‘ആ നീല ചെക്ക് ഷർട്ട് ഇട്ടിരിക്കുന്നത് എന്റെ കൂട്ടുകാരനാണ് എന്ന് കരുതണ്ട, ഉപ്പച്ചിയാണ്’! വൈറലായി യുവസംവിധായകന്റെ പോസ്റ്റ്
ഹ്രസ്വ ചിത്ര സംവിധായകനും ചലച്ചിത്ര പ്രവർത്തകനുമായ ഷഹാദ് നിലമ്പൂർ ഫെയ്സ്ബുക്കിൽ എഴുതിയ കുറിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ കവരുന്നത്. ‘ഒപ്പന’ എന്ന ഹ്രസ്വചിത്രത്തിന്റെ ചിത്രീകരണത്തിനിടെ പകർത്തിയ ഒരു ചിത്രം പങ്കുവച്ച്, തന്റെ അച്ഛനെക്കുറിച്ചാണ് ഷഹാദ് ഈ മനോഹരമായ കുറിപ്പ്

ഹ്രസ്വ ചിത്ര സംവിധായകനും ചലച്ചിത്ര പ്രവർത്തകനുമായ ഷഹാദ് നിലമ്പൂർ ഫെയ്സ്ബുക്കിൽ എഴുതിയ കുറിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ കവരുന്നത്. ‘ഒപ്പന’ എന്ന ഹ്രസ്വചിത്രത്തിന്റെ ചിത്രീകരണത്തിനിടെ പകർത്തിയ ഒരു ചിത്രം പങ്കുവച്ച്, തന്റെ അച്ഛനെക്കുറിച്ചാണ് ഷഹാദ് ഈ മനോഹരമായ കുറിപ്പ് എഴുതിയിരിക്കുന്നത്.
ഷഹാദ് നിലമ്പൂർ എഴുതിയ കുറിപ്പ് വായിക്കാം:
ആ നീല ചെക്ക് ഷർട്ട് ഇട്ടിരിക്കുന്നത് എന്റെ കൂട്ടുകാരനാണ് എന്ന് കരുതണ്ട..
എന്റെ " ഉപ്പച്ചിയാണ്.. "?
പഠിക്കുന്ന സമയത്ത് എന്റെ ഒരു പ്രോഗ്രസ്സ് കാർഡ് ഒപ്പിടാൻ പോലും പുള്ളിക്ക് വരാൻ പറ്റിയത് എന്റെ ഓർമയിലില്ല..
ഒരൊറ്റ വട്ടം വന്നതാകട്ടെ പോളിക്ക് പഠിച്ചപ്പോൾ കാണിച്ചു കൂട്ടിയ തല്ലു കൊള്ളിത്തരത്തിന് തമിഴൻ എച്ച്. ഓ. ഡി യുടെ ചീത്തകേൾക്കാൻ ??
ജീവിതത്തിൽ എന്റെ ആഗ്രഹവുമായി കൊച്ചിക്ക് പോരുമ്പോൾ ആകുലതകളുണ്ടെങ്കിലും ജീവിക്കാനുള്ള വാശി തന്നതും ഉപ്പച്ചിയുടെ വാക്കുകൾ..
ഒരച്ഛന്റെ പേടിയാവാം ❤️
തോൽക്കരുത് എന്ന വാക്കുകൾ..
ഷോർട്ഫിലിം ആണെങ്കിൽ കൂടെ
23 കൊല്ലം ഞങ്ങൾ 4 പേർക്ക് വേണ്ടി പ്രവാസിയായി ജീവിച്ച പുള്ളിയെ അടുത്തിരുത്തി ആക്ഷൻ വിളിച്ച്ചപ്പോഴാണ് മകനെന്ന നിലയിൽ ഏറ്റവും കൂടുതൽ സന്തോഷം കൊടുത്ത ഒരു നിമിഷം..!! അതാണീ ഈ ചിത്രം .. "
Shijin P Raj എന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ ചിത്രം സമ്മാനിച്ചതിന് നന്ദി ❤️
പിന്നീട് പലരും എതിർത്തപ്പോഴും മകന്റെ ആഗ്രഹത്തിന്റെ കൂടെ ചങ്ക് പറിച്ചു നിന്ന ഉപ്പച്ചി..
പൌലോ കൊയ്‌ലോ എന്തൊക്കയോ പറഞ്ഞോണ്ട് ഞാൻ വേറൊന്നും പറയുന്നില്ല..?
Nb: എന്നെക്കാളും ഒപ്പനയുടെ വർക്കുകളുടെ കാര്യത്തിൽ ആകുലപ്പെടുന്നത് പുള്ളികാരനാണ് എന്നു തോന്നുന്നു.. ??
❤️❤️love you uppachii❤️❤️