കെയ്‌ലി ജെന്നറുടെ സിംഹത്തലയുള്ള ഗൗണ്‍; റാംപിലും സദസ്സിലും വൈറലായ ഔട്ഫിറ്റിനു പിന്നില്‍?
വിസ്മയ കാഴ്ചകള്‍ക്കു വേദിയായി പാരിസ് ഫാഷന്‍ വീക്ക് 2023. കഴിഞ്ഞ ദിവസം ടെലിവിഷൻ താരവും മോഡലുമായ കെയ്‌ലി ജെന്നറിന്റെ വസ്ത്രമാണ് ഫാഷന്‍ പ്രേമികള്‍ക്കിടയില്‍ ചര്‍ച്ചയായത്. വലിയ സിംഹത്തലയുള്ള കറുപ്പ് ഗൗണ്‍ ധരിച്ചാണ് കെയ്‌ലി ജെന്നര്‍ സദസ്സിലെത്തിയത്. ഡിസൈനർ ഡാനിയേൽ റോസ്ബറിയുടെ കലക്ഷനില്‍ നിന്നുള്ളതാണ് ഈ

വിസ്മയ കാഴ്ചകള്‍ക്കു വേദിയായി പാരിസ് ഫാഷന്‍ വീക്ക് 2023. കഴിഞ്ഞ ദിവസം ടെലിവിഷൻ താരവും മോഡലുമായ കെയ്‌ലി ജെന്നറിന്റെ വസ്ത്രമാണ് ഫാഷന്‍ പ്രേമികള്‍ക്കിടയില്‍ ചര്‍ച്ചയായത്. വലിയ സിംഹത്തലയുള്ള കറുപ്പ് ഗൗണ്‍ ധരിച്ചാണ് കെയ്‌ലി ജെന്നര്‍ സദസ്സിലെത്തിയത്. ഡിസൈനർ ഡാനിയേൽ റോസ്ബറിയുടെ കലക്ഷനില്‍ നിന്നുള്ളതാണ് ഈ വസ്ത്രം.
അതേസമയം സദസ്സിലിരുന്ന കെയ്‌ലി ജെന്നറിന്റെ വസ്ത്രവും റാംപിലെത്തിയ മോഡൽ ഐറിന ഷെയാക്കിന്റെ വസ്ത്രവും ഒരേ ഡിസൈനിലുള്ളതായിരുന്നു എന്നതാണ് കഥയിലെ മറ്റൊരു ട്വിസ്റ്റ്. താൻ ധരിച്ച അതേ പോലുള്ള വസ്ത്രം ധരിച്ച് റാംപിലുടെ നടന്നു വരുന്ന ഐറിനയെ കണ്ട കെയ്‌ലിയുടെ മുഖഭാവം സോഷ്യല്‍മീഡിയയില്‍ വൈറലാണ്.
ഐറിനയുടെ വസ്ത്രത്തിലേക്ക് നോക്കിയിരിക്കുന്ന കെയ്‌ലിയുടെ ചിത്രങ്ങൾ സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചു. ഡാനിയേൽ സമ്മാനിച്ച വസ്ത്രം ധരിച്ച് ഷോ കാണാനെത്തി സർപ്രൈസ് നൽകാനായിരിക്കും കെയ്‌ലി ശ്രമിച്ചത്. ഈ വസ്ത്രം റാംപിൽ അവതരിപ്പിക്കുന്നുണ്ടെന്ന് അറിഞ്ഞു കാണില്ലെന്നും ചില കമന്റുകളുണ്ട്.
ഡാനിയേൽ ഷിയാപരെല്ലി ഷോയ്ക്കു വേണ്ടി ആദ്യമായാണ് വൈൽഡ് കലക്‌ഷനുമായി റാംപില്‍ എത്തുന്നത്. ഷാലോം ഹർലോ, നവോമി കാംപൽ, ഐറിന ഷായക് എന്നിവരായിരുന്നു മോഡലുകൾ. മൃഗങ്ങളുടെ ത്രിമാന രൂപം ചേർത്ത് വസ്ത്രങ്ങളായിരുന്നു മോഡലുകൾക്കായി ഡാനിയേൽ ഒരുക്കിയിരുന്നത്.
ഐറിനയ്ക്ക് സിംഹത്തിന്റെ തലയുള്ള കറുപ്പ് ഓഫ്ഷോൾഡർ ഗൗണായിരുന്നു നല്‍കിയിരുന്നത്. അതേസമയം ഇത്തരം ഡിസൈനുകൾ മൃഗങ്ങളെ വേട്ടയാടാൻ പ്രേരിപ്പിക്കുമെന്ന വിമർശനവും ഉയർന്നിട്ടുണ്ട്.