‘എന്റെ ഹൃദയം വിങ്ങുകയാണ്, ഇത്രയധികം അസ്വസ്ഥനാകുന്നത് അപൂർവം’; സന്തോഷ് നായരുടെ വിയോഗത്തിൽ റഹ്മാൻ Rahman's Heartfelt Tribute to Late Actor Santhosh Nair
നടനും സുഹൃത്തുമായ സന്തോഷ് നായരുടെ ആകസ്മിക വിയോഗത്തില്‍ ഹൃദയനിര്‍ഭരമായ കുറിപ്പുമായി നടൻ റഹ്മാൻ. വാഹനാപകടത്തിൽ സന്തോഷ് കൊല്ലപ്പെട്ട വാർത്ത ഞെട്ടലോടെയാണ് കേട്ടതെന്നും, ഇതിനുമുമ്പ് ഇത്രയധികം താൻ അസ്വസ്ഥനായിട്ടില്ലെന്നും റഹ്മാൻ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. സ്ക്രീനിൽ വില്ലനായിരുന്നെങ്കിലും ജീവിതത്തിൽ

നടനും സുഹൃത്തുമായ സന്തോഷ് നായരുടെ ആകസ്മിക വിയോഗത്തില്‍ ഹൃദയനിര്‍ഭരമായ കുറിപ്പുമായി നടൻ റഹ്മാൻ. വാഹനാപകടത്തിൽ സന്തോഷ് കൊല്ലപ്പെട്ട വാർത്ത ഞെട്ടലോടെയാണ് കേട്ടതെന്നും, ഇതിനുമുമ്പ് ഇത്രയധികം താൻ അസ്വസ്ഥനായിട്ടില്ലെന്നും റഹ്മാൻ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. സ്ക്രീനിൽ വില്ലനായിരുന്നെങ്കിലും ജീവിതത്തിൽ നന്മയുള്ള മനുഷ്യനായിരുന്നു അദ്ദേഹമെന്നും റഹ്മാൻ കുറിക്കുന്നു.
"ദാരുണമായ വാഹനാപകടത്തിൽ എന്റെ സുഹൃത്ത് സന്തോഷ് നായർ അകാലത്തിൽ അന്തരിച്ചു എന്ന വാർത്ത അതീവ ദുഃഖത്തോടെയും ഞെട്ടലോടെയുമാണ് കേട്ടത്. ഞങ്ങൾ ഒരുമിച്ചാണ് സിനിമാ മേഖലയില്‍ എത്തിയത്. സ്ക്രീനിൽ മിക്കപ്പോഴും എതിരാളികളായി നിരവധി സിനിമകളിൽ ഞങ്ങൾ ഒരുമിച്ച് അഭിനയിച്ചു. അദ്ദേഹം വില്ലനായി വേഷമിട്ടു. പക്ഷേ, യഥാർഥത്തിൽ അദ്ദേഹം ദയാലുവായ മനുഷ്യനും എന്റെ നല്ലൊരു സുഹൃത്തുമായിരുന്നു.
ഞങ്ങൾ എന്നും കാണുന്നവരല്ല, എന്നാല്‍ മനോഹരമായ പഴയകാല ഓർമ്മകൾ ഫോണിലൂടെ പുതുക്കുമായിരുന്നു. എനിക്ക് അദ്ദേഹത്തോട് ഒരു പ്രത്യേക ഇഷ്ടം ഉണ്ടായിരുന്നു, എന്താണെന്ന് എനിക്ക് കൃത്യമായി വിശദീകരിക്കാൻ കഴിയില്ല.
സിനിമയിലെ പാക്കപ്പ് കഴിഞ്ഞുള്ള സമയങ്ങളിലായിരുന്നു ഞങ്ങളുടെ സൗഹൃദം ശരിക്കും പൂത്തിരുന്നത്. ഹോട്ടൽ മുറികളിൽ ഇരുന്ന് ടിവി കണ്ടും ഭക്ഷണം പങ്കുവച്ചും ഒന്നിനെക്കുറിച്ചും ആകുലപ്പെടാതെ ചിരിച്ചും കഴിഞ്ഞ ലളിതവും സന്തോഷകരവുമായ നിമിഷങ്ങൾ. ഞാൻ എന്നും വിലമതിക്കുന്ന നിഷ്കളങ്കവും സന്തോഷം നിറഞ്ഞതുമായ വർഷങ്ങളായിരുന്നു അത്.
ഈ വാർത്ത കേട്ടപ്പോൾ എന്റെ ഹൃദയത്തില്‍ ഭാരം പോലെ. ഞാൻ ഇത്രയധികം അസ്വസ്ഥനാകുന്നത് അപൂർവമാണ്. അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു. പ്രിയസുഹൃത്തേ, നീ എന്നും ഓർമ്മിക്കപ്പെടും. അദ്ദേഹത്തിന്റെ കുടുംബത്തെ അനുശോചനം അറിയിക്കുന്നു."- റഹ്മാൻ വികാരാധീനനായി കുറിച്ചു.