‘പാട്ട് അങ്ങു പാടിയാ പോരേ’ എന്നു മമ്മൂട്ടി. ‘കംപ്ലീറ്റ് സ്വരങ്ങളാണ് മിസ്റ്റർ’ എന്നു ഞാൻ: ‘ഹരികൃഷ്ണൻസ്’ അണിയറക്കഥകളുമായി ഫാസിൽ
മോഹന്‍ലാല്‍ മമ്മൂട്ടിയെ അവതരിപ്പിക്കുന്ന ഫാസിലിന്റെ ‘ഹരികൃഷ്ണന്‍സ്.’ 25 വര്‍ഷം മുന്‍പു വിസ്മയം പോലെ സംഭവിച്ച ഒരു സിനിമ തുടങ്ങുകയാണ്. നീണ്ട കാത്തിരിപ്പിനു േശഷം സൂപ്പര്‍താരങ്ങള്‍ ഒന്നിച്ചഭിനയിച്ച സിനിമയ്ക്കു വേണ്ടി ഫാന്‍സ് കണ്ണിെലണ്ണയൊഴിച്ചു കാത്തിരുന്നു. ‘മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുന്ന ഒരു
മോഹന്‍ലാല്‍ മമ്മൂട്ടിയെ അവതരിപ്പിക്കുന്ന ഫാസിലിന്റെ ‘ഹരികൃഷ്ണന്‍സ്.’ 25 വര്‍ഷം മുന്‍പു വിസ്മയം പോലെ സംഭവിച്ച ഒരു സിനിമ തുടങ്ങുകയാണ്. നീണ്ട കാത്തിരിപ്പിനു േശഷം സൂപ്പര്‍താരങ്ങള്‍ ഒന്നിച്ചഭിനയിച്ച സിനിമയ്ക്കു വേണ്ടി ഫാന്‍സ് കണ്ണിെലണ്ണയൊഴിച്ചു കാത്തിരുന്നു. ‘മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുന്ന ഒരു
മോഹന്‍ലാല്‍ മമ്മൂട്ടിയെ അവതരിപ്പിക്കുന്ന ഫാസിലിന്റെ ‘ഹരികൃഷ്ണന്‍സ്.’ 25 വര്‍ഷം മുന്‍പു വിസ്മയം പോലെ സംഭവിച്ച ഒരു സിനിമ തുടങ്ങുകയാണ്. നീണ്ട കാത്തിരിപ്പിനു േശഷം സൂപ്പര്‍താരങ്ങള്‍ ഒന്നിച്ചഭിനയിച്ച സിനിമയ്ക്കു വേണ്ടി ഫാന്‍സ് കണ്ണിെലണ്ണയൊഴിച്ചു കാത്തിരുന്നു. ‘മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുന്ന ഒരു
മോഹന്‍ലാല്‍ മമ്മൂട്ടിയെ അവതരിപ്പിക്കുന്ന ഫാസിലിന്റെ ‘ഹരികൃഷ്ണന്‍സ്.’ 25 വര്‍ഷം മുന്‍പു വിസ്മയം പോലെ സംഭവിച്ച ഒരു സിനിമ തുടങ്ങുകയാണ്. നീണ്ട കാത്തിരിപ്പിനു േശഷം സൂപ്പര്‍താരങ്ങള്‍ ഒന്നിച്ചഭിനയിച്ച സിനിമയ്ക്കു വേണ്ടി ഫാന്‍സ് കണ്ണിെലണ്ണയൊഴിച്ചു കാത്തിരുന്നു.
‘മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുന്ന ഒരു സിനിമ ഇനി സാധ്യമോ?’ എന്നു സിനിമാലോകവും പ്രേക്ഷകരും സംശയിച്ച കാലത്താണു ഫാസിൽ ‘ഹരികൃഷ്ണൻസ്’ ഒരുക്കിയത്. മലയാള സിനിമയിലെ വിലയേറിയ മൂന്നു ബ്രാൻഡ് നെയിമുകൾക്കൊപ്പം ബോളിവുഡ് താരനായിക ജൂഹി ചാവ്‌ലയും. 1998 സെപ്റ്റംബർ നാലിനു തിയറ്ററിലെത്തിയ ‘ഹരികൃഷ്ണൻസി’ന് ഇപ്പോൾ സിൽവർ ജൂബിലി. ഈ ഘട്ടത്തിൽ, രസകരമായ ചില ‘ഹരികൃഷ്ണൻസ്’ അണിയറക്കഥകളിലേക്ക് ഫാസിൽ തന്റെ ഓർമകളുടെ ഫ്രെയിം തിരിച്ചു പിടിക്കുകയാണ്.
അതിലൊന്ന് ബോളിവുഡ് താരചക്രവർത്തി ഷാരൂഖ് ഖാന്‍ ചിത്രത്തിൽ ചാൻസ് ചോദിച്ചതാണ്.
‘‘പലര്‍ക്കും പലതും ഞാന്‍ അഭിനയിച്ചു കാണിക്കുന്നതു തുടക്കം മുതലേ ജൂഹി ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ഒരു ദിവസം അവര്‍ ലാലിനോടും മമ്മൂട്ടിയോടും പറഞ്ഞു, ‘‘ഒരുപാട് സംവിധായകരെ കണ്ടിട്ടുണ്ട്. പക്ഷേ, ഇങ്ങനെ അഭിനയിച്ചു കാണിക്കുന്ന ആരുമില്ല.’’
ആ സമയത്ത് ഏതോ സിനിമയുമായി ബന്ധപ്പെട്ട് ഊട്ടിയിലുള്ള ഷാരൂഖ് ഖാനോടും ജൂഹി ഈ വിവരം പറഞ്ഞു. അടുത്തദിവസം ഷാരൂഖ് ഹരികൃഷ്ണന്‍സിന്‍റെ ലൊക്കേഷനിലെത്തി. ‘സർ, എനിക്കീ സിനിമയില്‍ ഒരു ഷോട്ടെങ്കിവും വേണം. എപ്പോൾ വിളിച്ചാലും വരാം’.
ഞങ്ങൾ ആകെ പരിഭ്രാന്തരായി. ബോളിവുഡിന്‍റെ മെ ഗാ താരമാണ് ഒാഫര്‍ തരുന്നത്. എന്തു ചെയ്യും?
ഒടുവിൽ എെന്‍റ മനസ്സിലൊരു വഴി തെളിഞ്ഞു. മീര ഹരിക്കോ കൃഷ്ണനോ എന്ന ആകാംക്ഷ കത്തി നിൽക്കുമ്പോൾ, ഷാരൂഖ് വന്നു മീരയെ സ്വന്തമാക്കുന്നതായി ഒരു ക്ലൈമാക്സ്. അതിന്റെ ചില സ്റ്റില്ലുകളും എടുത്തു. അപ്പോൾ അടുത്ത പ്രശ്നം. ഷാരൂഖ് ഖാൻ സിനിമയിലുണ്ടെന്ന വാർത്ത പരക്കുന്നതോെട പ്രേക്ഷകർ ഈ ക്ലൈമാക്സ് പ്രതീക്ഷിക്കും. അതു പടത്തിന്റെ കഥാഗതിയിലുള്ള കൗതുകം മുഴുവനും നശിപ്പിക്കും. അങ്ങനെ ‘ഹരികൃഷ്ണൻസിനെ’ രക്ഷപ്പെടുത്താൻ ഷാരൂഖിനെ ഒഴിവാക്കി’’. – ഫാസിൽ പറയുന്നു.
‘സമയമിതപൂർവ സായാഹ്നം’ എന്ന പാട്ട് രംഗം ഷൂട്ട് ചെയ്യുമ്പോൾ മമ്മൂട്ടിയോട് പാട്ട് പഠിച്ചേ പറ്റൂ എന്ന് കട്ടായം പറഞ്ഞ കഥ ഫാസിൽ ഓർത്തെടുക്കുന്നതിങ്ങനെ –
‘‘സമയമിതപൂർവ സായാഹ്നം’ എന്ന പാട്ട് ഷൂട്ട് ചെയ്യുമ്പോൾ ഞാൻ മമ്മൂട്ടിയോടു പറഞ്ഞു. ‘‘ഈ പാട്ട് പഠിച്ചേ പറ്റൂ.’’
‘‘പാട്ട് അങ്ങു പാടിയാ പോരേ’’ എന്നു മമ്മൂട്ടി.
‘‘കംപ്ലീറ്റ് സ്വരങ്ങളാണ് മിസ്റ്റർ’’ എന്നു ഞാൻ.
മോഹൻലാൽ സ്വരങ്ങൾ നന്നായി പാടിക്കളയുമെന്ന് എനിക്കറിയാം. മമ്മൂട്ടിയും ഒപ്പം നിൽക്കേണ്ടേ. എന്തായാലും പാട്ട് മുഴുവനും കുത്തിയിരുന്നു പഠിച്ചു മമ്മൂട്ടി അതിമനോഹരമായി പാടി അഭിനയിച്ചു.
മൊത്തം മൂന്ന് ക്ലൈമാക്സ് ആണ് ചിത്രത്തിനായി ഫാസിൽ ചിത്രീകരിച്ചത്.
‘‘എത്ര ബാലൻസ് ചെയ്താലും മീരയെ ആരു സ്വന്തമാക്കുന്നു എന്നതാകും ചർച്ചയാകുക എന്നെനിക്കുറപ്പായിരുന്നു. അതിനാൽ, പടം മൊത്തം കണ്ടിട്ടു തീരുമാനിക്കാം എന്നു കരുതി മൂന്നു ക്ലൈമാക്സുകൾ ചിത്രീകരിച്ചു. ഒന്നിൽ മോഹൻലാൽ മീരയെ സ്വന്തമാക്കുന്നു, മറ്റൊന്നിൽ മീര മമ്മൂട്ടിക്കൊപ്പം. മൂന്നാമത്തെ ക്ലൈമാക്സില്‍ നായിക ഇലയിട്ടു നോക്കുമ്പോൾ ആരുടെ പേരിലാണു വീഴുന്നതെന്നു കാണിക്കുന്നില്ല. അടുത്ത സീനിൽ കാർ ഓടിക്കുന്ന മോഹൻലാലും അടുത്തിരിക്കുന്ന മമ്മൂട്ടിയും ഒരേ സമയം തിരിയുന്നു. ‘ആരാണെന്ന് അറിയണ്ടേ’ എന്ന ചോദ്യത്തോടെ മമ്മൂട്ടി മോഹൻലാലിനെയും മോഹൻലാൽ മമ്മൂട്ടിയെയും ചൂണ്ടുന്നു. കൃത്യമായ ഉത്തരം പറയാതെ അതിനുള്ള അവസരം പ്രേക്ഷകനു വിട്ടു െകാടുക്കുന്ന ഈ െെക്ലമാക്സ് ആയിരുന്നു എനിക്കിഷ്ടം.
എന്നാൽ പ്രിവ്യൂ ഷോ കണ്ട സ്ത്രീകൾക്കൊന്നും മൂന്നാമത്തെ െെക്ലമാക്സ് സ്വീകാര്യമായില്ല. ആരെ സ്വീകരിച്ചുവെന്നു തുറന്നു പറയേണ്ടതായിരുന്നു. ആർക്കൊപ്പമായാലും ഞങ്ങൾക്കൊരു വിഷമവുമില്ലെന്ന് അവർ പറഞ്ഞു. ഞാൻ എഡിറ്ററോടും പ്രൊഡ്യൂസറോടും സംസാരിച്ചു. റിലീസിനുള്ള 36 പ്രിന്റിലെ പതിനെട്ടെണ്ണത്തിൽ മോഹൻലാലിനു മീര സ്വന്തമാകുന്ന െെക്ലമാക്സും ബാക്കി പതിനെട്ടില്‍ മമ്മൂട്ടിയുടേതാകുന്ന ക്ലൈമാക്സും വച്ചു വിട്ടോളാൻ പറഞ്ഞു. അതോടെ എന്റെ പരിപാടി തീർന്നു.
പിന്നീടാണ് ആരും മനസ്സിലോര്‍ക്കാത്ത ഒരു കാര്യം ന ടന്നത്. ഡിസ്ട്രിബ്യൂഷൻ മാനേജർമാർ റപ്രസന്റേറ്റീവ്‌സിനോടു ചോദിച്ചു, ‘ആര്‍ക്കു നായികയെ കിട്ടുന്ന ക്ലൈമാക്സ് വേണം ? മമ്മൂട്ടിക്കോ മോഹൻലാലിനോ’
ആരാധക പിന്തുണ നോക്കി വടക്കു ഭാഗത്തുള്ളവർ മ മ്മൂട്ടി െക്ലെമാക്സും തെക്കു ഭാഗത്തുള്ളവർ മോഹൻലാല്‍ െക്ലെമാക്സും വാങ്ങി റിലീസ് ചെയ്തു. അതു പിന്നീടു വലിയ വിവാദമായി’’. – ഫാസിൽ വ്യക്തമാക്കുന്നു.