‘മോശമായി പറഞ്ഞാലും ബോഡി ഷെയ്മിങ് നടത്തിയാലും എനിക്ക് കുഴപ്പമില്ല, അതൊന്നും മനസ്സിൽ വച്ച് വിഷമിക്കില്ല’: സോനു സതീഷ് പറയുന്നു
പ്രസവാനന്തരമുള്ള ശാരീരികമാറ്റത്തെക്കുറിച്ച് മലയാളത്തിന്റെ പ്രിയ മിനിസ്ക്രീൻ താരം സോനു സതീഷ് പങ്കുവച്ച കുറിപ്പാണ് ഇപ്പോൾ ചർച്ചയാകുന്നത്. ‘കുഞ്ഞിന്റെ സൗഖ്യമാണ് ഒരമ്മയ്ക്ക് പ്രധാനം. പ്രസവശേഷം ഒരു സ്ത്രീയെ കാണുമ്പോൾ അവർക്ക് സുഖമാണോ എന്നു ചോദിക്കൂ. അല്ലാതെ ശരീരത്തെക്കുറിച്ച് അഭിപ്രായം പറയുകയല്ല വേണ്ടത്’

പ്രസവാനന്തരമുള്ള ശാരീരികമാറ്റത്തെക്കുറിച്ച് മലയാളത്തിന്റെ പ്രിയ മിനിസ്ക്രീൻ താരം സോനു സതീഷ് പങ്കുവച്ച കുറിപ്പാണ് ഇപ്പോൾ ചർച്ചയാകുന്നത്.
‘കുഞ്ഞിന്റെ സൗഖ്യമാണ് ഒരമ്മയ്ക്ക് പ്രധാനം. പ്രസവശേഷം ഒരു സ്ത്രീയെ കാണുമ്പോൾ അവർക്ക് സുഖമാണോ എന്നു ചോദിക്കൂ. അല്ലാതെ ശരീരത്തെക്കുറിച്ച് അഭിപ്രായം പറയുകയല്ല വേണ്ടത്’ എന്ന സോനുവിന്റെ കുറിപ്പിലെ വാചകങ്ങൾ കയ്യടികളോടെയാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.
സ്ത്രീധനം, ഭാര്യ, സുമംഗലീ ഭവ എന്നീ സീരിയലുകളിലൂടെ മലയാളി പ്രേക്ഷകർക്ക് പ്രിയങ്കരിയായ സോനു നർത്തകിയും നൃത്ത അധ്യാപികയുമാണ്. അടുത്തിടെയാണ് സോനുവിനും ജീവിതപ്പാതി അജയ്ക്കും ആദ്യത്തെ കൺമണിയായി മകൾ ജനിച്ചത്.
‘‘എനിക്ക് സൈബർ അറ്റാക്ക് ഉണ്ടായി എന്ന തരത്തിലാണ് ആ കുറിപ്പ് പല വാർത്തകളിലും വ്യാഖ്യാനിക്കപ്പെട്ടത്. എന്നാൽ ബോഡി ഷെയ്മിങ് ഉണ്ടായിട്ടില്ല. അത്തരം മോശം കമന്റുകളൊന്നും വന്നിട്ടില്ല. ഒന്നോ രണ്ടോ പേർ, വണ്ണം വച്ചു...വണ്ണം കുറയ്ക്കണം എന്നൊക്കെ പറഞ്ഞു എന്നല്ലാതെ, മോശം അനുഭവങ്ങള്‍ ഒന്നും ഉണ്ടായില്ല. ഞാൻ ഒരു അവേർനസ്സ് എന്ന നിലയിലാണ് ആ പോസ്റ്റ് ഇട്ടത്. നേരത്തെ ഇത്തരത്തിൽ പലർക്കും സൈബർ അറ്റാക്ക് ഉണ്ടായിട്ടുണ്ടല്ലോ. മാത്രമല്ല ചില കുട്ടികൾ തങ്ങൾ നേരിട്ട മോശം അനുഭവങ്ങളെക്കുറിച്ച് എനിക്ക് മെസേജ് അയച്ചിട്ടുമുണ്ട്.’’.– സോനു ‘വനിത ഓൺലൈനോട്’ പറയുന്നു.
മൈൻഡ് ചെയ്യില്ല
എന്നെക്കുറിച്ച് ആരെങ്കിലും മോശമായി പറഞ്ഞാലും ബോഡി ഷെയ്മിങ് നടത്തിയാലും എനിക്ക് കുഴപ്പമില്ല. ഞാൻ മൈൻഡ് ചെയ്യാറില്ല. അതൊന്നും മനസ്സിൽ വച്ച് വിഷമിക്കുന്ന ആളല്ല ഞാൻ. എന്നാൽ പലരും ഇത്തരം ആക്രമണങ്ങളിൽ തളരും. അതോർത്തു വിഷമിക്കും. എല്ലാവരും സ്ട്രോങ് അല്ലല്ലോ. അങ്ങനെയുള്ളവർക്കു ധൈര്യം പകരാനാണ് എന്റെ പോസ്റ്റ്’’.– സോനു പറയുന്നു.
‘‘മകൾ ആത്മീയയ്ക്ക് ഇപ്പോൾ 5 മാസമാണ് പ്രായം. കഴിഞ്ഞ ജനുവരിയിലാണ് സീരിയലിൽ നിന്നു ബ്രേക്ക് എടുത്തത്. ഒപ്പം നൃത്തത്തിൽ പി.എച്ച്.ഡിക്കു ജോയിൻ ചെയ്തു. ഗർഭിണിയായപ്പോൾ അതിന്റെ തിരക്കുകളിലുമായി. ഇപ്പോൾ അമ്മയായുള്ള ജീവിതവും ഞാൻ എൻജോയ് ചെയ്യുന്നുണ്ട്. അഭിനയത്തിന്റെയും നൃത്തത്തിന്റെയുമൊക്കെ തിരക്കിൽ നിന്നു മാറിയെങ്കിലും ഇപ്പോൾ അതിലും തിരക്കാണ്. ഇപ്പോൾ ഞങ്ങൾ ഭർത്താവിന്റെ ജോലി സംബന്ധമായി ആന്ധ്രയിലേക്കു താമസം മാറി. അദ്ദേഹം സോഫ്റ്റ് വെയർ എൻജിനീയറാണ്. ഞങ്ങൾക്കൊപ്പം എന്റെ അമ്മയുമുണ്ട്. അച്ഛൻ ഇടയ്ക്കിടെ വരും’’.
പ്ലസ് ടൂ പഠനകാലത്ത് റിയാലിറ്റി ഷോയിലൂടെയാണ് സോനുവിന്റെ തുടക്കം. പിന്നീട് ആങ്കറിങ്ങിലേക്കു കടന്നു. ഇപ്പോൾ 15 വർഷത്തിലേറെയായി അഭിനയരംഗത്ത്.
‘‘ഇപ്പോൾ ഞാൻ ലുക്ക് തിരികെപ്പിടിക്കാനുള്ള കഠിന ശ്രമത്തിലൊന്നുമല്ല. അതിനു വേണ്ടി ഒന്നും ചെയ്യുന്നില്ല. ബോഡിയുടെ ചെറിയ ചില ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിന്റെ ഭാഗമായി നടക്കാൻ തുടങ്ങി. നൃത്തത്തിലേക്കു തിരികെ വരണമല്ലോ, അതിനായി ശരീരം ശ്രദ്ധിച്ചേ പറ്റൂ. പതിയപ്പതിയെ അതിലേക്കെത്തും. മോൾക്കാണ് തൽക്കാലം മുൻഗണന’’. – സോനു പറയുന്നു.