‘ആകാശലോകത്തിരുന്നു സുബിയുടെ തമാശ കേട്ട് എന്റെ അമ്മ ചിരിക്കുന്നുണ്ടാകും’: രണ്ടു വലിയ നഷ്ടങ്ങൾ: ധർമജൻ പറയുന്നു
കൗണ്ടറു’കളുടെ രാജ്ഞിയായിരുന്നു സുബി സുരേഷ്. ചോദ്യം എന്തായാലും ചോദിക്കുന്നത് ആരായാലും കുറിക്കു കൊള്ളുന്ന ചിരിയുത്തരങ്ങ ൾ സുബിയുടെ പക്കൽ സദാ റെഡി. ജീവിതസാഹചര്യങ്ങളും രോഗങ്ങളും പലവിധത്തിൽ തോൽപിക്കാൻ ശ്രമിച്ചിട്ടും അതെല്ലാം ചിരിയുടെ കൗണ്ടർ കൊണ്ടു നിഷ്പ്രഭമാക്കി സുബി സുരേഷ് തിരിച്ചുവന്നു. പക്ഷേ, ഇനി ആ

കൗണ്ടറു’കളുടെ രാജ്ഞിയായിരുന്നു സുബി സുരേഷ്. ചോദ്യം എന്തായാലും ചോദിക്കുന്നത് ആരായാലും കുറിക്കു കൊള്ളുന്ന ചിരിയുത്തരങ്ങ ൾ സുബിയുടെ പക്കൽ സദാ റെഡി.
ജീവിതസാഹചര്യങ്ങളും രോഗങ്ങളും പലവിധത്തിൽ തോൽപിക്കാൻ ശ്രമിച്ചിട്ടും അതെല്ലാം ചിരിയുടെ കൗണ്ടർ കൊണ്ടു നിഷ്പ്രഭമാക്കി സുബി സുരേഷ് തിരിച്ചുവന്നു. പക്ഷേ, ഇനി ആ ചിരി ഇല്ല. അസുഖത്തെ തുടർന്നു ചികി ത്സയിലായിരുന്ന സുബി ഇക്കഴിഞ്ഞ ഫെബ്രുവരി 22നു ന മ്മളെ വിട്ടുപോയി. ഇനി അങ്ങേ ലോകത്തുള്ളവർക്കു സുബിയുടെ കോമഡി കേട്ടു ചിരിക്കാനേ നേരം കാണൂ.
പ്രിയപ്പെട്ടവരുടെ മനസ്സിൽ മായാത്തൊരു ചിരിച്ചിത്രമാണു സുബി. ചിരിച്ചും ചിരിപ്പിച്ചുമല്ലാതെ സുബിയെ ഓർ ക്കാനാകില്ല. ഓർമകളിൽ സുബിക്കെന്നും നൂറായുസ്സ്.
പോയതു പ്രിയപ്പെട്ട രണ്ടുപേർ : ധർമജൻ ബോൾഗാട്ടി
23വര്‍ഷം മുന്‍പ്. സ്‌കിറ്റിൽ ഞാന്‍ അമ്മയും സുബി മകളുമായി വേഷമിട്ടു. അന്നാണ് അവളെ പരിചയപ്പെടുന്നത്. ‘ഏതു ചന്തയ്ക്കും പോകുന്നവള്‍’ എന്നാണ് ഞാന്‍ സുബിയെ വിളിച്ചിരുന്നത്. എല്ലാ പ്രോഗ്രാമും പിടിക്കും. ഒരുതരം ഭ്രാന്തമായ ആവേശം.
അപാര ഓർമശക്തിയാണു സുബിക്ക്. ഫ്ലൈറ്റിലോ കാറിലോ വച്ചു പറഞ്ഞു കൊടുത്താല്‍ പോലും സ്കിറ്റിന്റെ ഓരോ ഡീറ്റെയ്‌ലും ഓർത്തിരിക്കും. പ്രോപ്പര്‍ട്ടികളും വിഗ്ഗുമൊക്കെ ഞങ്ങൾ മറക്കും. ‘ഇതു പിന്നെ ആരെടുക്കുമെടാ...’ എന്നു ചോദിച്ച് അവള്‍ പിന്നാലെ എത്തും. പെണ്‍കുട്ടി എന്ന നിലയില്‍ ആണുങ്ങളുടെ ഗ്രൂപ്പില്‍ നിന്നു സുബിയെ മാറ്റി നിര്‍ത്തേണ്ടതാണ്. പക്ഷേ, കൗണ്ടര്‍ അടിച്ചു ഗ്രൂപ്പിനെ ‘ചില്‍’ ആക്കാന്‍ സുബി കഴിഞ്ഞേ ആളുള്ളൂ.
അമേരിക്കയെന്ന മാതൃരാജ്യം
പ്രോഗ്രാമുകള്‍ക്കായി ഞങ്ങള്‍ പോകാത്ത വിദേശ രാജ്യങ്ങളില്ല. അമേരിക്ക സുബിക്കു മാതൃരാജ്യം പോലെയാണ്. ‘ധര്‍മ്മൂ, നമുക്കു ഫിലോയിലൊന്നു പോകേണ്ടേ...’ എന്നൊക്കെ ചോദിച്ച് ഇടയ്ക്കു വരും. ഫിലാഡല്‍ഫിയ ആണ് ഉദ്ദേശിച്ചത്. അത്ര പരിചിതമാണ് അവിടമൊക്കെ.
സുബിയുടെ യൂട്യുബ് ചാനലിലെ ആദ്യ വിഡിയോ എന്റെ വീട്ടിലായിരുന്നു. സില്‍വര്‍ പ്ലേ ബട്ടണ്‍ അണ്‍ബോക്‌സ് ചെയ്തതും എന്റെ വീട്ടിൽ വച്ചാണ്. ഞാന്‍ ഐശ്വര്യമാണെന്ന്് അവളിലൂടെ കേട്ടറിഞ്ഞ് ആളുകള്‍ ലോട്ടറി എടുക്കാന്‍ വരെ എന്നോടു പണം ചോദിച്ചു തുടങ്ങി.
സുബിയുടെ സംസ്കാര ചടങ്ങുകൾക്കിടെ എന്റെ വീട്ടില്‍ നിന്നു വിളിയെത്തി. അമ്മയ്ക്കു ശ്വാസംമുട്ടല്‍ കൂടുതലാണ്. ചടങ്ങുകൾ കഴിഞ്ഞു വൈകിട്ട് എനിക്കു പ്രോഗ്രാമുണ്ട്, നാദിര്‍ഷായുടെ നേതൃത്വത്തിൽ. സ്‌കിറ്റിന് ഒരുങ്ങുന്നതിനിടെ വീണ്ടും ഫോണ്‍, ‘'അമ്മ പോയി.’ പരിപാടി തുടങ്ങാറായി. എന്തു ചെയ്യണമെന്ന് എനിക്കറിയില്ല. എല്ലാവരും കൂടി എന്നെ സമാധാനിപ്പിച്ചു വീട്ടിലേക്കയച്ചു. ഇപ്പോൾ ആകാശലോകത്തിരുന്നു സുബിയുടെ തമാശ കേട്ട് അമ്മ ചിരിക്കുന്നുണ്ടാകും.’’
രൂപാ ദയാബ്ജി