‘ഫോട്ടോഗ്രാഫർ ഒരു വലിയ ബുക്ക് കൊണ്ടുവന്നിട്ട്, സിന്ധു അതിനു മുകളിൽ ഇരിക്കാൻ പറഞ്ഞു...’: ഓർമ പങ്കുവച്ച് കൃഷ്ണ കുമാർ Krishna Kumar Shares Heartwarming Throwback Photo with Wife Sindhu
ഭാര്യ സിന്ധുവിനൊപ്പമുളള ഒരു പഴയ ചിത്രം പങ്കുവച്ച് നടന്‍ കൃഷ്ണ കുമാർ. 1994 – ല്‍, കല്യാണം കഴിഞ്ഞ വര്‍ഷം ബാങ്കില്‍ ജോയിന്‍റ് അക്കൗണ്ട് തുടങ്ങാന്‍ വേണ്ടി എടുത്ത ചിത്രമാണിതെന്ന് കൃഷ്ണകുമാര്‍ കുറിച്ചു. ‘1994 ലിൽ കല്യാണം കഴിഞ്ഞ വർഷം, SBT യിൽ ഒരു ജോയിന്‍റ് അക്കൗണ്ട് തുടങ്ങാൻ വേണ്ടി എടുത്ത ഒരു ഫോട്ടോ

ഭാര്യ സിന്ധുവിനൊപ്പമുളള ഒരു പഴയ ചിത്രം പങ്കുവച്ച് നടന്‍ കൃഷ്ണ കുമാർ. 1994 – ല്‍, കല്യാണം കഴിഞ്ഞ വര്‍ഷം ബാങ്കില്‍ ജോയിന്‍റ് അക്കൗണ്ട് തുടങ്ങാന്‍ വേണ്ടി എടുത്ത ചിത്രമാണിതെന്ന് കൃഷ്ണകുമാര്‍ കുറിച്ചു.
‘1994 ലിൽ കല്യാണം കഴിഞ്ഞ വർഷം, SBT യിൽ ഒരു ജോയിന്‍റ് അക്കൗണ്ട് തുടങ്ങാൻ വേണ്ടി എടുത്ത ഒരു ഫോട്ടോ ആണിത്.
ഇടയ്ക്കിടെ ചില സുഹൃത്തുക്കൾ ഈ ഫോട്ടോ അയച്ചിട്ട് പറയും, ഈ ഫോട്ടോ ഞങ്ങൾക്കിഷ്ടമാണ് എന്നു... ഈ ഫോട്ടോ എടുത്തപ്പോൾ നടന്ന ഒരു ചെറിയ വിഷയം ഞാനും സിന്ധുവും ഓർക്കും ചിരിക്കും...
പട്ടം പ്ലാമൂട് ഉള്ള ഒരു സ്റ്റുഡിയോയിൽ ആണ് എടുത്തത്. അവിടെ ഉണ്ടായിരുന്ന ഒരു കുഷൻ ഉള്ള ഒരു ബെഞ്ച്. അതിൽ ഞങ്ങൾ രണ്ടുപേരും ഇരുന്നു. ഫോട്ടോ എടുക്കുന്നതിനു മുൻപ് ഫോട്ടോഗ്രാഫർ എങ്ങോട്ടോ പോയി ഒരു വലിയ ലെഡ്ജർ പോലത്തെ ഒരു ബുക്ക് കൊണ്ടുവന്നിട്ടു പറഞ്ഞു സിന്ധു ഒന്നു എണീറ്റെ.. എണീറ്റപ്പോൾ ബെഞ്ചിൽ അത് വെച്ചു, എന്നിട്ട് അതിനു മുകളിൽ ഇരിക്കാൻ പറഞ്ഞു. സിന്ധു ചോദിച്ചു അതെന്തിനാ..? അയാൾ പറഞ്ഞു height ഒന്നു അഡ്ജസ്റ്റ് ചെയ്യാനാ.. എന്നാലേ മാച്ച് ആകൂ...ഞങ്ങൾ അന്യോന്യം നോക്കി ചിരിച്ചു. ഫോട്ടോഗ്രാഫർ ഫോട്ടോ എടുത്തു.
കുറച്ചു ദിവസങ്ങൾക്കു ശേഷം ഫോട്ടോ വാങ്ങാൻ പോയി. നോക്കിയപ്പോൾ സിന്ധുവിന് എന്നെക്കാൾ ഉയരം..അപ്പോഴും ഞങ്ങൾ അന്യോന്യം നോക്കി.. ചിരിച്ചു. ഉയരം കൂടിയതിനാൽ സിന്ധു വളരെ ഹാപ്പി. ഞാനും ഫോട്ടോഗ്രഫറും ഹാപ്പി...ഇന്നും വാട്സാപ്പിൽ ഒരു സുഹൃത്ത് ഈ ഫോട്ടോ ഷെയർ ചെയ്തു..കണ്ടപ്പോൾ ഒരു സുഖം തോന്നി.. പഴയതാണ്. കളർ അല്ല.. പക്ഷെ എന്തോ ഒരിഷ്ടം.. ആ സുഖവും സന്തോഷവും നിങ്ങളുമായി ഷെയർ ചെയ്യുന്നു.. ’ എന്നാണ് ചിത്രത്തിനൊപ്പം കൃഷ്ണകുമാറിന്റെ കുറിപ്പ്.
നിരവധിയാളുകളാണ് കൃഷ്ണകുമാറിന്റെ കുറിപ്പിനു താഴെ കമന്റുകളുമായി എത്തുന്നത്.