‘അമ്മ ജീവിതത്തിൽ എത്രയോ ത്യാഗങ്ങൾ സഹിച്ചു’: ഹൃദ്യമായ കുറിപ്പുമായി ഗൗതം കാർത്തിക്
അമ്മയും നടിയുമായ രാഗിണിക്ക് ഹൃദ്യമായ പിറന്നാൾ ആശംസകളുമായി നടൻ ഗൗതം കാർത്തിക് രംഗത്തെത്തി. തങ്ങൾക്കായി ജീവിതം സമർപ്പിക്കുകയും എല്ലാ പ്രതിസന്ധികളിലും താങ്ങായി നിൽക്കുകയും ചെയ്ത അമ്മയുടെ ത്യാഗങ്ങളെ ഗൗതം ഇൻസ്റ്റഗ്രാം കുറിപ്പിലൂടെ ഓർത്തെടുത്തു. അമ്മയ്ക്കൊപ്പമുള്ള പഴയതും പുതിയതുമായ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ടുള്ള താരത്തിന്റെ പോസ്റ്റ് ഇതിനോടകം ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.

അമ്മയും നടിയുമായ രാഗിണിക്ക് ഹൃദ്യമായ പിറന്നാൾ ആശംസകളുമായി നടൻ ഗൗതം കാർത്തിക്.
‘ഇന്നൊരു പ്രത്യേക ദിവസമാണ്,
നിങ്ങളുടെ ജന്മദിനം ആഘോഷിക്കുന്ന ഒരു വിശേഷ ദിവസം. എനിക്ക് ജീവൻ നൽകുകയും, എന്നെ പരിപാലിച്ചു വളർത്തുകയും, എപ്പോഴും സ്നേഹത്താലും സുരക്ഷിതത്വത്താലും പൊതിഞ്ഞുപിടിക്കുകയും ചെയ്ത ആ അമ്മയുടെ ജന്മദിനം.
എന്റെ പ്രിയപ്പെട്ട അമ്മേ, എനിക്കും എന്റെ സഹോദരനും വേണ്ടി അമ്മ തന്റെ ജീവിതം മുഴുവൻ സമർപ്പിച്ചു എന്നത് തിരിച്ചറിഞ്ഞുകൊണ്ട് ഞാൻ ഈ ദിവസം ആഘോഷിക്കുന്നു. ഞങ്ങളെ ഏറ്റവും മികച്ച രീതിയിൽ വളർത്തുന്നതിനായി അമ്മ ജീവിതത്തിൽ എത്രയോ ത്യാഗങ്ങൾ സഹിച്ചു!
ജീവിതത്തിലെ എല്ലാ പ്രതിസന്ധികളിലും, കൊടുങ്കാറ്റുപോലെയുള്ള എല്ലാ പ്രതികൂല സാഹചര്യങ്ങളിലും, അമ്മ ഞങ്ങൾക്ക് വേണ്ടി ഉറച്ചും, അചഞ്ചലമായും നിലകൊണ്ടു.
അമ്മ ഞങ്ങൾക്ക് നൽകിയതിനൊന്നും പകരമാവില്ല ഞങ്ങൾ ചെയ്യുന്നതൊന്നും എന്ന് എനിക്കറിയാം. എങ്കിലും, എനിക്ക് കഴിയുന്നത്ര മികച്ച വ്യക്തിയായി മാറാനും, അമ്മയ്ക്ക് അഭിമാനമാവാനും ഞാൻ എപ്പോഴും പരിശ്രമിക്കും.എപ്പോഴും ഞങ്ങൾക്ക് ഒരു വലിയ താങ്ങായി നിന്നതിന് നന്ദി, അമ്മേ! എന്റെ ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്ന് ഞാൻ അമ്മയെ സ്നേഹിക്കുന്നു...ജന്മദിനാശംസകൾ...’ എന്നാണ് അമ്മയ്ക്കൊപ്പമുള്ള പഴയ ചിത്രവും പുതിയ ചിത്രവും പങ്കുവച്ച് ഗൗതം ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.
പഴയകാല നടൻ മുത്തുരാമന്റെ ചെറുമകനും നടൻ കാര്‍ത്തിക്കിന്റെ മകനുമാണ് ഗൗതം കാര്‍ത്തിക്.