ചിത്രവും വന്ദനവും കിഴക്കുണരും പക്ഷിയും ഒരുക്കിയ നിർമാതാവ്: പി.കെ.ആർ പിള്ളയ്ക്ക് ആദരാഞ്ജലികൾ...
പ്രശസ്ത ചലച്ചിത്ര നിർമാതാവ് പി.കെ.ആർ പിള്ള അന്തരിച്ചു. 92 വയസ്സായിരുന്നു. ഷിര്‍ദിസായി ക്രിയേഷന്‍സ് എന്ന നിർമാണക്കമ്പനിയുടെ ഉടമയായിരുന്നു. ചിത്രം, വന്ദനം, കിഴക്കുണരും പക്ഷി, അമൃതംഗമയ തുടങ്ങി 16 സിനിമകള്‍ നിർമിച്ചു. ഏറെക്കാലമായി സിനിമാരംഗത്തു സജീവമല്ലായിരുന്നു. ആരോഗ്യപ്രശ്നങ്ങളും

പ്രശസ്ത ചലച്ചിത്ര നിർമാതാവ് പി.കെ.ആർ പിള്ള അന്തരിച്ചു. 92 വയസ്സായിരുന്നു. ഷിര്‍ദിസായി ക്രിയേഷന്‍സ് എന്ന നിർമാണക്കമ്പനിയുടെ ഉടമയായിരുന്നു. ചിത്രം, വന്ദനം, കിഴക്കുണരും പക്ഷി, അമൃതംഗമയ തുടങ്ങി 16 സിനിമകള്‍ നിർമിച്ചു. ഏറെക്കാലമായി സിനിമാരംഗത്തു സജീവമല്ലായിരുന്നു. ആരോഗ്യപ്രശ്നങ്ങളും ഓർമക്കുറവുമുണ്ടായിരുന്നു.
എറണാകുളം ജില്ലയിലെ കൂത്താട്ടുകുളം സ്വദേശിയാണ്. മുംബൈയിൽ അദ്ദേഹത്തിന് കയറ്റുമതി ബിസിനസായിരുന്നു. ഇന്ദിര ഗാന്ധിയുമായി സൗഹൃദമുണ്ടായിരുന്ന പിള്ള അക്കാലത്ത് മുംബൈ മുനിസിപ്പാലിറ്റിയിൽ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മൽസരിച്ചിട്ടുണ്ട്. 1984 ല്‍ ‘വെപ്രാളം’ എന്ന സിനിമയിലൂടെയായിരുന്നു ചലച്ചിത്രനിർമാണരംഗത്തേക്കുള്ള പ്രവേശനം. അതിൽ അഭിനയിച്ചിട്ടുമുണ്ട്. തത്തമ്മേ പൂച്ച പൂച്ച, വെപ്രാളം, ഓണത്തുമ്പിക്കൊരൂഞ്ഞാൽ, പുലി വരുന്നേ പുലി, ഒരു യുഗസന്ധ്യ, ശോഭ്‌രാജ്, അമൃതം ഗമയ, ചിത്രം, വന്ദനം, അർഹത, കിഴക്കുണരും പക്ഷി, റാപ്പിഡ് ആക്ഷൻ ഫോഴ്സ്, ഊമപ്പെണ്ണിനു ഉരിയാടാപ്പയ്യൻ, പ്രണയമണിത്തൂവൽ എന്നിവയാണ് പിള്ള നിർമിച്ച മറ്റു പ്രധാന ചിത്രങ്ങൾ. 2002 ൽ പുറത്തിറങ്ങിയ പ്രണയമണിത്തൂവലാണ് അവസാനം നിർമിച്ചത്. ഭാര്യ: രമ ആർ. പിള്ള. മക്കൾ: രാജേഷ്, പ്രീതി, സോനു, പരേതനായ സിദ്ധാർഥ്.