‘സനൽ അണ്ണന്റെ കൊച്ച്’: ആക്ഷൻ ഹീറോ ബിജുവിലെ കുട്ടിത്താരം: പരിചയപ്പെടുത്തി നടി അഭിജ
‘സനൽ അണ്ണന്റെ കൊച്ച്’: ആക്ഷൻ ഹീറോ ബിജുവിലെ കുട്ടിത്താരം: പരിചയപ്പെടുത്തി നടി അഭിനിവിൻ പോളി ചിത്രം ആക്ഷൻ ഹീറോ ബിജുവിലെ കണ്ണുനയിച്ചൊരു രംഗം. പൊലീസ് സ്റ്റേഷനിൽ ഭാര്യ തള്ളിപ്പറയുന്ന ഭർത്താവിന്റെ രംഗം ഇന്നും കണ്ടിരിക്കുമ്പോൾ ഒരു നോവാണ്. സുരാജ് വെഞ്ഞാറമൂടിന്റെ ഗംഭീര പ്രകടനമാണ് ആ രംഗത്തെ

‘സനൽ അണ്ണന്റെ കൊച്ച്’: ആക്ഷൻ ഹീറോ ബിജുവിലെ കുട്ടിത്താരം: പരിചയപ്പെടുത്തി നടി അഭിനിവിൻ പോളി ചിത്രം ആക്ഷൻ ഹീറോ ബിജുവിലെ കണ്ണുനയിച്ചൊരു രംഗം. പൊലീസ് സ്റ്റേഷനിൽ ഭാര്യ തള്ളിപ്പറയുന്ന ഭർത്താവിന്റെ രംഗം ഇന്നും കണ്ടിരിക്കുമ്പോൾ ഒരു നോവാണ്. സുരാജ് വെഞ്ഞാറമൂടിന്റെ ഗംഭീര പ്രകടനമാണ് ആ രംഗത്തെ ജീവസുറ്റതാക്കിയത്. സ്വന്തം മകളെ സ്നേഹിക്കാനോ സ്വീകരിക്കാനോ കഴിയാതെ പൊലീസ് സ്റ്റേഷനിൽ നിസഹാനായി ഇരിക്കുന്ന സുരാജിന്റെ അച്ഛൻ കഥാപാത്രം സിനിമയിലെ ഏറ്റവും ഹൃദയഹാരിയായ കഥാപാത്രം കൂടിയാണ്. ‘‘കൊച്ച് സനൽ അണ്ണന്റെയാ സാറേ’’ എന്ന് ഭാര്യ പറയുമ്പോൾ സുരാജ് നോക്കിയ നോട്ടം പ്രേക്ഷകരുടെ ഉള്ളിലേക്കാണ് ആഴ്ന്നിറങ്ങിയത്.
ഇപ്പോഴിതാ ആ സീനിലെ നിഷ്ക്കളങ്കമായ പ്രകടത്തിനുടമയായ ‘സനൽ അണ്ണന്റെ മകളെ’ പരിചയപ്പെടുത്തുകയാണ് നടി അഭിജ ശിവകല. ഏവരുടെയും കണ്ണുടക്കിയ കുട്ടിത്താരത്തിന്റെ പുതിയ ചിത്രവുമായാണ് നടി എത്തുന്നത്. സുരാജിന്റെ ഭാര്യയായി അഭിനയിച്ച അഭിജ ശിവകല അന്ന് മകളായി അഭിനയിച്ച കുട്ടിയോടൊപ്പമുള്ള പുതിയ ചിത്രവുമായി എത്തിയിരിക്കുകയാണ്. ‘
‘ഇതാരാണെന്നു മനസ്സിലായോ?’’ എന്ന കുറിപ്പുമായി ഒരു പെൺകുട്ടിയുടെ ചിത്രം അഭിജ സോഷ്യൽ മീഡിയയിൽ പങ്കുവച്ചു. അടുത്ത ഫോട്ടോയിലാണ് ആ യുവതി ആക്‌ഷൻ ഹീറോ ബിജുവിൽ അഭിജയുടെയും സുരാജിന്റെയും മകളായി അഭിനയിച്ച കൊച്ചുമിടുക്കി ഫാത്തിമ ഫർസാന ആണെന്നു മനസ്സിലാകുന്നത്. ഫാത്തിമ ഫർസാനയുടെ പുതിയ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.
‘‘ഇതാരാ എന്റെ കൂടെ എന്ന് മനസ്സിലായോ? നിങ്ങൾക്ക് പരിചയമുള്ള ഒരാളാണ്. ഒന്ന് ഊഹിച്ചു നോക്കൂ, മനസിലായവർ കമന്റ് ചെയ്താൽ ആളെ വെളിപ്പെടുത്താം. അല്ലെങ്കിൽ ഇടതുവശത്തേക്ക് മറിച്ചു നോക്കൂ, ഇവൾ ഫാത്തിമ ഫർസാന.’’ ചിത്രത്തോടൊപ്പം അഭിജ കുറിച്ചു. പുതിയ ചിത്രത്തോടൊപ്പം ആക്‌ഷൻ ഹീറോ ബിജുവിലെ പൊലീസ് സ്റ്റേഷൻ രംഗത്തിന്റെ ചിത്രവും അഭിജ പങ്കുവച്ചിട്ടുണ്ട്.
നിവിൻ പോളിയെ നായകനാക്കി ഏബ്രിഡ് ഷൈൻ സംവിധാനം ചെയ്ത ‘ആക്‌ഷൻ ഹീറോ ബിജു’ 2016ലാണ് റിലീസ് ചെയ്തത്.