‘ഒരു മോശം സിനിമ അല്ല ചെയ്തതെന്ന ഉറച്ച ബോധ്യത്താലാണ് ഞാൻ ഇതെഴുതുന്നത്’: കുറിപ്പുമായി പ്രിൻസ് ജോയ് Director Prince Joy Shares Emotional Note on Titans
പ്രിൻസ് ജോയ് സംവിധാനം ചെയ്ത് ജയസൂര്യ, വിനായകൻ എന്നിവർ പ്രധാന വേഷത്തിലെത്തിയ 'ടൈറ്റൻസ്' എന്ന സിനിമയെക്കുറിച്ച് സംവിധായകൻ പങ്കുവെച്ച വൈകാരിക കുറിപ്പ് ശ്രദ്ധ നേടുന്നു. താൻ ഒരു മോശം സിനിമയല്ല ചെയ്തതെന്നും ഫാന്റസിയും റിയാലിറ്റിയും ചേർത്തുവെച്ചാണ് ചിത്രം ഒരുക്കിയതെന്നും അദ്ദേഹം വ്യക്തമാക്കി. ഒടിടിക്ക് വേണ്ടിയല്ല, തിയേറ്ററിലെ ആൾക്കൂട്ടത്തിന് വേണ്ടി ഒരുക്കിയ ഈ പരീക്ഷണ ചിത്രം തിയേറ്ററുകളിൽ നിന്ന് മാറുന്നതിന് മുൻപ് എല്ലാവരും കാണണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു.

തന്റെ പുതിയ സിനിമ ‘ടൈറ്റൻസ്’ നെ കുറിച്ച് സോഷ്യൽ മീഡിയയിൽ വൈകാരിക കുറിപ്പ് പങ്കുവച്ച് സംവിധായകൻ പ്രിൻസ് ജോയ്. താൻ ചെയ്തത് ഒരു മോശം സിനിമയല്ലെന്ന ഉറച്ച ബോധ്യമുണ്ടെന്നും ഒടിടി പ്ലാറ്റ്ഫോമിനല്ല ആൾക്കൂട്ടത്തിനുവേണ്ടി ചെയ്ത സിനിമയാണ് ടൈറ്റൻസെന്നും ഈ ചിത്രം തിയേറ്ററിൽനിന്ന് പോകുന്നതിനുമുൻപ് കാണണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.
‘ഒരു മോശം സിനിമ അല്ല ചെയ്തതെന്ന ഉറച്ച ബോധ്യത്താലാണ് ഞാൻ ഇതെഴുതുന്നത്. എന്ന് കരുതി മലയാളത്തിലെ കൾട്ട് ക്ലാസ്സിക് സിനിമയാണ് ടൈറ്റൻസ് എന്നും ഞങ്ങൾ പറയുന്നില്ല. ഫാന്റസിക്കും റിയാലിറ്റിക്കും ഇടയിൽ നിന്നുകൊണ്ടാണ് അതിന്റെ തിരക്കഥയെ ചിട്ടപ്പെടുത്തിയത്. അതിന്റെ പശ്ചാത്തലം ഗ്രൗണ്ടഡ് ആകണം എന്ന നിർബന്ധവും ഞങ്ങൾക്കുണ്ടായിരുന്നു.
നിങ്ങൾ തന്ന എല്ലാ നിരൂപണങ്ങളും എന്റെ takeaway ആണ്. ഇതുവരെ സിനിമ കാണാത്തവരോട്....അടുത്ത വീക്കെന്റിൽ കാണാമെന്ന് കരുതുന്നവരോട്.. ഫാന്റസി സിനിമകളെ സ്നേഹിക്കുന്നവരോട് … യുക്തിരഹിത തമാശകൾ ഇഷ്ടപ്പെടുന്നവരോട്..
എക്സ്പെരിമെൻറ് സിനിമകളെ സ്വാഗതം ചെയ്യുന്നവരോട്... OTT പ്ലാറ്റ്ഫോമിനല്ല., ആൾക്കൂട്ടത്തിന് വേണ്ടി ചെയ്ത സിനിമയാണ് ടൈറ്റൻസ്. കഴിയുമെങ്കിൽ പടം തിയേറ്ററിൽ കാണുക, തിയേറ്ററീന്ന് ടൈറ്റൻസ് ഇല്ലാതാവും മുന്നേ...’ എന്നാണ് പ്രിൻസ് ജോയി കുറിച്ചത്.
ജയസൂര്യ, വിനായകൻ, നിഹാൽ എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.