‘അവന്റെ കുട്ടിയുടെ കരൾ മാറ്റിവെക്കാൻ എന്നാണു പറയുന്നത്, വെറും ഫ്രോഡ് ആണ്’: വിഡിയോയുമായി മിഥുൻ രമേശ്
സോഷ്യൽ മീഡിയയിലൂടെ തന്റെ പേര് ദുരുപയോഗം ചെയ്ത് ചാരിറ്റി തട്ടിപ്പ് നടത്തുന്ന നബീൽ എന്നയാൾക്കെതിരെ നടനും അവതാരകനുമായ മിഥുൻ രമേശ് രംഗത്തുവന്നു. കുട്ടിയുടെ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കായി മിഥുൻ 25,000 രൂപ നൽകിയെന്ന് അവകാശപ്പെട്ട് നബീൽ പൊതുജനങ്ങളെയും സെലിബ്രിറ്റികളെയും കബളിപ്പിക്കാൻ ശ്രമിക്കുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഇത് പൂർണ്ണമായും വ്യാജമായ ഒരു തട്ടിപ്പാണെന്നും അത്തരത്തിലുള്ള ഒരു വിഷയവുമില്ലെന്നും മിഥുൻ വീഡിയോയിലൂടെ തുറന്നടിച്ചു. ഇത്തരം തട്ടിപ്പുകാരുടെ വ്യാജ പ്രചാരണങ്ങളിൽ ആരും വീഴരുതെന്നും അർഹരായവർക്ക് മാത്രം സഹായം എത്തിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.

സോഷ്യൽ മീഡിയയിലൂടെ തന്റെ പേരിൽ ചാരിറ്റി തട്ടിപ്പ് നടത്തുന്ന നബീൽ എന്നയാൾക്കെതിരെ അവതാരകനും നടനുമായ മിഥുൻ രമേശ് രംഗത്ത്.
കുട്ടിയുടെ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കായി മിഥുൻ 25,000 രൂപ അയച്ചുനൽകി എന്നവകാശപ്പെട്ടാണ് നബീൽ ആളുകളെ സമീപിക്കുന്നതും പണം തട്ടാൻ ശ്രമിക്കുന്നതും. എന്നാൽ ഇതൊരു പൂർണ തട്ടിപ്പാണെന്നും അത്തരമൊരു വിഷയങ്ങളൊന്നുമില്ലെന്നും മിഥുൻ തുറന്നടിച്ചു.
‘‘ചാരിറ്റി ചെയ്യുന്നത് ആരെയെങ്കിലും അറിയിക്കുന്നത് ശരിയല്ല എന്നുള്ളതുകൊണ്ട് തന്നെ ഞാൻ എന്തെങ്കിലും ചാരിറ്റി ചെയ്യുന്നത് ആരെയും അറിയിക്കാറില്ല. മറ്റുള്ളവർ അവർ ചെയ്യുന്നതു അറിയിക്കുന്നതിൽ വലിയ സന്തോഷമേയുള്ളൂ. അവർ ചെയ്യുന്നത് മറ്റുള്ളവർക്ക് മോട്ടിവേഷൻ ആകുന്നതിൽ സന്തോഷമേയുള്ളൂ. പക്ഷേ പറ്റിപ്പ് തെണ്ടികളെ വിശ്വസിക്കരുത്. നബീൽ എന്നൊരാൾ ഉണ്ട്, അവൻ ഞാൻ അവനു 25000 രൂപ അയച്ചുകൊടുത്തു എന്നുപറഞ്ഞ് നാട്ടുകാരെ മുഴുവൻ പറ്റിക്കുന്നുണ്ട്. അവന്റെ കുട്ടിയുടെ കരൾ മാറ്റിവെക്കാൻ എന്നാണു പറയുന്നത്.
വെറും ഫ്രോഡ് ആണ്, അങ്ങനെ ഒരു പ്രശ്നമോ പരിപാടികളോ ഒന്നും ഇല്ല. ഇതും പറഞ്ഞുകൊണ്ട് നമ്മുടെ ഒരുപാട് സുഹൃത്തുക്കൾക്ക് അവൻ അയയ്ക്കുന്നുണ്ട്, ഒരുപാട് സെലിബ്രിറ്റിസിനും മെസ്സേജ് അയച്ചിട്ടുണ്ട്. വെറും കള്ളനാണ്, വെറും ഫ്രോഡ്, നിങ്ങളാരും പണം കൊടുക്കരുത്. പണം ആവശ്യക്കാർക്ക് മാത്രമേ കൊടുക്കാവൂ. നിങ്ങൾക്ക് എന്തെങ്കിലും സംശയം ഉണ്ടെങ്കിൽ എനിക്ക് മെസ്സേജ് അയച്ചാൽ ഞാൻ മറുപടി തരാം. നബീൽ എന്നയാൾ എന്റെ പേര് പറഞ്ഞു വരികയാണെങ്കിൽ ഒന്നും കൊടുക്കരുത്. അവന്റെ നമ്പർ വേണമെങ്കിൽ എനിക്ക് മെസ്സേജ് അയച്ചാൽ ഞാൻ തരാം. സോഷ്യൽ മീഡിയയിൽ ഇടുന്നത് ശരിയല്ലാത്തതുകൊണ്ടാണ് ഇടാത്തത്’’ എന്നാണ് ‘ഒരു തട്ടിപ്പുകാരനെ തുറന്നുകാട്ടുന്നു, അവന്റെ പേര് നബീൽ എന്നാണ്’എന്ന കുറിപ്പോടെ സോഷ്യൽ മീഡിയയിൽ പങ്കുവച്ച വിഡിയോയിൽ മിഥുൻ വ്യക്തമാക്കുന്നത്.