നടി മഞ്ജു പിള്ളയുടെ 47-ാം വയസ്സിലെ സൗന്ദര്യവും ആത്മവിശ്വാസവും പ്രശംസിക്കപ്പെടുന്നതിനോടൊപ്പം, അവരുടെ മകളെ പേരെടുത്ത് പറഞ്ഞ് കളിയാക്കിയവർക്കെതിരെ സാമൂഹ്യ പ്രവർത്തക റഫീല നിസാർ അഹമ്മദ് ശക്തമായി പ്രതികരിച്ചു. സ്ത്രീകൾക്ക് 40 വയസ്സു കഴിഞ്ഞാൽ ലോകം കൂടുതൽ വിശാലമാകുമെന്നും പക്വതയും കാഴ്ചപ്പാടിൽ വ്യക്തതയും വർദ്ധിക്കുമെന്നും അവർ അഭിപ്രായപ്പെട്ടു. സെലിബ്രിറ്റികൾക്കെതിരെ അധിക്ഷേപകരമായ പരാമർശങ്ങൾ നടത്തുന്ന യൂട്യൂബർമാർ ഉൾപ്പെടെയുള്ളവർക്കെതിരെ നിയമനടപടികൾ ഉണ്ടാകുമെന്നും, ഇത് സ്ത്രീകളോടുള്ള പരിഗണന കൊണ്ടോ മറ്റ് കാരണങ്ങൾ കൊണ്ടോ ആണോ എന്ന് വ്യക്തമല്ലെന്നും അവർ സൂചിപ്പിച്ചു. മോഡലിംഗ്, അഭിനയം തുടങ്ങിയ മേഖലകളിൽ വ്യത്യസ്ത വേഷങ്ങൾ ചെയ്യേണ്ടി വരുമെങ്കിലും, അശ്ലീല പരാമർശങ്ങളുമായി മുന്നോട്ട് പോയാൽ നിയമം അവരെ തേടിയെത്തിയേക്കാം എന്നും അവർ മുന്നറിയിപ്പ് നൽകി.

നടി മഞ്ജു പിള്ളയെക്കുറിച്ച് റഫീല നിസാർ അഹമ്മദ് പങ്കുവച്ച കുറിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.

സ്ത്രീകളുടെ ലോകം വിശാലമാകുന്നത് നാൽപതുകളിലാണെന്നും കുശുമ്പുള്ളവരാണ് മകളുടെ പേര് പറഞ്ഞ് മഞ്ജു പിള്ളയെ കളിയാക്കുന്നതെന്നും റഫീല സോഷ്യൽ മീഡിയയിൽ കുറിച്ചു.

ADVERTISEMENT

‘സത്യത്തിൽ നാൽപ്പതുകളിൽ സ്ത്രീകളുടെ ലോകം കുറച്ചൂടെ വിശാലമാകും. പക്വതയേറും. മണ്ടൻ തീരുമാനങ്ങളെ തിരുത്തും. കാഴ്ച്ചപ്പാടുകൾക്ക് ക്ലാരിറ്റി കൂടും. നിലപാടുകളുണ്ടാകും. ഒപ്പം ജിമ്മിലൊക്കേ പോയി വർക്കൗട്ട് ചെയ്ത് ശരീരത്തേ ശ്രദ്ധിക്കും. ആരോഗ്യം മുഖ്യം ബിഗിലേ എന്ന നിർബന്ധ ബുദ്ധിയുണ്ടാകും. അതാണെന്ന് തോന്നുന്നു നാൽപ്പത് കഴിഞ്ഞ പെണ്ണുങ്ങളെ ഇങ്ങനെ നോക്കിയിരിക്കാൻ തോന്നുന്നത്.

പച്ചക്കളർ ചുരിദാറണിഞ്ഞ് മൊഞ്ചത്തിയായി ചെറുപുഞ്ചിരിയോടെ കോൺഫിഡൻസോടേ നടന്ന് വരുന്ന മഞ്ജു പിള്ളയെ കണ്ടാൽ കുറച്ച് നേരമിങ്ങനേ നോക്കിയിരിക്കാനേ തോന്നൂ ആർക്കും. കാരണമെന്താണെന്നോ നാൽപ്പത്തേഴാം വയസിൽ അവർ അത്രയേറേ ഭംഗിയായി ഇരിക്കുന്നത് കൊണ്ട് തന്നെ. നാൽപ്പതുകളിൽ സ്ത്രീകൾ കൂടുതൽ സുന്ദരികളാകുമെന്ന് കേട്ടിട്ടുണ്ട്.

ADVERTISEMENT

അഭിരാമി, ജ്യോതിക, മഞ്ജു വാര്യർ, മഞ്ജു പിള്ള, രഞ്ജിനി ഹരിദാസ് അങ്ങനേ കൊറേ പെണ്ണുങ്ങൾ. ഒന്നൂടെ മെലിഞ്ഞവർ കൂടുതൽ മൊഞ്ചത്തികളായി. നാൽപ്പതുകളിലെ മാജിക് തന്നെയാണ് ട്ടോ. കുശുമ്പുള്ളവർ പുട്ടി പൊത്തിയ അമ്മായിമാരെന്ന് പറഞ്ഞ് ആശ്വസിക്കും. അമ്മേടേ കുറച്ച് തുണി മോൾക്കും കൊടുക്കാമായിരുന്നൂന്ന് ആ റീലിനടിയിലേതോ കുശുമ്പി സേച്ചീടെ കമൻറ്.

മകളെ കുറിച്ച് ഒരമ്മയും കേൾക്കാൻ പാടില്ലാത്ത വാക്കുകൾ ഏതോ ഒരു ബീവി പറഞ്ഞപ്പോൾ ഞാൻ കരുതിയത് മഞ്ജു കേസുമായി പോകുമെന്ന് തന്നെയാണ്. പോകേണ്ടതായിരുന്നൂ. പക്ഷെ എന്തുകൊണ്ടോ അവർ സംയമനം പാലിക്കുന്നു. കേട്ടാലറക്കുന്ന വിധത്തിലുള്ള പദപ്രയോഗങ്ങളുമായി അവർ ആദ്യം രേണു സുധിയുടെ പിന്നാലെ ആയിരുന്നു. ഇപ്പോൾ അത് മറ്റു സെലിബ്രിറ്റികളിലേക്കും വ്യാപിപ്പിച്ച് തുടങ്ങി. രേണുവിന്റെ പരാതിയിൽ മറ്റൊരു യുട്യൂബറെ അറസ്റ്റ് ചെയ്തിരുന്നു.

ADVERTISEMENT

എന്നിട്ടും ഇവരെപ്പോലുള്ളവരെ നിയമം വഴി ഒന്നും ചെയ്യാനാകാത്തത് സ്ത്രീയെന്ന പരിഗണന കൊണ്ടാണോ അതോ ഡിസേബിലിറ്റിയുള്ളത് കൊണ്ടോണോയെന്ന് മനസിലാകുന്നില്ല. അമ്മയും മകളും രണ്ട് വ്യക്തികളാണ്. പ്രസവിച്ചു എന്നതിന്റെ പേരിൽ ഒരു പരിധിക്കപ്പുറം പ്രായപൂർത്തിയായ മക്കളെ വരുതിയിലാക്കാൻ ബോധമുള്ള മാതാപിതാക്കൾ ശ്രമിക്കില്ല.

മോഡലിംഗിൽ പലതരം വേഷങ്ങൾ ഇടേണ്ടതായി വരും. സിനിമകളിലും അങ്ങനെയൊക്കെ തന്നെ. എന്ന് വെച്ച് അശ്ലീല പദപ്രയോഗങ്ങളുമായി യൂട്യൂബിൽ അർമ്മാദിക്കുമ്പോൾ ഓർക്കണം വിലങ്ങുമായി വനിതാ പോലീസ് എപ്പോഴെങ്കിലും തേടിയെത്തിയേക്കാം’.– റഫീല നിസാർ അഹമ്മദ് കുറിച്ചതിങ്ങനെ.

Manju Pillai's Age-Defying Beauty Praised Amidst Social Media Scrutiny:

Manju Pillai's beauty and confidence at 47 are being praised, highlighting how women's worlds expand in their forties with increased maturity and clarity. Social media critic Rafeela Nizar Ahmed defended the actress against malicious comments targeting her daughter's name. Ahmed criticized online trolls for using vulgar language against celebrities, questioning why such individuals are not held accountable. She emphasized that mothers should not control adult daughters and that professional modeling and acting demand diverse roles, warning of legal repercussions for indecent online behavior.

ADVERTISEMENT