ഷെയ്ൻ നിഗം സണ്ണി വെയ്ൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ശ്യാം ശശി സംവിധാനം ചെയ്യുന്ന ‘വേല’യിലെ ‘പാതകൾ...’ എന്ന ഗാനത്തിന്റെ ലിറിക്കല്‍ വിഡിയോ എത്തി. സാം സി. എസ്സിന്റെ സംഗീത സംവിധാനത്തിൽ അൻവർ അലി ഗാനരചന നിർവഹിച്ചിരിക്കുന്ന ഈ ഗാനം ആലപിച്ചിരിക്കുന്നത് ഹരിചരൺ. പോലീസ് കൺട്രോൾ റൂമിന്റെ പശ്ചാത്തലത്തിൽ കഥ

ഷെയ്ൻ നിഗം സണ്ണി വെയ്ൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ശ്യാം ശശി സംവിധാനം ചെയ്യുന്ന ‘വേല’യിലെ ‘പാതകൾ...’ എന്ന ഗാനത്തിന്റെ ലിറിക്കല്‍ വിഡിയോ എത്തി.

സാം സി. എസ്സിന്റെ സംഗീത സംവിധാനത്തിൽ അൻവർ അലി ഗാനരചന നിർവഹിച്ചിരിക്കുന്ന ഈ ഗാനം ആലപിച്ചിരിക്കുന്നത് ഹരിചരൺ.

ADVERTISEMENT

പോലീസ് കൺട്രോൾ റൂമിന്റെ പശ്ചാത്തലത്തിൽ കഥ പറയുന്ന ചിത്രത്തിൽ ഷെയിൻ നിഗം ഉല്ലാസ് അഗസ്റ്റിൻ എന്ന പോലീസ് ഉദ്യോഗസ്ഥനെയും സണ്ണിവെയ്‌ൻ മല്ലികാർജുനൻ എന്ന കഥാപാത്രത്തേയും അവതരിപ്പിക്കുന്നു. അതിഥി ബാലനും സിദ്ധാർഥ് ഭരതനും ചിത്രത്തിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

സിൻസിൽ സെല്ലുലോയ്ഡിന്റെ ബാനറിൽ എസ്. ജോർജ് നിർമ്മിക്കുന്ന വേലയുടെ തിരക്കഥ എം. സജാസ്. ബാദുഷ പ്രൊഡക്ഷൻസാണ് ചിത്രത്തിന്റെ സഹനിർമ്മാതാക്കൾ. നവംബർ 10നാണ് ചിത്രം തിയറ്ററുകളിലെത്തും. ദുൽഖർ സൽമാന്റെ വേഫേറെർ ഫിലിംസ് ആണ് വിതരണം.

ADVERTISEMENT

ADVERTISEMENT
ADVERTISEMENT