വിവാഹമോചന ഹർജി വജ്രായുധം ? അണ്ണൻ പടിക്കൽ കലമുടച്ചോ ? എന്താകും വിജയ്‌യുടെ ‘തിരഞ്ഞെടുപ്പ്’ ഫലം ? Allegations of Infidelity Rock Vijay's Personal Life
തമിഴ് സിനിമാ ലോകത്തെ മാതൃകാ ദമ്പതികൾ എന്നു വിശേഷിപ്പിക്കപ്പെട്ട പലരും വിവാഹമോചനത്തിലേക്കു ചെന്നെത്തിയെന്നത് കഴിഞ്ഞ രണ്ടു വർഷങ്ങൾക്കിടേ മാധ്യമങ്ങൾ ഏറെ ആഘോഷിച്ച വാർത്തകളാണ്. എ.ആർ.റഹ്മാൻ, ജയം രവി, ജി.വി.പ്രകാശ് കുമാര്‍... ഇപ്പോഴിതാ,വിജയ്‌യും... ആരാധകർക്ക് വിജയ് അണ്ണനെങ്കിൽ അദ്ദേഹത്തിന്റെ ഭാര്യ സംഗീത
തമിഴ് സിനിമാ ലോകത്തെ മാതൃകാ ദമ്പതികൾ എന്നു വിശേഷിപ്പിക്കപ്പെട്ട പലരും വിവാഹമോചനത്തിലേക്കു ചെന്നെത്തിയെന്നത് കഴിഞ്ഞ രണ്ടു വർഷങ്ങൾക്കിടേ മാധ്യമങ്ങൾ ഏറെ ആഘോഷിച്ച വാർത്തകളാണ്. എ.ആർ.റഹ്മാൻ, ജയം രവി, ജി.വി.പ്രകാശ് കുമാര്‍... ഇപ്പോഴിതാ,വിജയ്‌യും... ആരാധകർക്ക് വിജയ് അണ്ണനെങ്കിൽ അദ്ദേഹത്തിന്റെ ഭാര്യ സംഗീത
തമിഴ് സിനിമാ ലോകത്തെ മാതൃകാ ദമ്പതികൾ എന്നു വിശേഷിപ്പിക്കപ്പെട്ട പലരും വിവാഹമോചനത്തിലേക്കു ചെന്നെത്തിയെന്നത് കഴിഞ്ഞ രണ്ടു വർഷങ്ങൾക്കിടേ മാധ്യമങ്ങൾ ഏറെ ആഘോഷിച്ച വാർത്തകളാണ്. എ.ആർ.റഹ്മാൻ, ജയം രവി, ജി.വി.പ്രകാശ് കുമാര്‍... ഇപ്പോഴിതാ,വിജയ്‌യും... ആരാധകർക്ക് വിജയ് അണ്ണനെങ്കിൽ അദ്ദേഹത്തിന്റെ ഭാര്യ സംഗീത
തമിഴ് സിനിമാ ലോകത്തെ മാതൃകാ ദമ്പതികൾ എന്നു വിശേഷിപ്പിക്കപ്പെട്ട പലരും വിവാഹമോചനത്തിലേക്കു ചെന്നെത്തിയെന്നത് കഴിഞ്ഞ രണ്ടു വർഷങ്ങൾക്കിടേ മാധ്യമങ്ങൾ ഏറെ ആഘോഷിച്ച വാർത്തകളാണ്. എ.ആർ.റഹ്മാൻ, ജയം രവി, ജി.വി.പ്രകാശ് കുമാര്‍... ഇപ്പോഴിതാ,വിജയ്‌യും...
ആരാധകർക്ക് വിജയ് അണ്ണനെങ്കിൽ അദ്ദേഹത്തിന്റെ ഭാര്യ സംഗീത സ്വർണലിംഗം അണ്ണിയായിരുന്നു.
ആരാധികയിൽ നിന്നു വിജയ്‌യുടെ ഭാര്യാപദത്തിലേക്കുള്ള സംഗീതയുടെ വളർച്ച ആയിരത്തിത്തൊള്ളായിരത്തി തൊണ്ണൂറുകളുടെ അവസാനം തിയറ്ററുകളിലെത്തിയ ഒരു വിജയ് സിനിമയുടെ കഥയെന്നു തോന്നാം. ഇളയ ദളപതിയിൽ നിന്നു ദളപതിയിലേക്കുള്ള വിജയ്‌യുടെ കുതിപ്പ് അടുത്തു നിന്നു കണ്ട്, പിന്തുണയുമായി ഒപ്പമുണ്ടായിരുന്നു സംഗീത. 27 വർഷം നീണ്ട മനോഹരമായ ദാമ്പത്യം. രണ്ടു മക്കൾ... ഇപ്പോഴിതാ, സകലേരും ഞെട്ടിച്ച് സംഗീതയുടെ വിവാഹ മോചന ഹർജി, അതും വിജയ് സിനിമ ഉപേക്ഷിച്ചു രാഷ്ട്രീയത്തിലേക്കു പ്രവേശിച്ച് തിരഞ്ഞെടുപ്പിനെ നേരിടാൻ ഒരുങ്ങുന്ന നിർണായക ഘട്ടത്തിൽ...
ആരാണ് സംഗീത സ്വർണലിംഗം ?
ലണ്ടനിൽ വ്യവസായിയായ ശ്രീലങ്കന്‍ തമിഴ് വംശജൻ സ്വർണ്ണലിംഗത്തിന്റെ മകളാണ് സംഗീത. 1996 - ൽ റിലീസായ ‘പൂവേ ഉനക്കാഗ’ എന്ന ചിത്രം കണ്ട് വിജയ്‌യുടെ കടുത്ത ആരാധികയായ സംഗീത ലണ്ടനിൽ നിന്നു വിജയ്‌യെ കാണാന്‍ മാത്രം ചെന്നൈയിലെത്തി. സംഗീതയെ വിജയ്‌ക്കും ഇഷ്ടമായി. കുടുംബത്തിൽ പരിചയപ്പെടുത്തി. ലണ്ടൻ യൂണിവേഴ്‌സിറ്റിയിലെ പഠനകാലത്ത് സംഗീത വിജയ്ക്ക് കത്തുകളെഴുതിയിരുന്നു. സൗഹൃദം പ്രണയമായി വളർന്നതോടെ 1999 ഓഗസ്റ്റ് 25 – നു ഇരുവരും വിവാഹിതരായി. വ്യത്യസ്ത മതങ്ങളിൽ പെട്ടവരായതിനാൽ 1954 - ലെ സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരമായിരുന്നു വിവാഹ രജിസ്ട്രേഷൻ. ഇരുമതങ്ങളിലേയും ആചാരപ്രകാരമുള്ള ചടങ്ങുകളുമുണ്ടായി. അഭിനയിക്കുമ്പോഴല്ലാതെ, പൊതുവേ ഉൾവലിഞ്ഞ സ്വഭാവമായിരുന്നു വിജയ്ക്ക്. ഒരു നാണം കുണുങ്ങി. കുട്ടിക്കാലത്ത് വളരെ ഊർജസ്വലനായിരുന്ന വിജയ്‌യെ പെട്ടെന്ന് അന്തർമുഖനാക്കിയത് ഏക സഹോദരി ദിവ്യയുടെ അപ്രതീക്ഷിത വിയോഗമാണ്. പെങ്ങളെ ജീവനു തുല്യം സ്നേഹിച്ച വിജയ്ക്ക് ആ 2 വയസ്സുകാരിയുടെ മരണം താങ്ങാനാകുന്നതായിരുന്നില്ല. വർഷങ്ങളെത്രയോ കഴിഞ്ഞ്, രാഷ്ട്രീയ പ്രവേശനം എന്ന ചിന്തയിലേക്കെത്തിയ ശേഷമാണ് വിജയ് തന്റെ പിൻവലിഞ്ഞു നിൽക്കാനുള്ള ചോദനയെ മറികടന്നതും പൊതുവിടങ്ങളിൽ കൂടുതൽ ആക്ടീവ് ആയതും. ഇപ്പോൾ വേദികളിൽ കത്തിക്കയറി സംസാരിക്കുന്ന വിജയ് പഴയ ആളേയല്ല.
നല്ല വീട്ട് പയ്യൻ
താരം എന്ന നിലയിലുള്ള വിജയ്‌യുടെ വളർച്ചയ്ക്കും സ്വീകാര്യതയ്ക്കും ആരാധക പിന്തുണയ്ക്കും അദ്ദേഹത്തിന്റെ ജെന്റിൽമാൻ ഇമേജ് വളരെയധികം സഹായിച്ചിട്ടുണ്ട്. സംഗീതയുമായുള്ള ദാമ്പത്യത്തിലെ പൊരുത്തവും മക്കളോടുള്ള ഇഷ്ടവും വിജയ്ക്ക് കുടുംബ പ്രേക്ഷകർക്കിടയിലും ‘നല്ല പയ്യൻ’ ഇമേജാണ് സൃഷ്ടിച്ചത്. ഗോസിപ്പുകളിൽ നിന്നു വിട്ടു നിന്നതും അമ്മയോടുള്ള കുട്ടിത്തം മാറാത്ത അടുപ്പവും പെങ്ങളെ ഓർത്തുള്ള സങ്കടവും അച്ഛനെ ഗുരുവായി പരിഗണിക്കുന്നതുമൊക്കെച്ചേർന്ന നല്ല വീട്ട് പയ്യൻ ഇമേജ് സ്റ്റാർ ബ്രാൻഡിങ്ങിൽ വിജയ്ക്ക് ഗുണം ചെയ്തു. രാഷ്ട്രീയത്തിലേക്കുള്ള ചുവട് മാറ്റത്തിലും ഇതൊക്കെ വിജയ്ക്ക് അനുകൂലമാകുമെന്നു പ്രവചിക്കപ്പെട്ട സാഹചര്യത്തിലാണ് സകലതിന്റെയും മേല്‍ ഇടിത്തീ പോലെ സംഗീതയുടെ വിവാഹ മോചന ഹർജി പതിച്ചിരിക്കുന്നത്.
പ്രശ്നം ആ നടിയോ ?
ചെങ്കൽപേട്ട് കുടുംബ കോടതിയിലാണ് സംഗീത വിവാഹമോചന ഹർജി നൽകിയത്. വിജയ് മറ്റൊരു നടിയുമായി വിവാഹേതര ബന്ധത്തിലാണെന്ന് 2021 ഏപ്രിലിൽ താൻ കണ്ടെത്തിയെന്നും അതു കടുത്ത വൈകാരിക പ്രശ്നവും മാനസിക സംഘർഷവും ഉണ്ടാക്കിയെന്നുമാണ് ഹർജിയിൽ പറയുന്നത്. ചതിച്ചുവെന്ന തോന്നലിൽ വിവാഹജീവിതത്തിലുള്ള വിശ്വാസം നശിച്ചുവെന്നും ഹർജിയിലുണ്ട്. തുടക്കത്തിൽ വിവാഹേതര ബന്ധം അവസാനിപ്പിക്കുമെന്ന് വിജയ് തനിക്ക് ഉറപ്പു നൽകിയിരുന്നു. എന്നാൽ അതു പാലിക്കപ്പെട്ടില്ലെന്നും ദീർഘകാലം മാനസിക പീഡനത്തിന് ഇരയായെന്നും സംഗീത പറയുന്നു.
സംഗീതയുടെ ഹർജിയിലുള്ള വിവരങ്ങൾ വ്യാപകമായി പ്രചരിച്ചതിനു പിന്നാലെ, വിജയ്ക്ക് ബന്ധമുള്ള നടി തൃഷ കൃഷ്ണനാണെന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ ചർച്ചകൾ സജീവമായി. ഇതോടെ ഒരു കൂട്ടം ആളുകൾ തൃഷയ്ക്കെതിരെ കടുത്ത സൈബർ ആക്രമണവും തുടങ്ങി. വിജയ്‌യും സംഗീതയും പിരിഞ്ഞാണ് താമസമെന്നും സംഗീത മകളെയും കൂട്ടി ലണ്ടനിലേക്കു പോയെന്നും മകനെ വിജയ് വീട്ടിൽ നിന്നു പുറത്താക്കിയെന്നും വിജയ് ഇപ്പോൾ തൃഷയ്ക്കൊപ്പമാണ് താമസമെന്നും ഇരുവരും ഒന്നിച്ചു യാത്രകളുണ്ടാകാറുണ്ടെന്നുമൊക്കെ ഗോസിപ്പുകൾ പ്രചരിക്കാൻ തുടങ്ങിയിട്ട് ഒരു വർഷത്തോളമായി. ‘മാസ്റ്റർ’ വരെയുള്ള വിജയ്‌യുടെ സകല സിനിമകളുടെയും ഓഡിയോ ലോഞ്ചിങ് ചടങ്ങിൽ സുപ്രധാന സാന്നിധ്യമായിരുന്ന സംഗീതയെ അതിനു ശേഷം വിജയ്‌ക്കൊപ്പം പൊതുപരിപാടികളിൽ കാണാനായില്ലെന്നതും തൃഷ വിജയ്ക്കൊപ്പമുള്ള ചില ഔട്ട് ഓഫ് സ്ക്രീൻ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തതും ഇതിന്റെ ആക്കം കൂട്ടി. മകന്റെ സിനിമാ സംവിധാനവുമായി ബന്ധപ്പെട്ട കാര്യങ്ങളിലൊന്നും വിജയ്‌യുടെ സഹകരണമില്ലെന്നതും ചർച്ചയായി. ഇടയ്ക്ക് അച്ഛൻ എസ്.എ. ചന്ദ്രശേഖറുമായും വിജയ് പിണങ്ങി. അച്ഛന്‍ തന്റെ സമ്മതമില്ലാതെ രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ചതാണ് വിജയ്‌യെ അസ്വസ്ഥനാക്കിയതെന്നും അതല്ല നടിയുമായുള്ള വിജയ്‌യുടെ വിവാഹേതര ബന്ധം എസ്.എ.ചന്ദ്രശേഖർ എതിർത്തതാണ് കാരണമെന്നും പറയപ്പെടുന്നു. എന്തായാലും പിന്നീട് ഇവർ തമ്മിൽ രമ്യതയിലെത്തി.
പണ്ടും സംഭവിച്ചു ?
മുൻപും നടിയുമായുള്ള വിജയ്‌യുടെ ബന്ധം കുടുംബത്തിൽ വലിയ കലാപമുണ്ടാക്കിയത്രേ. അതോടെ ഇനി അതു തുടരില്ലെന്നു വിജയ് ഉറപ്പ് കൊടുക്കുകയും വഴക്ക് ഒത്തുതീർപ്പിലെത്തുകയുമായിരുന്നു. എന്നാൽ സമീപകാലത്ത് വിജയ് വീണ്ടും നടിയുമായി അടുപ്പം തുടർന്നെന്ന് കണ്ടെത്തിയതോടെയാണ് കടുത്ത തീരുമാനത്തിലേക്ക് സംഗീത കടന്നത്. കുടുംബത്തിലെ ചടങ്ങുകൾക്കോ, മക്കളുടെ സ്കൂള്‍ ആവശ്യങ്ങൾക്കോ കാണാറില്ലാത്ത വിജയ് നടിയുടെ പട്ടിയുടെ ബർത്ത് ഡേയ്ക്ക് എത്തിയതും പട്ടിയെ കൊഞ്ചിക്കുന്ന പടം വൈറലായതും ചർച്ചയായി.
അൺഫോളോ പ്രതിഷേധം
വിജയ്- സംഗീത ദമ്പതികൾക്ക് രണ്ടു മക്കളാണ്. ജേസൺ സഞ്ജയ്‌യും ദിവ്യ സാഷയും. 2009 - ൽ ‘വേട്ടൈക്കാരൻ’ എന്ന ചിത്രത്തിൽ ജേസൺ അഭിനയിച്ചിരുന്നു. ‘തെരി’ എന്ന ചിത്രത്തില്‍ സാഷയും അച്ഛനൊപ്പം അഭിനയിച്ചു. ബാഡ്മിന്റൺ താരമാണ് ദിവ്യ. സന്ദീപ് കിഷനെ നായകനാക്കി ഒരുങ്ങുന്ന ‘സിഗ്മ’ എന്ന ചിത്രത്തിലൂടെ സംവിധാന അരങ്ങേറ്റത്തിന് ഒരുങ്ങുകയാണ് ജേസൺ സഞ്ജയ്.
വിവാഹ മോചന വാർത്ത തീക്കാറ്റു പോലെയാണ് പടർന്നത്. പിന്നാലെ സംഗീതയ്ക്ക് പിന്തുണയുമായി ‘ജസ്റ്റിസ് ഫോര്‍ സംഗീത’ എന്ന ഹാഷ്ടാഗ് സോഷ്യൽ മീഡിയയിൽ പ്രചരിച്ചു. തൃഷ വിജയ്‌യെ ഇൻസ്റ്റാഗ്രാമിൽ അൺഫോളോ ചെയ്തതും ഇതിനിടെയാണ്. വൈകാതെ ജേസൺ സഞ്ജയ്‌യും വിജയ്‌യെ സോഷ്യൽ മീഡിയയിൽ അൺഫോളോ ചെയ്തു. ഇതൊക്കെയും താരകുടുംബത്തിലെ പ്രതിസന്ധി എത്ര രൂക്ഷമെന്നു തെളിയിക്കുന്നു.
സംഗീതയുടെ ആവശ്യങ്ങൾ
വിജയ്‌യുടെ വരുമാനത്തിനനുസൃതമായി സ്ഥിരമായ ജീവനാംശം വേണമെന്ന ആവശ്യം വിവാഹമോചന ഹർജിയിൽ സംഗീത ഉന്നയിച്ചിട്ടുണ്ട്. വിവാഹശേഷം വിജയ്ക്കൊപ്പം താമസിച്ച വീട്ടിൽ തുടർന്നും താമസിക്കാനുള്ള അവകാശവും അവർ ആവശ്യപ്പെട്ടു. സ്വകാര്യത സംരക്ഷിക്കാൻ കേസുമായി ബന്ധപ്പെട്ട നടപടികൾ അടച്ചിട്ട കോടതിമുറിയിൽ നടത്തണമെന്നും കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ പ്രസിദ്ധീകരിക്കുന്നതിൽ നിന്നു മാധ്യമങ്ങളെ വിലക്കാനായി ഇടക്കാല ഉത്തരവു പുറപ്പെടുവിക്കണമെന്നും അവർ ആവശ്യപ്പെട്ടിരുന്നു. നിലവിൽ കുടുംബ ബിസിനസിന്റെ തിരക്കുകളിലാണ് സംഗീത. ഏറെക്കാലമായി അവര്‍ ലണ്ടനിലാണെന്നും 400 കോടിയിലേറെ രൂപയുടെ ആസ്തി അവർക്കുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. തമിഴ് സിനിമയിൽ വിപുലമായ സൗഹൃദങ്ങളുണ്ട് സംഗീതയ്ക്ക്. സൂപ്പർതാരം അജിത്തിന്റെ ഭാര്യയും നടിയുമായ ശാലിനി, രവി മോഹന്റെ മുൻ ഭാര്യ ആരതി എന്നിവരൊക്കെ അക്കൂട്ടത്തിലുണ്ട്. ഒരു കാലത്ത് തൃഷയും സംഗീതയുടെ സൗഹൃദപ്പട്ടികയിലുണ്ടായിരുന്നത്രേ. എന്നാൽ പിന്നീടതിൽ വിള്ളലുകള്‍ വീണു. വിജയ്ക്കൊപ്പം തൃഷ അഭിനയിക്കുന്നതിൽ സംഗീത കടുത്ത അതൃപ്തി പ്രകടിപ്പിച്ചെന്നും ഇടക്കാലത്ത് വിജയ് സിനിമകളില്‍ തൃഷ ഇല്ലാതിരുന്നതിന്റെ കാരണം ഇതാണെന്നും അറിയുന്നു. പിന്നീട് ‘ലിയോ’യിൽ തൃഷ വിജയ്‌യുടെ നായികയായതോടെ കാര്യങ്ങൾ സങ്കീർമായി.
വിവാദങ്ങൾക്കിടെയിലെ എൻട്രി
ഇത്രയൊക്കെ സംഭവിച്ചിട്ടും വിജയ് തെറ്റുകാരനല്ലെന്നു വാദിച്ച ആരാധകർക്ക് വലിയ സർപ്രൈസാണ് കഴിഞ്ഞ ദിവസം കിട്ടിയത്. നിർമാതാവ് കൽപ്പാത്തി എസ്. സുരേഷിന്റെ മകന്റെ വിവാഹ സൽക്കാരത്തിൽ പങ്കെടുക്കാന്‍ വിജയ‌്‌യും തൃഷയും ഒന്നിച്ചാണെത്തിയത്. ഇരുവരും ഒരു കാറിൽ, ഒരേ തരത്തിലുള്ള വസ്ത്രങ്ങൾ ധരിച്ചെത്തി, വധൂവരന്മാര്‍ക്ക് ആശംസകൾ നേർന്ന് കുടുംബാംഗങ്ങൾക്കൊപ്പം ഏറെ നേരം ചെലവഴിച്ചതിനു ശേഷമാണ് മടങ്ങിയതും. ഊഹാപോഹങ്ങളും ഇരുവരുമായി ബന്ധപ്പെട്ട വിവാദങ്ങളുമെല്ലാം ശരിയാണെന്ന തരത്തിലാണ് ഇതിന്റെ ചിത്രങ്ങൾക്കും വിഡിയോകൾക്കും ലഭിക്കുന്ന കമന്റുകൾ. ഇരുവർക്കുമെതിരെ കടുത്ത വിർമശനവും ഉയരുന്നുണ്ട്. എന്നാല്‍ ഇരുവരും നല്ല സുഹൃത്തുക്കളാണെന്നും ഇങ്ങനെയൊരു ചടങ്ങിൽ ഒരുമിച്ചെത്തിയതിൽ എന്താണ് തെറ്റെന്നും മറ്റു ചിലർ ചോദിക്കുന്നു.
ഒത്തു തീർപ്പിന് 250 കോടി
കേസ് കോടതിക്കു പുറത്ത് ഒത്തുതീര്‍പ്പാക്കാൻ വിജയ് ശ്രമം നടത്തുന്നതായുള്ള റിപ്പോര്‍ട്ടുകളും പുറത്തു വരുന്നു. കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും ഇടപെട്ട് പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമിക്കുന്നുമുണ്ട്. വിജയ്‌യുടെ രാഷ്ട്രീയഭാവിയും നിയമസഭാ തെരഞ്ഞെടുപ്പും കണക്കിലെടുത്ത് പരസ്യമായ നിയമപോരാട്ടം ഒഴിവാക്കാനാണ് നീക്കം. സംഗീതയ്ക്കും മക്കൾക്കുമായി വിജയ് 250 കോടി നഷ്ടപരിഹാരം വാഗ്ദാനം ചെയ്തിട്ടുണ്ടെന്നാണ് തമിഴ് മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാൽ സംഗീത ഈ നിര്‍ദേശം സ്വീകരിച്ചോ എന്ന കാര്യത്തിൽ വ്യക്തതയില്ല. വിവാഹമോചനത്തെക്കുറിച്ചോ അതുമായി ബന്ധപ്പെട്ട ചർച്ചകളെക്കുറിച്ചോ പരസ്യമായി അഭിപ്രായം പറയുന്നതിൽ നിന്ന് വിജയ്‌യുടെ പാർട്ടിയായ തമിഴഗ വെട്രി കഴകം (TVK) പ്രവർത്തകരെ വിലക്കിയതായും അറിയുന്നു. രാജ്യത്തെ തന്നെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടന്‍മാരില്‍ ഒരാളാണ് വിജയ്. ഒരു സിനിമയ്ക്ക് 200 – 275 കോടി രൂപയാണ് വിജയ്‌യുടെ വരുമാനം. ആ വിജയ്ക്ക് 250 കോടി നിസ്സാരം.
രാഷ്ട്രീയ നീക്കം ?
നിയമസഭ ഇലക്ഷൻ പടിവാതിൽക്കലെത്തി, വിജയ്‌യുടെ പാർട്ടി മത്സരത്തിനിറങ്ങുമ്പോള്‍ വിവാഹ മോചന കേസ് അദ്ദേഹത്തിന്റെ മുന്നോട്ടുള്ള യാത്രയിൽ ചെറുതല്ലാത്ത പരുക്കാകുമെന്നതിൽ സംശയമില്ല. പിന്നാലെ വിജയ്‌ക്കൊപ്പം പൊതുചടങ്ങുകളില്‍ തൃഷയുടെ സാന്നിധ്യവും കൂടിയാകുന്നതോടെ കാര്യങ്ങൾ സങ്കീർണമാകും. സിനിമ വിട്ട് വിജയ് രാഷ്ട്രീയത്തിലേക്കിറങ്ങിയതു മുതൽ പല ഘട്ടങ്ങളിലും വ്യക്തമായ മേൽക്കൈ നേടിയായിരുന്നു അദ്ദേഹത്തിന്റെ മുന്നേറ്റം. മുഖ്യ എതിരാളിയായ തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനെ കടന്നാക്രമിച്ച് വിജയ് കയ്യടി നേടി. വരുന്ന ഇലക്ഷനിൽ ടി വി കെ വലിയ അത്ഭുതങ്ങൾ സൃഷ്ടിക്കുമെന്നും വിലയിരുത്തലുകളുണ്ടായി. അതിനിടയുണ്ടായ കരൂർ ദുരന്തം വിജയ് കൈകാര്യം ചെയ്ത രീതിയും അദ്ദേഹത്തിന്റെ ജനകീയത കൂട്ടി. എന്നാൽ എല്ലാത്തിനും മീതേയാണ് സംഗീതയുടെ ആക്ഷേപങ്ങൾ കരിനിഴൽ പടർത്തിയിരിക്കുന്നത്. ഇതൊരു നല്ല അവസരമായി എടുത്ത് വിജയ്‌യുടെ രാഷ്ട്രീയ നീക്കങ്ങളുടെ മുനയൊടിക്കാനാണ് എതിരാളികളുടെ ശ്രമം. ‘എല്ലാം തീർന്നു’ എന്ന തരത്തിൽ കഴിഞ്ഞ ദിവസം ചെറുചിരിയോടെ സ്റ്റാലിൻ കാട്ടിയ കൈയാംഗ്യം ഒരു സൂചനയാണ്. എന്നാൽ, ഇതിനൊക്കെ മുകളിലാണ് രസികർക്ക് അണ്ണനോടുള്ള പാസം എന്നാണ് അനുയായികളുടെ വാദം. ഇതൊക്കെ നിസ്സാരം, വെറും ‘പോയ് പേച്ച്’ എന്നാണ് അവരുടെ പക്ഷം. വരുന്ന തിരഞ്ഞെടുപ്പിൽ ടി വി കെ വലിയ നേട്ടമുണ്ടാക്കുമെന്നും ഇവർ ആത്മവിശ്വാസത്തിലാണ്. പക്ഷേ, ഇന്നത്തോടെ കാര്യങ്ങൾ കുഴഞ്ഞു മറിഞ്ഞു തുടങ്ങിയിട്ടുണ്ട്. അണ്ണനെ വിശ്വസിച്ച രസികർക്ക് പുതിയ സംഭവവികാസങ്ങൾ ഞെട്ടലായെന്നു മനസ്സിലാക്കാം. തമിഴിലെ യു ട്യൂബ് ചാനലുകളും വിജയ്ക്കെതിരെ കളത്തിലുണ്ട്. പൊതുജനാഭിപ്രായം തേടുകയാണവർ. ഇതിൽ വിജയ്ക്കെതിരെ ധാരാളം കമന്റുകള്‍ വരുന്നുണ്ട്. സംഗീതയ്ക്ക് പിന്തുണ നൽകുന്നതും വിജയ്‌ക്കെതിരെയുള്ള വജ്രായുധമായി ഈ വിവാഹ മോചന ഹർജി ഉപയോഗിക്കുന്നതും എതിർ രാഷ്ട്രീയ കക്ഷികളാണെന്ന അഭ്യൂഹങ്ങളും ശക്തം. ഇല്ലെങ്കിൽ ഇത്രകാലം കാത്തിരുന്ന ശേഷം ഇലക്ഷന്റെ തൊട്ടുമുമ്പുള്ള ഈ നീക്കം എന്തിനെന്നും ചോദ്യങ്ങളുയരുന്നു. ഇതിനെയൊക്കെ വിജയ് എങ്ങനെ മറികടക്കുമെന്നാണ് ഇനി വരുന്ന നാളുകളിൽ രാജ്യം ആകാംക്ഷയോടെ ഉറ്റു നോക്കുന്നത്...