‘നീ എത്രത്തോളം സ്നേഹിക്കപ്പെടുന്നുവെന്ന് എപ്പോഴും ഓര്‍ക്കണം’: മകന് ജന്മദിനാശസകള്‍ നേര്‍ന്ന് കനിഹ
പ്രശസ്ത നടി കനിഹ തന്റെ മകൻ സായി ഋഷിയുടെ പതിനാറാം ജന്മദിനാഘോഷത്തിന്റെ വിശേഷങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചു. മകന് സ്നേഹനിർഭരമായ ജന്മദിനാശംസകൾ നേർന്നുകൊണ്ട് താരം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച കുറിപ്പും ചിത്രങ്ങളും ആരാധകർ ഏറ്റെടുത്തിട്ടുണ്ട്. ജീവിതത്തിൽ എത്ര വളർന്നാലും മകൻ തനിക്ക് എപ്പോഴും കുഞ്ഞുമകനായിരിക്കുമെന്നും സ്വപ്നങ്ങളെ ഭയമില്ലാതെ പിന്തുടരാൻ അമ്മയുടെ പിന്തുണ എപ്പോഴുമുണ്ടാകുമെന്നും കനിഹ കുറിച്ചു.

മകന് സായി ഋഷിക്ക് ജന്മദിനാശസകള്‍ നേര്‍ന്ന് കുറിപ്പും ചിത്രങ്ങളും പങ്കുവച്ച് നടി കനിഹ.
‘എന്റെ മകന് പതിനാറാം പിറന്നാള്‍ ആശംസകള്‍. ആവേശകരമായ മറ്റൊരു വര്‍ഷത്തിലേക്ക് നീ ചുവടുവെക്കുമ്പോള്‍, നീ എത്രത്തോളം സ്നേഹിക്കപ്പെടുന്നുവെന്ന് എപ്പോഴും ഓര്‍ക്കണം. ജീവിതം നിനക്കായി എന്തൊക്കെ കരുതിവെച്ചാലും നീ എത്ര വളര്‍ന്നാലും ജീവിതം നിന്നെ എവിടെ എത്തിച്ചാലും നീ എന്നും എന്റെ കുഞ്ഞുമകന് തന്നെയായിരിക്കും.
നിന്റെ സ്വപ്നങ്ങളെ ഭയമില്ലാതെ പിന്തുടരുക. നിന്റെ വ്യക്തിത്വത്തില്‍ ഉറച്ചുനില്ക്കുക. നിനക്ക് പ്രോത്സാഹനമേകാന്‍ അമ്മ എന്നും കൂടെയുണ്ടാകുമെന്ന് ഓര്‍ക്കണം.നീ ഇത്രയും നല്ലവനും അനുകമ്പയുള്ളവനും ആര്ദ്രമനസ്സുള്ളവനും ദയയുള്ളവനുമായ വ്യക്തിയായി വളരുന്നത് കാണുമ്പോള്‍ എനിക്ക് ഒരുപാട് അഭിമാനം തോന്നുന്നു.
എന്റെ ജീവിതത്തിന്റെ സ്പന്ദനത്തിന് ഹൃദയം നിറഞ്ഞ പതിനാറാം പിറന്നാള്‍ ആശംസകള്‍. ഞാന്‍ നിന്നെ ഒരുപാട് സ്നേഹിക്കുന്നു, കണ്ണമ്മാ. സ്നേഹത്തോടെ, അമ്മ’ എന്നാണ് കനിഹ ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.
മകനൊപ്പമുളള മനോഹര നിമിഷങ്ങളും താരം പങ്കുവച്ചിട്ടുണ്ട്.
ശ്യാം രാധാകൃഷ്ണനാണ് കനിഹയുടെ ഭര്‍ത്താവ്.