എന്റർടെയ്ൻമെന്റിന്റെ അപ്പാപ്പനായി ഷാജി പാപ്പനും ആടു സംഘവും! ‘ആട് 3’ റിവ്യൂ വായിക്കാം Aadu 3: A Unique Cinematic Journey
ജയസൂര്യയെ നായകനാക്കി മിഥുൻ മാനുവൽ തോമസ് എഴുതി സംവിധാനം ചെയ്ത ‘ആട് 3പാർട്ട് 1: വൺ ലാസ്റ്റ് റൈഡ്’ ഇന്നു തിയറ്ററുകളിലെത്തി. ഫ്രൈഡേ ഫിലിം ഹൗസും കാവ്യ ഫിലിംസും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. പ്രശസ്ത എഴുത്തുകാരനും ചലച്ചിത്ര നിരൂപകനുമായ ശൈലൻ ‘വനിത ഓൺലൈനു’ വേണ്ടി എഴുതിയ ‘ആട് ത്രീ’ റിവ്യൂ വായിക്കാം
ജയസൂര്യയെ നായകനാക്കി മിഥുൻ മാനുവൽ തോമസ് എഴുതി സംവിധാനം ചെയ്ത ‘ആട് 3പാർട്ട് 1: വൺ ലാസ്റ്റ് റൈഡ്’ ഇന്നു തിയറ്ററുകളിലെത്തി. ഫ്രൈഡേ ഫിലിം ഹൗസും കാവ്യ ഫിലിംസും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. പ്രശസ്ത എഴുത്തുകാരനും ചലച്ചിത്ര നിരൂപകനുമായ ശൈലൻ ‘വനിത ഓൺലൈനു’ വേണ്ടി എഴുതിയ ‘ആട് ത്രീ’ റിവ്യൂ വായിക്കാം
ജയസൂര്യയെ നായകനാക്കി മിഥുൻ മാനുവൽ തോമസ് എഴുതി സംവിധാനം ചെയ്ത ‘ആട് 3പാർട്ട് 1: വൺ ലാസ്റ്റ് റൈഡ്’ ഇന്നു തിയറ്ററുകളിലെത്തി. ഫ്രൈഡേ ഫിലിം ഹൗസും കാവ്യ ഫിലിംസും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. പ്രശസ്ത എഴുത്തുകാരനും ചലച്ചിത്ര നിരൂപകനുമായ ശൈലൻ ‘വനിത ഓൺലൈനു’ വേണ്ടി എഴുതിയ ‘ആട് ത്രീ’ റിവ്യൂ വായിക്കാം
ജയസൂര്യയെ നായകനാക്കി മിഥുൻ മാനുവൽ തോമസ് എഴുതി സംവിധാനം ചെയ്ത ‘ആട് 3പാർട്ട് 1: വൺ ലാസ്റ്റ് റൈഡ്’ ഇന്നു തിയറ്ററുകളിലെത്തി. ഫ്രൈഡേ ഫിലിം ഹൗസും കാവ്യ ഫിലിംസും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. പ്രശസ്ത എഴുത്തുകാരനും ചലച്ചിത്ര നിരൂപകനുമായ ശൈലൻ ‘വനിത ഓൺലൈനു’ വേണ്ടി എഴുതിയ ‘ആട് ത്രീ’ റിവ്യൂ വായിക്കാം –
ലോകസിനിമയിൽ തന്നെ അത്യപൂർവമായ തലവരയുള്ള ഒരു ഫ്രഞ്ചൈസി സീരീസ് ആവും മിഥുൻ മാനുവൽ തോമസിന്റെ ആട് സീരിസ്. സാധാരണഗതിയിൽ വൻവിജയമായ സിനിമകൾക്ക് ആണ് പിൽക്കാലത്ത് സീക്വലുകളോ അല്ലെങ്കിൽ പ്രീക്വലുകളോ ഒക്കെ ഉണ്ടാവുക പതിവ്. പക്ഷേ, 2015ൽ റിലീസ് ചെയ്ത ‘ആട് ഒരു ഭീകരജീവിയാണ്’ എന്ന ഒന്നാം ആട് സിനിമയുടെ കാര്യം തിയേറ്ററിൽ അത്ര ശുഭകരമായിരുന്നില്ല. ഏറക്കുറെ ഒരു പരാജയം എന്നു തന്നെ പറയാവുന്ന റിസൾട്ട് ആയിരുന്നു ബോക്സോഫീസിൽ അതിന്.
എന്നാൽ OTT അത്ര പ്രാബല്യത്തിൽ വന്നിട്ടില്ലാത്ത അക്കാലത്തെ ഡിജിറ്റൽ മാധ്യമമായ ഡിവിഡി /സിഡി പ്ളാറ്റുഫോമിൽ റിലീസ് ചെയ്യപ്പെട്ടതോടെ സിനിമയ്ക്കും അതിലെ ഏറക്കുറെ എല്ലാ കഥാപാത്രങ്ങൾക്കും കനത്ത ഫാൻ ഫോളോവിങ് ഉണ്ടാവുകയും ചുരുങ്ങിയ കാലം കൊണ്ട് അതിനൊരു കൾട്ട് സ്റ്റാറ്റസ് കൈവരുകയും ചെയ്തു. അതെ തുടർന്ന്, പ്രൊഡ്യൂസർ വിജയ്ബാബു മറ്റാരും കാണിക്കാത്ത ചങ്കൂറ്റത്തോടെ 2017ൽ ‘ആട് 2’ ഇറക്കുകയും അത് കേരള ബോക്സ്ഓഫീസിനെ എടുത്തിട്ട് അമ്മാനമാടുകയും ചെയ്തു. ആ അത്യപൂർവമായ വിജയത്തിന്റെ സ്വാഭാവികമായ ഒരു അനന്തരഫലമാണ് ഇന്ന് റിലീസ് ചെയ്തിരിക്കുന്ന ‘ആട് 3’ എന്ന ബിഗ്ബഡ്ജറ്റ് ചിത്രം.
‘സമയം ഒരു നേർരേഖയല്ല...ഭൂതവും ഭാവിയും വർത്തമാനവും ഒരേ സമയം നിലനിൽക്കുന്നു. മനുഷ്യൻ എല്ലാ കാലത്തുമായി നിലനിൽക്കുന്നു’ എന്ന ഹെർമൻ ഹെസ്സേയുടെ വാക്കുകൾ എഴുതിക്കാണിച്ചുകൊണ്ടാണ് ‘ആട് 3’ തുടങ്ങുന്നത്. അതിനെ എല്ലാ അർത്ഥത്തിലും ന്യായീകരിക്കുന്ന മട്ടിലാണ് സിനിമയുടെ മുന്നോട്ട് പോക്ക്. ദശകങ്ങൾക്ക് അപ്പുറമുള്ള ടൈംലൈനിൽ നിന്നുകൊണ്ട് കഥ പറഞ്ഞു കൊണ്ട്, വർത്തമാനകാലത്തെ പോത്തുപ്പാറയിൽ ജീവിക്കുന്ന ഷാജി പാപ്പനിലേക്കും കൂട്ടരിലേക്കും എത്തിച്ച്, പിന്നെ അവരെ 1790കാലഘട്ടവുമായി കൂട്ടിയിണക്കി ഗംഭീരമായ ഒരു ബ്ലെൻഡിംഗ്.
ഷാജി പാപ്പന്റെയും കൂട്ടരുടെയും മണ്ടത്തരങ്ങളിൽ അധിഷ്ഠിതമായ കോമഡിയും ചീറ്റിപ്പോവുന്ന ഹീറോയിസവും കാണാൻ എത്തുന്ന മലയാളികളെ ഗംഭീരമായ ചിരിവിരുന്നിനൊപ്പം മേക്കിങ് കൊണ്ടും വിസ്മയിപ്പിക്കുന്നു മിഥുൻ മാനുവൽ. പാളിപ്പോവാൻ എല്ലാവിധ സാധ്യതയുമുള്ള ഒന്നാണ് ടൈം ട്രാവൽ വച്ചുള്ള കളി. പ്രത്യേകിച്ചും ആട് പോലൊരു ‘absured comedy’ പ്ലോട്ടിൽ. പക്ഷേ, ഇവിടെ തിയേറ്ററിൽ നിന്നിറങ്ങുമ്പോൾ ആവേശവും അടുത്ത പാർട്ടിലേക്കുള്ള ഉദ്വേഗവും പ്രേക്ഷകനിൽ ബാക്കിവെക്കാൻ സ്ക്രിപ്റ്റ് കൂടി കൈകാര്യം ചെയ്ത ഡയറക്ടർക്ക് സാധിക്കുന്നു.
മലയാളിയുടെ മനസിൽ നിറഞ്ഞു നിൽക്കുന്ന, പതിനഞ്ചോളം മിഴിവുള്ള കഥപാത്രങ്ങൾക്ക്, സമാനവ്യക്തിത്വമുള്ള periodic characters നെ സൃഷ്ടിച്ചു അവയെ establish ചെയ്യുന്നതാണ് ഒന്നര മണിക്കൂറുള്ള ഫസ്റ്റ് ഹാഫ്. ഒട്ടും ധൃതി പിടിക്കാതെയുള്ള ഒരു ഫൺ റൈഡ് ആണ് ഇത്. കൗണ്ടർ കോമഡി ഇത്രത്തോളം നിറഞ്ഞുനിൽക്കുന്നതും ക്ലിക്കാവുന്നതുമായ ഒരു അനുഭവം ഈയടുത്തൊന്നും ഉണ്ടായിട്ടില്ല എന്നത് കൊണ്ടാണ് നീളക്കൂടുതൽ ഉണ്ടായിട്ടും കാര്യമായ ലാഗ് ഫീൽ ചെയ്യാത്തത്.
സെക്കന്‍റ് ഹാഫിൽ കാര്യങ്ങൾ കുറേക്കൂടി ചടുലമാണ്. രണ്ടു കാലഘട്ടങ്ങൾ ഒരേ സമയം കൂട്ടിയിണക്കുമ്പോൾ ഉണ്ടാകാവുന്ന സ്വാഭാവികമായ ലെങ്ത് അവിടെയുമുണ്ട്. അവസാനമെത്തുമ്പോൾ പടം ഒട്ടും പ്രതീക്ഷിക്കാത്ത ഒരു conflict ലേക്കാണ് കാര്യങ്ങൾ എത്തിച്ചേരുന്നത്. ആവേശം അവിടെ പരകോടിയിൽ എത്തുന്നു. ഡയറക്ടർ എന്ന രീതിയിൽ മിഥുൻ മാനുവൽ തോമസിന്റെ എല്ലാവിധ maturity യും വളർച്ചയും പ്രകടമാക്കി കൊണ്ട് അവിടെ ‘ആട് 3’ സെക്കന്‍റ് പാർട്ടിലേക്കായി ടൈറ്റിൽ തെളിയുന്നു.
യാത്ര തുടങ്ങിയിട്ട് പത്തു വർഷങ്ങളായിട്ടും കഥാപാത്രങ്ങളെ അതേ മീറ്റർ പിടിച്ച് മുന്നോട്ട് കൊണ്ടുപോവാൻ സ്ക്രിപ്റ്റിനും അഭിനേതാക്കൾക്കും കഴിയുന്നു എന്നത് എടുത്തുപറയേണ്ട ഹൈലൈറ്റ്. ലുക്കും മാറുന്നില്ല, സ്വഭാവവും മാറുന്നില്ല, പെർഫോമൻസ് ലെവലും കൺസിസ്റ്റന്‍റ്...എന്തോന്നെടേയ് യിത്!!!
ആട് സീരീസിന്റെ കാര്യം പറഞ്ഞ പോലെ തന്നെ, ഷാജി പാപ്പൻ എന്ന നായക കഥപാത്രവും ലോകസിനിമയിൽ തന്നെ അപൂർവതയാണ്. മണ്ടനാണ്, എല്ലായിടത്തും പരാജയപ്പെടുന്നവനാണ്, നടുവെട്ടി കിടപ്പായപ്പോൾ ലൈംഗികശേഷി പോലും നഷ്ടപ്പെട്ടുവെന്ന് പറഞ്ഞു ഭാര്യയാൽ ഉപേക്ഷിക്കപ്പെട്ടവനാണ്. വേറെ എവിടെങ്കിലും കാണുമോ ഇങ്ങനെയൊക്കെയായിട്ടും പത്തുകൊല്ലം ആരാധകരുടെ നെഞ്ചിൽ സ്ഥിര താമസമാക്കിയ ഒരു ഹീറോ. ജയസൂര്യ സംബന്ധിച്ച് എത്ര വർഷം കരിയർ ബ്രെയ്ക്ക് വന്നാലും fixed ഡെപ്പോസിറ്റ് ആയിക്കിടക്കുന്ന ഒരു അമൂല്യ നിധിയാണ് പാപ്പൻ.
Dude ന്റെയും സാത്താൻ സേവിയറിന്റെയും ഇൻട്രോ സീനുകൾക്ക് തിയേറ്റർ കുലുങ്ങും മട്ടിൽ കിട്ടുന്ന കയ്യടിയും ആരവവും വിനായകനും സണ്ണി വെയിനും ഒരു അസെറ്റ് തന്നെ. വിജയ് ബാബു, ഇന്ദ്രൻസ്, സൈജു, ധർമജൻ, സുധി കോപ്പ, രൺജി പണിക്കർ തുടങ്ങി ആരും തന്നെ പാളിയിട്ടില്ല സിനിമയിൽ. ആണുങ്ങൾ നിറഞ്ഞു മേയുന്ന സ്‌ക്രീനിൽ, ഇവർക്കെല്ലാം ഓപ്പോസിറ്റ് നിന്ന് അലിയാ ബൂർണേ എന്ന കനേഡിയൻ ലേഡി നടത്തുന്ന മാസ്മരികപ്രകടനം കണ്ണഞ്ചിപ്പിക്കുന്നതാണ്. സ്ക്രീൻ പ്രസൻസിലും ആക്ഷൻ സീനുകളിലും വെടിച്ചില്ല്.
ഷാൻ റഹ്മാന്റെ ക്യാരക്റ്റർ തീം മ്യൂസിക്കുകൾ അതേപോലെ നില നിർത്തിക്കൊണ്ട് ഡോൺ വിൻസെന്‍റ് പുതുതായി നടത്തിയിരിക്കുന്ന പെട പടത്തിന്റെ ലെവൽ പതിന്മടങ് കൂട്ടുന്ന ഐറ്റമാണ്.
Making നെ കുറിച്ച് മുൻപേ പറഞ്ഞു, സിനിമട്ടോഗ്രാഫി അഖിൽ ജോർജ്, എഡിറ്റിംഗ് ലിജോ പോൾ എന്നിവരുടെ പ്രതിഭ തെളിയിക്കുന്നതാണ് periodic സീനുകളും അവയുടെ സങ്കലനവും. ഒരു ഘട്ടത്തിലും ദാരിദ്രം പിടിച്ചൊരു സിനിമയായി തോന്നിപ്പിക്കുന്ന ഒറ്റ സീനുകളും എവിടെയുമില്ല.
2015ലെ വടംവലിയിൽ ഫസ്റ്റ് പ്രൈസ് ആയി വന്ന ആട് ഒരു മ്യൂസിക് ബിറ്റിൽ ഒഴികെ എവിടെയും ഇല്ലെങ്കിലും അത് തുടങ്ങിവച്ച ബാറ്റിൽ തുടരുകയാണ്, വേറെ ഡയമെൻഷനുകളിലേക്ക്. പിന്നണിക്കാർക്ക് അഭിമാനിക്കാം. മലയാളികൾക്ക് ആനന്ദിക്കാം. നിർമാതാക്കൾക്ക് ആഹ്ലാദിക്കാം. വിജയ് ബാബുവിനോപ്പം വേണു കുന്നപ്പള്ളി കൂടി ഉണ്ട് പ്രൊഡ്യൂസർ ആയി. പെരുന്നാളും വെക്കേഷനും സെറ്റ് ആണ്!