അന്തരിച്ച നടൻ വിഷ്ണു പ്രസാദിന്റെ ഓർമയിൽ ഹൃദയം നുറുങ്ങുന്ന കുറിപ്പ് പങ്കുവച്ച് സഹോദരി വിഷ്ണു പ്രിയ. ‘എന്റെ സഹോദരൻ, എന്റെ കണ്ണന്റെ ഓർമയിൽ കുറിക്കുന്നു, 2025 മെയ് 2-ന് അതിരാവിലെ നമ്മെ വിട്ടുപോയ എന്റെ പ്രിയ സഹോദരൻ വിഷ്ണുപ്രസാദിന്റെ (കണ്ണൻ) വിയോഗമുണ്ടാക്കിയ വേദന ചെറുതല്ല. തന്റെ രണ്ട് സുന്ദരികളായ

അന്തരിച്ച നടൻ വിഷ്ണു പ്രസാദിന്റെ ഓർമയിൽ ഹൃദയം നുറുങ്ങുന്ന കുറിപ്പ് പങ്കുവച്ച് സഹോദരി വിഷ്ണു പ്രിയ.

‘എന്റെ സഹോദരൻ, എന്റെ കണ്ണന്റെ ഓർമയിൽ കുറിക്കുന്നു,

ADVERTISEMENT

2025 മെയ് 2-ന് അതിരാവിലെ നമ്മെ വിട്ടുപോയ എന്റെ പ്രിയ സഹോദരൻ വിഷ്ണുപ്രസാദിന്റെ (കണ്ണൻ) വിയോഗമുണ്ടാക്കിയ വേദന ചെറുതല്ല. തന്റെ രണ്ട് സുന്ദരികളായ മാലാഖമാർക്കുവേണ്ടി, കൂടുതൽ ശക്തനായി ജീവിതത്തിലേക്ക് മടങ്ങാൻ ശ്രമിച്ചുകൊണ്ട്, മാസങ്ങളോളം അവൻ ധീരമായി പോരാടി. അവന്റെ ശക്തിയും, ധൈര്യവും, സ്നേഹവും ഒരിക്കല്‍ പോലും അടിപതറിയില്ല.

ഈ യാത്രയിൽ അദ്ദേഹത്തെയും കുടുംബത്തെയും എന്നെയും പിന്തുണച്ച നിങ്ങൾ ഓരോരുത്തർക്കും ഞാൻ ആത്മാർഥമായി നന്ദി പറയുന്നു. നിങ്ങളുടെ അനുകമ്പയും പ്രാർഥനകളും വാക്കുകൾക്ക് വിവരിക്കാൻ കഴിയുന്നതിലും അപ്പുറമാണ്. ഞങ്ങളുടെ കുടുംബത്തിന് അദ്ദേഹത്തിന്റെ നഷ്ടം അളക്കാനാവാത്തതാണ്. അവന്റെ രണ്ട് കുഞ്ഞു മാലാഖമാരെ നിങ്ങളുടെ പ്രാർഥനകളിൽ ഉൾപ്പെടുത്താൻ ഞാൻ താഴ്മയോടെ അപേക്ഷിക്കുന്നു.

ADVERTISEMENT

അമ്മയോടും അച്ഛനോടും ഒപ്പം വീണ്ടും ഒന്നിച്ച് സ്വർഗത്തിൽ നമ്മുടെ കണ്ണന് ശാന്തമായി ഉറങ്ങാനും കഴിയണം അതിനു നിങ്ങൾ പ്രാർത്ഥിക്കണം. എന്റെ മാതാപിതാക്കളെ നഷ്ടപ്പെട്ടതിന്റെ മുറിവുകൾ ഇതുവരെയും ഉണങ്ങിയിട്ടില്ല - അതിന്റെ ഒപ്പം ഈ വിയോഗവും , ഇത് എന്റെ ഹൃദയത്തിൽ മറ്റൊരു ആഴത്തിലുള്ള മുറിവ് ആണ് നൽകിയത്.

ഞാൻ ഒറ്റയ്ക്കായിരുന്നപ്പോഴും ജീവിതത്തിൽ മുന്നോട്ട് പോകാൻ എനിക്ക് ശക്തി നൽകിയത് എന്റെ കണ്ണൻ ആണ്. അവന്റെ മോർണിങ് മെസേജസ്, കോളുകൾ, അളവില്ലാത്ത സ്നേഹം, ഞങ്ങളുടെ കുഞ്ഞുകുഞ്ഞു വഴക്കുകൾ, ഞങ്ങൾ പങ്കിട്ട വിലയേറിയ സമയങ്ങൾ- എനിക്ക് അവനെ വല്ലാതെ മിസ്സ് ചെയ്യും.

ADVERTISEMENT

ഇപ്പോഴും, അവന് ഗുഡ് മോർണിങ് ആശംസിക്കാൻ ഞാൻ അറിയാതെ ഫോണിൽ ടൈപ്പ് ചെയ്യും. അമ്മയ്ക്കും അച്ചയ്ക്കുമൊപ്പമുള്ള ആ സുവർണ്ണ ദിനങ്ങളുടെ ഓർമ്മകൾ പങ്കുവയ്ക്കാൻ ഞാൻ എന്റെ ഫോണിലേക്ക് എത്തുമ്പോൾ ആണ് അവൻ ഇല്ലെന്നത് ഓർക്കുന്നത്...ഇപ്പോൾ, ആ നിമിഷങ്ങൾ എന്റെ ഹൃദയത്തിൽ മാത്രം ജീവിക്കുന്നു.

എന്റെ കണ്ണനെ സഹായിച്ച, പിന്തുണച്ച, പ്രാർഥിച്ച, കൂടെ നിന്ന എല്ലാവർക്കും എന്റെ ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്നുള്ള അഗാധമായ നന്ദി. നിങ്ങളുടെ ഓർമകളിലും പ്രാർഥനകളിലും അദ്ദേഹത്തെയും കുടുംബത്തെയും കരുതുന്നത് തുടരുക. വളരെ നന്ദി. എന്നേക്കും വളരെ കടപ്പെട്ടിരിക്കുന്നു^.- വിഷ്ണു പ്രിയ കുറിച്ചു.

കരൾ രോഗത്തെ തുടർന്നാണ് വിഷ്ണു പ്രസാദ് വിടവാങ്ങിയത്. ഏറെ നാളായി ചികിത്സയിൽ ആയിരുന്നു. ഇടപ്പള്ളി കൃഷ്ണവിലാസത്തിൽ പരേതരായ പി.എൻ.രാധാകൃഷ്ണന്റെയും ശാന്തയുടെയും മകനാണ്. ഭാര്യ: കവിത. മക്കൾ: അഭിരാമി, അനന്യക.

ADVERTISEMENT