കൊല്ലം സുധി എല്ലാവരെയും ഒരുപാടു ചിരിപ്പിച്ചു. എന്നിട്ടു സ്വയം കരഞ്ഞു. ഒരു ദിവസം എ ല്ലാവരെയും കരയിച്ച് ജീവിതത്തിൽ നിന്നു കടന്നുകളഞ്ഞു. കൊല്ലം വാളത്തുംഗൽ ബോയ്സ് സ്കൂളിൽ നിന്നാണ് ആ ചിരി തുടങ്ങിയത്. കോട്ടയം പൊങ്ങന്താനത്തെ വാടകവീട്ടുമുറ്റത്ത് ആ ചിരി നിലച്ചു. ഉത്സവപറമ്പുകളിലും ആർട്സ് ക്ലബുകളിലും തുടങ്ങി

കൊല്ലം സുധി എല്ലാവരെയും ഒരുപാടു ചിരിപ്പിച്ചു. എന്നിട്ടു സ്വയം കരഞ്ഞു. ഒരു ദിവസം എ ല്ലാവരെയും കരയിച്ച് ജീവിതത്തിൽ നിന്നു കടന്നുകളഞ്ഞു. കൊല്ലം വാളത്തുംഗൽ ബോയ്സ് സ്കൂളിൽ നിന്നാണ് ആ ചിരി തുടങ്ങിയത്. കോട്ടയം പൊങ്ങന്താനത്തെ വാടകവീട്ടുമുറ്റത്ത് ആ ചിരി നിലച്ചു.

ഉത്സവപറമ്പുകളിലും ആർട്സ് ക്ലബുകളിലും തുടങ്ങി ചാനലുകളിലൂടെ സിനിമയിലെത്തിയ കലാകാരനായിരുന്നു കൊല്ലം സുധി. അനുകരണ കലയിൽ തന്റേതായ ഇടം സുധി കണ്ടെത്തി. സുധിയുെട കഥാപാത്രങ്ങൾക്ക്, പ്രത്യേകിച്ചു സ്ത്രീകഥാപാത്രങ്ങൾക്ക് ആരാധകർ ഏറെയായിരുന്നു.

ADVERTISEMENT

‘പരിപാടികൾ ഹിറ്റാണെങ്കിലും ജീവിതം ഫ്ലോപ്പായിപ്പോയി’ തന്നെക്കുറിച്ച് സുധി പറഞ്ഞ ഈ ഡയലോഗാണ് ഇന്നു സുഹൃത്തുക്കളെ ഏറെ വേദനിപ്പിക്കുന്നത്. സുധിയുടെ സുഹൃത്തുക്കൾ ഓർമകൾ പങ്കുവയ്ക്കുകയാണ് ഇവിടെ.

ഇതിനായിരുന്നോ ആ കൂടിക്കാഴ്ച?– ടിനി ടോം

ADVERTISEMENT

പ്രായത്തിൽ വലിയ വ്യത്യാസമില്ലെങ്കിലും മൂത്ത സഹോദരന്റെ സ്ഥാനമായിരുന്നു സുധി എ നിക്കു തന്നിരുന്നത്. സുധി വല്ലപ്പോഴും വിളിക്കും. അപ്പോഴേ അറിയാം ഒന്നുകിൽ ശോകം അല്ലെങ്കിൽ എന്തോ നല്ല കോള്. രണ്ടായാലും കുറേ സംസാരിക്കും.

സ്റ്റേജിലായാലും ചാനലിലായാലും മിമിക്രി പരിപാടികൾ അവതരിപ്പിക്കുന്നവർ കോടീശ്വരന്മാരാണ് എന്ന ധാരണയാണു മറ്റുള്ളവർക്ക്. എന്നാൽ കൂടുതൽ പേരും നിത്യദാരിദ്ര്യം അനുഭവിക്കുന്നവരാണ് എന്നതാണു വാസ്തവം. സുധി അവരിൽ ഒരാൾ മാത്രമായിരുന്നു.

ADVERTISEMENT

ഒരേകാലത്തു തന്നെയാണു ഞങ്ങൾ മിമിക്രിയിൽ വന്നത്. എങ്കിലും ഒരുപാടു നാളുകൾക്കു ശേഷമാണ് ഒരുമിച്ചു പരിപാടി അവതരിപ്പിക്കാനുള്ള അവസരമുണ്ടായത്. മാത്രമല്ല, സുധി അവതരിപ്പിക്കുന്ന മിമിക്രി സ്കിറ്റുകളുടെ ജഡ്ജിങ് പാനലിൽ ഇരിക്കാനുള്ള അവസരവും എനിക്കുണ്ടായി. സുധിയുെട പല കഥാപാത്രങ്ങളും ഞങ്ങളെ ഞെട്ടിക്കുന്നതായിരുന്നു.

‘എക്സ്പ്രഷനിട്ടു മരിക്കാൻ നമ്മളില്ലേ...’ എന്നതു സുധിയുെട സ്ഥിരം ഡയലോഗായിരുന്നു. ഷോയ്ക്ക് വരുമ്പോൾ ഭാര്യയെയും കുട്ടികളെയും കൊണ്ടുവരുന്ന ആളായിരുന്നു സുധി. ഞങ്ങൾക്കിടയിൽ അതൊരു അപൂർവതയാണ്. ഇത്രയുംനാൾ കഷ്ടപ്പെട്ടതിന് ദൈവം ഇപ്പോഴാണ് അവനു നല്ല സമയം അനുവദിച്ചത്. പക്ഷേ, വിധി അവനെ ജീവിക്കാൻ അനുവദിച്ചില്ല. ഒരുപാടുകാലത്തെ ഇടവേളയ്ക്കു ശേഷമാണു വടകരയിൽ ഞങ്ങൾ ഒരുമിച്ചു പരിപാടി അവതരിപ്പിച്ചത്. പരിപാടിക്കുശേഷം ഞങ്ങളെ നിർബന്ധിച്ചു കൊണ്ടുപോയാണ് സെൽഫി എടുത്തത്. മാത്രമല്ല, യാത്രയിൽ സൂക്ഷിക്കണമെന്നു പറയാനും സുധി മറന്നില്ല. രണ്ടാം വിവാഹത്തിനു മുൻപ് കുട്ടിയെയും കൊണ്ട് സ്റ്റേജ് പരിപാടിക്കു വരുമ്പോൾ ഞാനും എടുത്തുകൊണ്ടു നടന്നിട്ടുണ്ട് അവന്റെ മകനെ. ആ കുട്ടിയാണ് ഇപ്പോൾ അനാഥനായത്. അതെനിക്കു സങ്കടമാണ്. ഞങ്ങൾ എല്ലാവരും ചേർന്നു സുധിയുടെ സ്വപ്നങ്ങൾ ഏറ്റെടുക്കും.

ADVERTISEMENT