ക്യാമറ ചിലപ്പോള്‍ ഒരു ആയുധമാണ്: ‘വലിയ ചിറകുള്ള പക്ഷികള്‍’ പറഞ്ഞത് Valiya Chirakulla Pakshikal: A Powerful Depiction of the Endosulfan Tragedy
‘വലിയ ചിറകുള്ള പക്ഷികള്‍’ എന്ന സിനിമ, കേരളം, പ്രത്യേകിച്ച് കാസർകോട് ജില്ലയിലെ ജനങ്ങളെ ആഴത്തിൽ വേദനിപ്പിച്ച എൻഡോസൾഫാൻ ദുരന്തത്തെ ഡോക്യുമെന്ററി സ്വഭാവത്തോടെ അവതരിപ്പിക്കുന്നു. കശുവണ്ടി തോട്ടങ്ങളിൽ കീടനാശിനിയായി എൻഡോസൾഫാൻ തളിച്ചതു മൂലം ജനങ്ങളിലുണ്ടായ ഭീകരമായ ശാരീരികവും മാനസികവുമായ ബുദ്ധിമുട്ടുകളും, ഭിന്നശേഷിക്കാരായ കുട്ടികളുടെ ജനനവുമെല്ലാം സിനിമയിൽ പകർത്തിയിരിക്കുന്നു. ഇതിനെതിരെയുള്ള പ്രതിഷേധങ്ങളും, ഒരു ഫോട്ടോഗ്രാഫറുടെ വ്യക്തിപരമായ പോരാട്ടത്തിലൂടെ എൻഡോസൾഫാൻ നിരോധനത്തിന് കാരണമായ സംഭവങ്ങളും ഇതിലെ പ്രധാന വിഷയങ്ങളാണ്. പ്രശസ്ത നടൻ കുഞ്ചാക്കോ ബോബൻ്റെ ശക്തമായ അഭിനയവും, യാഥാർത്ഥ്യത്തോട് ചേർന്നു നിൽക്കുന്ന അവതരണവും സിനിമയെ കൂടുതൽ ശ്രദ്ധേയമാക്കുന്നു.

കാസർഗോട്ടെ എൻഡോസൽഫാൻ ഭീകരതകൾ തുറന്നു കാട്ടിയ മലയാള സിനിമയാണ് ‘വലിയ ചിറകുള്ള പക്ഷികള്‍’. ഡോ.ബിജുവിന്റെ രചനയിലും സംവിധാനത്തിലും ഒരുങ്ങിയ ഈ ചിത്രം നടൻ കുഞ്ചാക്കോ ബോബന്റെ അഭിനയജീവിതത്തിലെ പ്രധാന ഏടുകളിലൊന്നാണ്. ‘വലിയ ചിറകുള്ള പക്ഷികള്‍’ പ്രേക്ഷകരിലേക്കെത്തി 10 വർഷം പിന്നിടുമ്പോൾ ആ സിനിമയിലേക്കും അതു മുന്നോട്ടുവച്ച സാമൂഹികജാഗ്രതയിലേക്കും ഒരു തിരിഞ്ഞു നോട്ടമാണ് ഈ കുറിപ്പ്.
കച്ചവട സിനിമയുടേതെന്നു കരുതപ്പെടുന്ന യാതൊരുവിധ ചേരുവകളും കലർത്താത്ത സിനിമാക്കാഴ്ചയാണ് ‘വലിയ ചിറകുള്ള പക്ഷികള്‍’. സിനിമയുടെ വ്യാകരണങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ‘വലിയ ചിറകുള്ള പക്ഷികള്‍’ക്ക് ഡോക്യു ഫിക്ഷന്‍ എന്ന വിഭാഗത്തോടാണു കൂടുതല്‍ സാമ്യം. എന്തെന്നാൽ, സിനിമ ചര്‍ച്ച ചെയ്യുന്ന വിഷയം അത്തരത്തില്‍ മാത്രമേ അതിന്റെ യഥാര്‍ത്ഥ തീവ്രതയോടെ അവതരിപ്പിക്കുവാനാകുകയുള്ളൂ..
കേരളത്തിന്റെ പൊതുസമൂഹത്തെയാകെ ആഴത്തില്‍ വേദനിപ്പിച്ച എന്‍ഡോസല്‍ഫാന്‍ ദുരന്തകാലത്തിന്റെ പകര്‍ത്തിവയ്പ്പാണ് സിനിമ. പല ഋതുക്കളിലൂടെ ഒരു നാടിന്റെ ദുരിതകാലത്തിന്റെയും അതിജീവനത്തിന്റെയും കഥ സംവിധായകന്‍ ഡോ. ബിജു കയ്യടക്കത്തോടെ പകർത്തിവയ്ക്കുന്നു.
വര്‍ഷങ്ങൾക്കു മുന്‍പ് കാസര്‍ഗോഡിന്റെ അതിര്‍ത്തി ഗ്രാമങ്ങളില്‍ വേരുപടര്‍ത്തിയ എന്‍ഡോസല്‍ഫാന്‍ ഭീഷണിയിലേക്ക് കേരളീയ മനസാക്ഷിയുടെ ശ്രദ്ധക്ഷണിച്ച നിരവധി പ്രവര്‍ത്തികളിലൊന്നായിരുന്നു പ്രശസ്ത ഫോട്ടോഗ്രാഫര്‍ മധുരാജിന്റെ ‘ജീവനാശിനി’ എന്ന ഫോട്ടോ ഫീച്ചര്‍. അതിനും മുന്‍പേ, കാസര്‍ഗോട്ടെ എന്‍മകജെ ഉള്‍പ്പടയുള്ള ഗ്രാമങ്ങളില്‍ എന്‍ഡോസല്‍ഫാന്‍ തളിക്കുന്നതിനെതിരേ പ്രാദേശികമായി നിരവധി പ്രതിഷേധങ്ങൾ സജീവമായിരുന്നു. എന്നാല്‍ ഈ വിഷയം കേരളീയ സമൂഹത്തില്‍ സജീവ ചർച്ചയായത് അംബികാസുതന്‍ മാങ്ങാടിന്റെ ‘എന്‍മകജെ’ എന്ന നോവലിലൂടെയും, എം.എ. റഹ്മാന്റെ ഡോക്യുമെന്ററിയിലൂടെയും, അമ്പലത്തറ നാരായണന്‍ ഉള്‍പ്പടയുള്ള മനുഷ്യാവകാശ പ്രവര്‍ത്തകരുടെ ഇപടെടലുകളിലൂടെയുമാണ്. മധുരാജിന്റെ ഫീച്ചര്‍ അതിനു കൂടുതല്‍ കരുത്തും തിളക്കവും പകര്‍ന്നു.
കാസര്‍ഗോട്ടെ സര്‍ക്കാര്‍ വക കശുമാവിന്‍ തോട്ടങ്ങളില്‍ കീടനാശിനിയായി എന്‍ഡോസല്‍ഫാന്‍ തളിച്ചു തുടങ്ങിയതോടെ അവിടുത്തെ ജനങ്ങളിൽ ഭീകരമായ ശാരീരിക പരിമിതികളും രോഗങ്ങളും കണ്ടെത്തിത്തുടങ്ങി. ജനിച്ചു വീഴുന്ന കുഞ്ഞുങ്ങള്‍ ഭിന്നശേഷിക്കാരും മാനസിക വെല്ലുവിളികളുള്ളവരുമായി. പലതരം പ്രധിഷേധങ്ങൾക്കും ഏറെക്കാലത്തെ പരിശ്രമങ്ങൾക്കുമൊടുവില്‍ സര്‍ക്കാരും എന്‍ഡോസല്‍ഫാന്‍ കമ്പനിയും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ട് തകര്‍ത്ത് എന്നത്തേക്കുമായി കീടനാശിനി നിരോധിക്കുന്നതിന് ലോകാരോഗ്യ സംഘടനയില്‍ നിന്ന് ഉത്തരവ് സ്വന്തമാക്കിയതോടെയാണ് ഈ ദുരിതത്തിന് അറുതിയായത്. അപ്പോഴേക്കും ധാരാളം ജീവനുകള്‍ പൊലിയപ്പെട്ടു. അതിലേറെപ്പേര്‍ തിരിച്ചു കയറുവാനാകാത്ത ദുരിതക്കടലിലേക്കു വീണു. ഇതാണ് സിനിമയിലും ദൃശ്യവൽക്കരിച്ചിരിക്കുന്നത്.
ഒരു പ്രധാന വാരികയുടെ മുഖ്യപത്രാധിപര്‍ ആവശ്യപ്പെടുന്നതനുസരിച്ച് സ്റ്റാഫ് ഫൊട്ടോഗ്രഫറും റിപ്പോര്‍ട്ടറും കൂടി എന്‍ഡോസല്‍ഫാന്‍ ദുരന്തത്തേക്കുറിച്ചൊരു ഫോട്ടോ ഫീച്ചര്‍ തയാറാക്കാൻ കാസര്‍ഗോട്ടേക്കു പോകുന്നു. അവിടെ കാണുന്ന ദുരിതങ്ങൾ ഫൊട്ടോഗ്രാഫറെ ഈ കീടനാശിനിക്കെതിരേ പ്രതികരിക്കാന്‍ പ്രേരിപ്പിക്കുന്നു. ഫീച്ചര്‍ വരുന്നതോടെ വിഷയം വലിയ ചര്‍ച്ചയായെങ്കിലും ഭരണാധികാരികള്‍ അതിനു നേരെ കണ്ണടച്ചു. അതോടെ അയാള്‍ തന്റെ മനുഷ്യാവകാശ – പരിസ്ഥിതി പ്രവര്‍ത്തകരായ സുഹൃത്തുക്കളുടെ സഹായത്തോടെ ലോകാരോഗ്യ സംഘടനാ കണ്‍വന്‍ഷനില്‍ വിഷയം അവതരിപ്പിക്കുന്നു. തന്റെ ചിത്രങ്ങളിലൂടെയും പഠന റിപ്പോര്‍ട്ടിലൂടെയും അയാള്‍ ഈ ദുരന്തത്തെക്കുറിച്ചു ലോകത്തെ ബോധ്യപ്പെടുത്തി എന്‍ഡോസല്‍ഫാന്‍ ഇന്ത്യയിലെങ്ങും നിരോധിക്കുന്നതിനുള്ള വിധി സമ്പാദിക്കുന്നു. അതിനിടേ കമ്പനി അധികാരികൾ സ്വാധീനിക്കുവാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും അയാള്‍ വഴങ്ങുന്നില്ല. ഒടുവില്‍ സർക്കാരിനും അതംഗീകരിക്കേണ്ടി വരുന്നു.
ക്യാമറ ചിലപ്പോള്‍ ഒരായുധമാണെന്ന് അയാളുടെ ഫൊട്ടോഗ്രഫറായ അച്ഛന്‍ പറയുന്നുണ്ട്. അച്ഛന്‍ ഒരു വിപ്ലവകാരിയായിരുന്നു. അച്ഛനെ പോലീസുകാര്‍ പിടിച്ചുകൊണ്ടുപോയത് ക്യാമറ ആയുധമാക്കി ഭരണകൂട ഭീകരതയ്‌ക്കെതിരേ േപാരാടിയതിനാണ്. അതുകൊണ്ടു തന്നെ പേര് പ്രതിപാദിക്കപ്പെടാത്ത ഈ കഥാപാത്രം ക്യാമറയെ ആയുധമാക്കി എന്‍ഡോസല്‍ഫാൻ ഇരകൾക്കു വേണ്ടി പോരാടുന്നു. അയാളുടെ പരിശ്രമത്തിന്റെ വിജയം എത്ര കാലം നീണ്ടു നില്‍ക്കുന്നതാണെന്ന ചിന്തയിലാണ് ചിത്രം അവസാനിക്കുന്നത്.
ഫൊട്ടോഗ്രഫറുടെ വേഷത്തിലെത്തുന്ന കുഞ്ചാക്കോ ബോബന്റേത് അധികം ഡയലോഗുകളില്ലാത്ത, ഭാവങ്ങളിലൂടെ കാര്യങ്ങള്‍ സംവേദിപ്പിക്കുന്ന കഥാപാത്രമാണ്. അതില്‍ അദ്ദേഹം വിജയിച്ചു. കരിയറില്‍ അദ്ദേഹത്തിനു കിട്ടിയ ഗൗരവഭാവമുള്ള മികച്ച കഥാപാത്രമെന്നും ഇതിനെ വിശേഷിപ്പിക്കാം. ഒപ്പം നെടുമുടി വേണു, സലിം കുമാര്‍, സുരാജ് വെഞ്ഞാറമൂട്, പ്രകാശ് ബാരെ, തമ്പി ആന്റണി, അനു മോള്‍ തുടങ്ങിയവരും കഥാപാത്രങ്ങളുടെ സ്വാഭാവികതയിലേക്കു തങ്ങളിലെ അഭിനേതാക്കളെ പരുവപ്പെടുത്തിയെടുത്തിരിക്കുന്നു. ജീവിച്ചിരിക്കുന്ന എന്‍ഡോസല്‍ഫാന്‍ ഇരകളും സിനിമയിലുണ്ട്. എം.ജെ രാധാകൃഷ്ണന്റെ ഛായാഗ്രാഹണവും സിനിമയ്ക്കു കൂടുതല്‍ മിഴിവേകുന്നു. കേരളത്തിന്റെയും കാനഡയുമാണ് സിനിമയുടെ ഭൂമിക. ചുരുക്കത്തിൽ, ഗൗരവമുള്ള ഒരു സമകാലിക, രാഷ്ട്രീയ, സാമൂഹിക വിഷയത്തെ അതിന്റെ അന്തസത്ത ചോര്‍ന്നു പോകാതെ അവതരിപ്പിച്ചിരിക്കുന്ന ‘വലിയ ചിറകുള്ള പക്ഷികള്‍’ അകക്കാമ്പില്ലാത്ത സിനിമാ കൗതുകങ്ങൾക്കിടയില്‍ ഒരിക്കലെങ്കിലും കണ്ടിരിക്കേണ്ട പരിസര നോട്ടമാണ്, ഉറപ്പ്!