‘എന്നെക്കുറിച്ചോ എന്റെ ജീവിതത്തെക്കുറിച്ചോ നിങ്ങൾക്ക് എന്തറിയാം...’: അനുപമ പരമേശ്വരൻ ചോദിക്കുന്നു Anupama Parameswaran Clarifies Social Media Posts at 'Crazy Kalyanam' Teaser Launch
സമീപകാലത്ത് താരം പങ്കുവെച്ച ഇൻസ്റ്റഗ്രാം പോസ്റ്റുകളെക്കുറിച്ചുള്ള ചർച്ചകൾക്ക് മറുപടിയായി, നടി അനുപമ പരമേശ്വരൻ 'ക്രേസി കല്യാണം' എന്ന പുതിയ തെലുങ്ക് ചിത്രത്തിന്റെ ടീസർ ലോഞ്ചിനിടെ പ്രതികരിച്ചു. തൻ്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ പങ്കുവെക്കുന്നത് വ്യക്തിപരമായ ചിന്തകളാണെന്നും, അവ ആരെയും ലക്ഷ്യമിട്ടുള്ളതല്ലെന്നും നടി വ്യക്തമാക്കി. ഒരു സ്ത്രീയുടെ ജീവിതത്തിലെ മാറ്റങ്ങളെക്കുറിച്ചാണ് താൻ സംസാരിച്ചതെന്നും, അതിൽ അഭിമാനമുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. ആളുകൾക്ക് അവരവരുടെ ധാരണകളുണ്ടാകാം, എന്നാൽ സോഷ്യൽ മീഡിയയിൽ തങ്ങൾക്ക് ഇഷ്ടമുള്ളത് പോസ്റ്റ് ചെയ്യാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും അനുപമ പറഞ്ഞു. ബദ്രപ്പ ഗജുല സംവിധാനം ചെയ്യുന്ന 'ക്രേസി കല്യാണം' റിലീസിന് തയ്യാറെടുക്കുകയാണ്.

സമീപകാലത്ത് നടി അനുപമ പരമേശ്വരൻ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ചില പോസ്റ്റുകൾ വലിയ ചർച്ചയായിരുന്നു. ഇപ്പോഴിതാ, പുതിയ പുതിയ തെലുങ്ക് സിനിമ ‘ക്രേസി കല്യാണം’ ടീസർ ലോഞ്ചിനിടെ ഇതുമായി ബന്ധപ്പെട്ട ചോദ്യത്തിന് താരം നൽകിയ മറുപടിയാണ് വൈറൽ.
തന്റെ പോസ്റ്റുകൾ ആരെയെങ്കിലും ലക്ഷ്യമിട്ടുള്ളതല്ലെന്നും അവ പൂർണമായും വ്യക്തിപരമായ ചിന്തകളാണെന്നും അനുപമ വ്യക്തമാക്കി.
‘‘അത് എന്റെ സോഷ്യൽ മീഡിയ അക്കൗണ്ടാണ്. എന്ത് പോസ്റ്റ് ചെയ്യണമെന്ന് തീരുമാനിക്കുന്നത് ഞാനാണ്. ഞാൻ ആരോടും എന്തെങ്കിലും പറഞ്ഞതോ വികാരങ്ങൾ പുറത്തുവിട്ടതോ അല്ല. ഒരു സ്ത്രീയുടെ ജീവിതത്തിൽ സംഭവിക്കുന്ന മാറ്റങ്ങളെ കുറിച്ചാണ് ഞാൻ സംസാരിച്ചത്. അങ്ങനെ പറഞ്ഞതിൽ എനിക്ക് അഭിമാനമുണ്ട്.
എന്നെക്കുറിച്ചോ എന്റെ ജീവിതത്തെക്കുറിച്ചോ നിങ്ങൾക്ക് എന്തറിയാം ? ആളുകൾ അവരവരുടെ ധാരണകൾ ഉണ്ടാക്കുകയാണ്. അത് അവരുടെ ഇഷ്ടമാണ്. ഞങ്ങളുടെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ ഞങ്ങൾക്ക് ഇഷ്ടമുള്ളത് ഞങ്ങൾ പോസ്റ്റ് ചെയ്യും’.– അനുപമ പറഞ്ഞു.
അതേസമയം, ‘ക്രേസി കല്യാണം’ റിലീസിനൊരുങ്ങുകയാണ്. ബദ്രപ്പ ഗജുല സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നരേഷ്, തരുണ്‍ ഭാസ്‌കർ, അഖിൽ ഉദ്ദേമരി എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.