ആസിഫ് അലി നായകനാകുന്ന ‘സർക്കീട്ട്’ സിനിമയുടെ സംവിധായകൻ താമർ പങ്കുവച്ച കുറിപ്പും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു. സിനിമയുടെ ചിത്രീകരണത്തിനിടെ നിലത്ത് പുതച്ച് കിടന്നുറങ്ങുന്ന ആസിഫ് അലിയുടെതാണ് ചിത്രങ്ങൾ. ‘രാത്രി രണ്ട് മണിക്ക്, റാസൽഖൈമയിലെ കൊടും തണുപ്പിൽ, ഒരു ചെറിയ പുതപ്പിൽ, ഈ നിലത്ത്

ആസിഫ് അലി നായകനാകുന്ന ‘സർക്കീട്ട്’ സിനിമയുടെ സംവിധായകൻ താമർ പങ്കുവച്ച കുറിപ്പും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു.

സിനിമയുടെ ചിത്രീകരണത്തിനിടെ നിലത്ത് പുതച്ച് കിടന്നുറങ്ങുന്ന ആസിഫ് അലിയുടെതാണ് ചിത്രങ്ങൾ.

ADVERTISEMENT

‘രാത്രി രണ്ട് മണിക്ക്, റാസൽഖൈമയിലെ കൊടും തണുപ്പിൽ, ഒരു ചെറിയ പുതപ്പിൽ, ഈ നിലത്ത് കിടക്കുന്നത് മലയാളത്തിന്റെ പ്രിയപ്പെട്ട നടൻ ആസിഫ് അലിയാണ്. നന്ദി, പ്രിയപ്പെട്ട ആസിഫ് അലി സർക്കീട്ടിനെ വിശ്വസിച്ച് കൂടെ നിന്നതിന്. അമീറായി ജീവിച്ചതിന്. അമീറിനെ ആളുകൾ ഏറ്റെടുക്കും എന്ന പ്രതീക്ഷയിൽ… ഞങ്ങളുടെ സർക്കീട്ട് ആരംഭിക്കുന്നു’.– താമർ കുറിച്ചു.

ദിവ്യ പ്രഭയാണ് സർക്കീട്ടിൽ നായിക. താമർ തന്നെയാണ് ചിത്രത്തിന്റെ രചനയും. പൂര്‍ണമായും ഗള്‍ഫ് രാജ്യങ്ങളിൽ ചിത്രീകരിച്ച സർക്കീട്ട് 40 ദിവസം കൊണ്ടാണ് പൂർത്തിയാക്കിയത്.

ADVERTISEMENT

ദീപക് പറമ്പോള്‍, ബാലതാരം ഓര്‍ഹാന്‍, രമ്യ സുരേഷ്, പ്രശാന്ത് അലക്‌സാണ്ടര്‍, സ്വാതിദാസ് പ്രഭു, ഗോപന്‍ അടാട്ട്, സിന്‍സ് ഷാന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളാകുന്നത്. അജിത് വിനായക ഫിലിംസ് വിത്ത് ആക്ഷൻ ഫിലിംസിന്റെ ബാനറിൽ വിനായക അജിത്, ഫ്ലോറിൻ ഡൊമിനിക്ക് എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രമാണിത്.

ADVERTISEMENT
ADVERTISEMENT