ചെയ്തതുമൊക്കെ’’.– മകൻ ജനിച്ചതിന്റെ സന്തോഷം പങ്കുവച്ച ഷാലു ‘വനിത ഓൺലൈനോട്’ പറഞ്ഞു തുടങ്ങിയതിങ്ങനെ.
‘‘ഗർഭിണിയാണെന്ന് അറിഞ്ഞ ശേഷവും അഭിനയിക്കുന്നുണ്ടായിരുന്നു. വയറൊക്കെ ആകും മുമ്പ് ഷൂട്ട് ചെയ്ത എപ്പിസോഡുകളാണ് ടെലിക്കാസ്റ്റ് ചെയ്തിരുന്നത്. അടുത്ത കാലത്ത് ഞാൻ സോഷ്യൽ മീഡിയയിൽ പങ്കുവച്ച എന്റെ ചിത്രങ്ങളും ശ്രദ്ധിച്ചാണ് പകർത്തിയിരുന്നത്.
എന്നു വച്ച് ഞാൻ പുറത്തിറങ്ങാതെ ജീവിക്കുകയൊന്നുമായിരുന്നില്ല. ഈ വയറും വച്ച് പോകേണ്ടിടത്തൊക്കെ ഞാൻ പോകുന്നുണ്ടായിരുന്നു. സാധനങ്ങളൊക്കെ വാങ്ങാൻ ഞാന്‍ തന്നെയാണ് പൊയ്ക്കൊണ്ടിരുന്നത്. സോഷ്യൽ മീഡിയയിൽ ഇതൊന്നും പോസ്റ്റ് ചെയ്യാൻ താൽപര്യമുണ്ടായിരുന്നില്ലെന്നു മാത്രം. ഒന്നാമത്തെ കാര്യം അതിനൊക്കെ താഴെ വരാനിടയുള്ള ചില കമന്റുകളാണ്. ‘ലോകത്തിലെ ആദ്യത്തെ ഗർഭമാണോ’ എന്നൊക്കെയുള്ള പരിഹാസങ്ങളാകും കൂടുതൽ. ഭയങ്കര മൂഡ്സ്വിങ്സ് ഒക്കെയുണ്ടാകും ഗർഭിണിയായിരിക്കുമ്പോൾ. അക്കൂട്ടത്തില്‍ ഇത്തരം നെഗറ്റീവ്സ് കണ്ണില്‍ പെട്ടാൽ ബുദ്ധിമുട്ടാണ്. എഴുതിയിടുന്നവർക്ക് ഒരു രസം. നമ്മുടെ കാര്യം അങ്ങനെയല്ലല്ലോ. അതിനുള്ള അവസരം നമ്മൾ ഉണ്ടാക്കേണ്ടതില്ല’’.– ഷാലു പറയുന്നു.