‘ഇളയ പുരട്ചി തലൈവി തൃഷ പേരവൈ’: തൃഷയുടെ പുതിയ സംഘടന, ലക്ഷ്യം രാഷ്ട്രീയമോ ?
നടി തൃഷയുടെ പേരിൽ തിരുനെൽവേലിയിലെ ആരാധകർ പുതിയ സംഘടന രൂപീകരിച്ചത് തമിഴ്നാട് രാഷ്ട്രീയത്തിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. തൃഷയുടെ സമ്മതത്തോടെയാണ് സംഘടന എന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും താരത്തിന്റെ ഭാഗത്തുനിന്നും ഔദ്യോഗിക പ്രതികരണങ്ങൾ ഒന്നും ഉണ്ടായിട്ടില്ല. തമിഴ് ജനതയുടെ അവകാശങ്ങൾ നേടിയെടുക്കുകയാണ് ലക്ഷ്യമെന്ന് സംഘാടകർ പറയുമ്പോൾ, തൃഷയുടെ പഴയ രാഷ്ട്രീയ ആഗ്രഹങ്ങളും വിജയിയുമായുള്ള ഗോസിപ്പുകളും ആരാധകർക്കിടയിൽ പുതിയ ഊഹാപോഹങ്ങൾക്ക് കാരണമായിട്ടുണ്ട്.

നടി തൃഷയുടെ പേരിൽ ‘ഇളയ പുരട്ചി തലൈവി തൃഷ പേരവൈ’ എന്ന പേരിൽ സംഘടന രൂപീകരിച്ച് തിരുനെൽവേലിയിലെ ആരാധകർ. സംഘടനയുടെ കോ – ഓര്‍ഡിനേറ്റര്‍ എന്നവകാശപ്പെടുന്ന രാജഗോപാല്‍ എന്നയാളാണ് പേരും ലോഗോയും പുറത്തിറക്കിയത്. തൃഷയുടെ സമ്മതത്തോടെയാണ് സംഘടന രൂപീകരിച്ചതെന്നാണ് ആരാധകരുടെ അവകാശവാദം. എന്നാല്‍ തൃഷയുടെ ഭാഗത്ത് നിന്ന് ഇതുവരെ ഔദ്യോഗിക പ്രതികരണം ഉണ്ടായിട്ടില്ല.
സംഘടനയുടെ ലക്ഷ്യം പദവികളല്ലെന്നും തമിഴ് ജനതയുടെ അവകാശങ്ങള്‍ നേടിയെടുക്കലാണെന്നും രാജഗോപാല്‍ പറഞ്ഞു.
2004 ല്‍ നല്കിയ ഒരഭിമുഖത്തില്‍ തമിഴ്നാടിന്റെ മുഖ്യമന്ത്രിയായാല്‍ കൊള്ളാമെന്ന തരത്തില്‍ താരം ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. ഈ അഭിമുഖം ഈയിടെ വീണ്ടും വൈറലായിരുന്നു. വിജയ് തമിഴ്നാട് മുഖ്യമന്ത്രിയായതിന് പിന്നാലെ തൃഷയും രാഷ്ട്രീയത്തിലിറങ്ങാനുള്ള സാധ്യത ആരാധകർ തള്ളിക്കളയുന്നില്ല. വിജയും തൃഷയും തമ്മില്‍ പ്രണയത്തിലാണെന്ന തരത്തില്‍ ഗോസിപ്പുകളും സജീവമാണ്.