സീമ നൽകിയ മറുപടി ആരുടെയും മനസ് നിറയ്ക്കും
‘വനിത’യ്ക്കു നൽകിയ എക്സ്ക്ലൂസീവ് അഭിമുഖത്തിൽ ഒരു ചോദ്യമായിരുന്നു ഇത്. ചോദ്യം കേട്ട ഉടൻ സീമ ഒരു നിമിഷം കണ്ണുകളടച്ചു, പിന്നെ പറഞ്ഞു...
"പരസ്പര ബഹുമാനമാണ് ഞങ്ങളുടെ വിജയരഹസ്യം. ശശിയേട്ടനും ഞാനും രണ്ടു വ്യക്തികളാണ്. ഒരാളുടെ കാര്യത്തിൽ മറ്റൊരാൾ ഇടപെടില്ല. അദ്ദേഹം ചെയ്യുന്ന സിനിമ ഏതാണെന്നു പോലും സീമ ചോദിക്കില്ല. സീമ അഭിനയിക്കുന്നത് ഏതു ചിത്രത്തിലാണെന്ന് ശശിയേട്ടനും തിരക്കാറില്ല. ഞങ്ങൾക്ക് പരസ്പരം അറിയാം. നല്ല കാലത്തും മോശം സമയത്തും ഞങ്ങൾ ഒരുമിച്ചു നിന്നു. അത് അറുത്തുമാറ്റാൻ ആരു ശ്രമിച്ചാലും കഴിയില്ല." – ഒടുവിൽ മരണം ആ പ്രണയത്തിന് തിരശീല ഇടുമ്പോൾ മറ്റൊരു പ്രതിസന്ധിഘട്ടം മറികടക്കാൻ സീമയെന്ന സ്ത്രീക്ക് കാലം കരുത്തു പകരുമോ?
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT